അന്നമനട: മണ്ണിന്റെ ഗുണമേന്മയും സാധ്യതകളും പഠിച്ച് കൃഷിയിലേക്കിറങ്ങാൻ അന്നമനടയിലെ കർഷകർ. അന്നമനട, മാള, കുഴൂർ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച മണ്ണ് പരിശോധനയ്ക്കു വിധേയമാക്കി. പ്രളയം ബാധിച്ച പ്രദേശങ്ങളുൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്. മണ്ണിന്റെ പരിശോധനാഫലത്തോടൊപ്പം കാർഷിക മികവിനുള്ള നിർദേശങ്ങളും കർഷകർക്ക് കൈമാറി. കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് മണ്ണു പരിശോധിച്ച് പരിഹാരമാർഗങ്ങൾ നിർദേശിച്ചത്. പ്രളയശേഷം പലഭാഗങ്ങളിലും കൃഷി പ്രതിസന്ധിയിലായിരുന്നു. മണ്ണിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്.
മണ്ണു പരിശോധനാഫലം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി കൈമാറി. വെണ്ണൂർ സഹകരണബാങ്കും ജില്ലാ കൃഷിവിജ്ഞാനകേന്ദ്രവും നബാർഡുമാണ് കർഷകർക്ക് ആശ്വാസവും ദിശാബോധവും നൽകി ലോക മണ്ണുദിനാചരണം നടത്തിയത്. സെമിനാറും ലോക മണ്ണുദിനാചരണവും അസി. കളക്ടർ പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെണ്ണൂർ സഹകരണബാങ്ക് പ്രസിഡന്റ് പോളി ആന്റണി അധ്യക്ഷത വഹിച്ചു.
മണ്ണറിഞ്ഞ് എന്ന വിഷയത്തിൽ കാർഷിക സർവകലാശാലാ പ്രൊഫസർ ഡോ.പി. സുരേഷ് കുമാർ ക്ലാസ് നയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി ടൈറ്റസ് (അന്നമനട), പി. ശാന്തകുമാരി (കുഴൂർ), പി.കെ. സുകുമാരൻ (മാള), ബാങ്ക് സെക്രട്ടറി ഇ.ഡി. സാബു, ദീപാ എസ്.പിള്ള എന്നിവർ പ്രസംഗിച്ചു.
Content highlights: Annamanada, Agriculture, Organic farming, Soil