സംസ്ഥാന കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം സുഗന്ധവ്യജ്ഞനങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധിത സംരംഭങ്ങൾക്കു ധനസഹായം നൽകുന്നു. കാർഷികോത്പന്നങ്ങളുടെ സംസ്കരണം, പാക്കേജിംഗ്, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് എന്നിവ അടിസ്ഥാനമാക്കിയുളള പ്രോജക്ടുകൾക്കാണ് സഹായം ലഭിക്കുക.
സമാന്തരമായി മറ്റു ഏജൻസികളിൽ നിന്നും സംരംഭകർക്ക് ധനസഹായം സ്വായത്തമാക്കാമെങ്കിലും ആകെ സബ്സിഡി പ്രോജക്റ്റ് തുകയുടെ 50 ശതമാനം കവിയരുത്. വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, ക്ലസ്റ്ററുകൾ, സർക്കാരേതര സംഘടനകൾ തുടങ്ങിയവയ്ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ലോണധിഷ്ഠിത പ്രോജക്ടുകൾക്ക് മാത്രമേ എസ്.എഫ്.എ.സി.യുടെ ധനസഹായം ലഭിക്കുകയുള്ളൂ. പ്രോജക്ട് തുകയുടെ 40 ശതമാനമെങ്കിലും വായ്പാതുക വന്നിരിക്കണം. സബ്സിഡി വായ്പയിലേക്കായിരിക്കും വരവുവെക്കുക. കാർഷികോത്പന്ന മൂല്യവർദ്ധനവിൽ അവബോധം പകരുന്ന പരിപാടികളും കൺസൾട്ടേഷനും എസ്.എഫ്എ.സി. സംഘടിപ്പിക്കുന്നു.
Content highlights: Agriculture, Organic farming, SFAC
കൂടുതൽ വിവരങ്ങൾക്ക് : 0471 - 2740109, 2742110