Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

സംസ്ഥാനത്ത് മൃഗങ്ങള്‍ക്കും ഇനി വിദഗ്ദ്ധ ചികിത്സസംസ്ഥാനത്ത് മൃഗങ്ങള്‍ക്കും ഇനി വിദഗ്ദ്ധ ചികിത്സ

$
0
0
കൊല്ലം: മൃഗങ്ങൾക്കുള്ള സ്പെഷ്യാലിറ്റി ചികിത്സയിൽ സംസ്ഥാനത്ത് വൻ കുതിപ്പ്. വന്ധ്യംകരണം, പ്രസവം എന്നിവയോടനുബന്ധിച്ചുള്ള സൗകര്യങ്ങളും കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്.

കൂടുതൽ ചികിത്സാസംവിധാനങ്ങളുള്ളത് കൊല്ലം, എറണാകുളം ,കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലാണ്. റഫറൽ സംവിധാനമേർപ്പെടുത്തിയിട്ടുള്ള കൊല്ല്ലത്തെ മൃഗസംരക്ഷണ കേന്ദ്രത്തിൽ അത്യാധുനിക മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി.ഷൈൻകുമാർ പറഞ്ഞു.

പോർട്ടബിൾ എക്സ്-റേ, അൾട്രാ സൗണ്ട് സ്കാൻ, തളർന്ന് വീണ മൃഗങ്ങളെ ഉയർത്താനുള്ള ഹൈഡ്രോളിക് ലിഫ്റ്റിങ് ടൂൾ, രക്തപരിശോധനയ്ക്കുള്ള ഹെമറ്റോ അനലൈസർ, പേ വിഷബാധ നിർണയത്തിനുള്ള ഫ്ലൂറസന്റ് ആന്റി ബോഡി ടെക്നിക്, ലാപ്രോസ്കോപ്പി,എൻഡോസ്കോപ്പി,ഗ്യാസ് അനസ്തേഷ്യ ഉൾപ്പെടെയുള്ള ഓപ്പറേഷൻ തിയേറ്റർ, വെന്റിലേറ്റർ എന്നിവയും കൊല്ലത്തുണ്ട്.

താക്കോൽദ്വാര ശസ്ത്രക്രിയാ സൗകര്യമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രമാണിത്. മറ്റിടങ്ങളിൽനിന്ന് ജില്ലാ കേന്ദ്രവുമായി ബന്ധപ്പെട്ട് ചികിത്സ നടത്താനുള്ള ഡോങ്കിൾ കണക്ടിവിറ്റി സംവിധാനമാണ് മറ്റൊരു സൗകര്യം. പുറത്തുപോയി ചികിത്സ നടത്തുന്പോൾ എക്സ്-റേ എടുത്ത് ജില്ലാ കേന്ദ്രത്തിലയച്ച് തത്സമയം വിലയിരുത്തി ചികിത്സ നിശ്ചയിക്കാനാണ് ഇതുപയോഗിക്കുന്നത്.

ഹെമറ്റോ അനലൈസർ ഉപയോഗിച്ച് 56 സെക്കൻഡുകൊണ്ട് രക്തപരിശോധന നടത്താൻ കഴിയും. പാമ്പുകടിയേറ്റ വളർത്തുനായുടെ രക്തം മാറാൻ വരെയുള്ള സൗകര്യം ഈ ഉപകരണത്തിലുണ്ട്.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>