Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്ക്ക് അപേക്ഷിക്കാംപ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്ക്ക് അപേക്ഷിക്കാം

$
0
0
സംസ്ഥാന സർക്കാരിന്റെ ലാന്റ് റെക്കോർഡിൽ 01/02/2019 ൽ രണ്ട്ഹെക്ടറിൽ താഴെ കൃഷിഭൂമി കൈവശമുളള ചെറുകിടനാമമാത്ര കർഷകർക്ക് പ്രധാൻമന്ത്രി കൃഷി സമ്മാൻ നിധിയിലേക്ക് (COGIDA100001moom. GO(MS) N0.27/2019/AGRI 0001 16.02.2019, തിരുവനന്തപുരം ) അനുസരിച്ച് കേരള സർക്കാർ പ്രധാൻമന്ത്രികിസാൻ സമ്മാൻ നിധി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.

പദ്ധതി ആനുകൂല്യം ലഭിക്കാൻ അർഹതയുളള കർഷകകുടുംബങ്ങളുടെ ഒരു ഡാറ്റാബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൃഷി അഡീഷണൽ ഡയറക്ടർ (എക്സ്റ്റൻഷൻ) ആയിരിക്കും കേരളത്തിൽ പദ്ധതിയുടെ നോഡൽ ഓഫീസർ ജില്ലാതലത്തിൽ ജില്ലാകളക്ടർ അദ്ധ്യക്ഷനും ജില്ലാ കൃഷി ഓഫിസർ കൺവീനറുമായ ഒരു ഗ്രീവൻസ് റീഅഡ്രസ്സൽ കമ്മറ്റിക്കും രൂപം നൽകിയിട്ടുന്നുണ്ട്. പദ്ധതിയുടെ കീഴിൽ 01.02.2018 മുതൽ ആനുകൂല്യ ലഭിക്കും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഗഡുവിന്റെ കാലാവധി 01.12.2018 മുതൽ 31.03.2019 വരെയാണ്.

അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് 2018-2019 ലെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് (കാർഡ് നമ്പർ, ഗൃഹനാഥൻ/ ഗൃഹനാഥയുടെ പേരുളള പേജ്, കുടുംബാഗങ്ങളുടെ പേരുളള പേജ്), ആധാർ കാർഡിന്റെ പകർപ്പ്/ ആധാർ എന്റോൾമെന്റ് നമ്പരിന്റെ രസീത്, എന്നിവ അപേക്ഷകക്കൊപ്പം സമർപ്പിക്കണം.

സ്ഥാപനങ്ങളോട് അനുബന്ധിച്ച് സ്വന്തമായി വസ്ത ഉളളവർ ഭരണഘടനാ സ്ഥാപനങ്ങളിൽ നിലവിലുളളതും ഉണ്ടായിരുന്നതുമായ ഉദ്യോഗസ്ഥർ, അംഗങ്ങളായ കർഷിക കുടുംബങ്ങൾ, മന്ത്രിമാർ ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അംഗങ്ങൾ, മേയർമാർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻമാർ എന്നിവർ അംഗങ്ങളായ കർഷക കുടുംബങ്ങൾ, കേന്ദ്ര സംസ്ഥാന ഓഫീസുകളിലും ഓട്ടോണോമസ് സ്ഥാപനങ്ങളിലും സർവ്വീസിൽ ഉള്ളവരും വിരമിച്ചതുമായ ഉദ്യോഗസ്ഥർ (ക്ലാസ്സ് ഫോർ/ ഗ്രൂപ്പ് ഡി ഒഴികെ), കേന്ദ്ര സംസ്ഥാന സർക്കാർ ഓഫിസുകളിൽ നിന്നും ഓട്ടോണോമസ് സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ കൈപറ്റുന്നവർ (ക്ലാസ്സ് ഫോർ/ ഗ്രൂപ്പ് ഡി ഒഴികെ) അവസാന അസസ്മെന്റ് വർഷം ഇൻകംടാക്സ് അടച്ചവർ, പ്രൊഫഷണൽ ജോലിയിൽ ഏർപ്പെട്ടിട്ടുളളവർ (ഡോക്ടർ, എഞ്ചിനീയർ, ആർക്കിടെക്ടർ, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നവർ) എന്നിവർ അംഗങ്ങളായ കർഷക കുടുംബങ്ങൾക്ക് പദ്ധതി അനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഡൗൺലോഡ് - ചെയ്യുന്നതിനും കൃഷി വകുപ്പിന്റെ www.keralaagriculture.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ടോൾ ഫ്രീ നമ്പർ 1800-425-1661 ,1800-180-1551

വാട്ട്സപ്പ് നമ്പർ- 9447051661,
info@krishi.info

Content highlights: Pradhanmanthri Kisan Samman Nidhi , Agriculture,

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>