Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തേനീച്ചക്കര്‍ഷകരെ സഹായിക്കാന്‍ മൊബൈല്‍ ആപ്പ്തേനീച്ചക്കര്‍ഷകരെ സഹായിക്കാന്‍ മൊബൈല്‍ ആപ്പ്

$
0
0
ശരിയായ മാർഗനിർദേശങ്ങൾ ലഭിച്ചാൽ തേനീച്ചക്കൃഷിയുടെ സാധ്യതകൾ കർഷകർക്ക് പ്രയോജനപ്പെടുമെന്നതിനാൽ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മധുശ്രീ ഹണിഫാം.

Bee keepers Dairy എന്ന് സെർച്ച് ചെയ്താൽ Google Play Storeൽ നിന്നും download ചെയ്ത് ഉപയോഗിക്കാനാവും. Download ചെയ്യേണ്ട Link താഴെ കൊടുക്കുന്നു .

https://play.google.com/store/apps/details?id=com.bee.keepers

വൻതേനീച്ച, ചെറുതേനീച്ച, ഇറ്റാലിയൻ തേനീച്ച തുടങ്ങിയ ഇനങ്ങളുടെ സമായസമയങ്ങളിലുള്ള പരിചരണം, തേനീച്ചക്കൂടുകളുടെ എണ്ണം, വിഭജനം, വർഷാവർഷം കിട്ടുന്ന തേനിന്റെ അളവ് , തേനീച്ചക്കൃഷിയിലെ വരവ് ചെലവ് കണക്കുകൾ തുടങ്ങി തേനീച്ചക്കർഷകർക്ക് വേണ്ട എല്ലാ വിധ കാര്യങ്ങളും ഈ ആപ്പിൽ രേഖപ്പെടുത്താനാവും.

ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. തേനീച്ചപ്പെട്ടികളെ മനസിലാക്കാൻ സഹായിക്കുന്ന നമ്പറോ അക്ഷരങ്ങളോ കൃത്യമായി പെട്ടികളിൽ മാർക്കർ പേനയോ, പെയിന്റോ ഉപയോഗിച്ച് രേഖപ്പെടുത്തുക. രേഖപ്പെടുത്തുന്ന കാര്യങ്ങൾ കൃതമായി ആപ്പിലും രേഖപ്പെടുത്തുക.
2. സമയബന്ധിതമായ പരിചരണം, കൃത്യമായി ആപ്പിൽ രേഖപ്പെടുത്തുക.

ഈ ആപ്പ് ഉപയോഗിക്കേണ്ട വിധം https://youtu.be/YBLTOOHqhOw ഈ ലിങ്കിൽ നിന്നും മനസിലാക്കാം.

ആപ്പിന്റെ സവിശേഷതകൾ

1. ഒരു കർഷകന് എത്ര പെട്ടികളുടെ വിവരങ്ങൾ വേണമെങ്കിലും ഇതിൽ രേഖപ്പെടുത്താനാവും

2. Internetഇല്ലാതെയും ആപ്പിൽ വിവരശേഖരണം സാധ്യമാണ്

3. QR code പെട്ടിയിൽ പതിപ്പിച്ച് വളരെ വേഗം വിവരശേഖരണം സാധ്യമാണ്

4. കോളനികളുടെ സമയാസമയ പരിചരണം, വളർച്ചാ നിരക്ക് എന്നിവ രേഖപ്പെടുത്താനാകും

5. ഒരു തേനീച്ച കർഷകന്റെ വരവു-ചെലവ് കണക്കുകൾ രേഖപ്പെടുത്താനും കൃഷി ലാഭകരമാണോ എന്ന് അറിയുവാനും സാധ്യമാണ്

7 തേനീച്ചക്കർഷകർക്ക് വേണ്ട എല്ലാ വിധ റിപ്പോർട്ടുകളും, പെട്ടികളുടെ എണ്ണം, തേനിന്റെ റിപ്പോർട്ട്, ആരോഗ്യം, സ്ഥലങ്ങളുടെ റിപ്പോർട്ട് മുതലായവ ഈ ആപ്പിൽ നിന്നും ലഭ്യമാണ്.
https://play.google.com/store/apps/details?id=com.bee.keepers

വൈവിധ്യമാർന്ന കാർഷിക വരുമാനത്തിലൂടെ മാത്രമേ കൃഷിക്കാരന്റെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കാനാകുകയുള്ളു. കൃഷിഭൂമിയിലെ തേനീച്ചപ്പെട്ടികൾ കൃത്യമായി പരിചരിച്ചാൽ കർഷകന് വരുമാനം ഉറപ്പ് വരുത്താനാകും.

ആപ്പ് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും സംശയങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ നേരിടുകയാണെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടാം : 949639 1220



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>