Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വീട്ടില്‍ ഒരു കാര്‍ പോര്‍ച്ചില്ലേ? അതുപോലെ ഒരു ഹരിതഗൃഹവും ഉണ്ടാക്കിക്കൂടേ? വീട്ടില്‍ ഒരു കാര്‍ പോര്‍ച്ചില്ലേ? അതുപോലെ ഒരു ഹരിതഗൃഹവും ഉണ്ടാക്കിക്കൂടേ?

$
0
0
ഒരു കാലത്ത് നമ്മുടെ വീട്ടമ്മമാർ അവരുടെ കൃഷിയിടങ്ങളിൽ വിവിധയിനം പച്ചക്കറിവിളകൾ കൃഷി ചെയ്തിരുന്നു. വലിയ പരിചരണം കൂടാതെ വർഷം മുഴുവൻ ഏതെങ്കിലും പച്ചക്കറികൾ ദിവസവും ലഭിച്ചിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ വീട്ടമ്മമാർ മിക്കവാറും മററു ജോലികൾക്ക് പോകുന്നതുകൊണ്ട് കൃഷിയും ജോലിയും ഒന്നിച്ച് കൈകാര്യം ചെയ്യാൻ വിഷമമുള്ള സാഹചര്യം വന്നിരിക്കുന്നു. അതിനു പുറമെ ഓരോ വീട്ടുകാർക്കും വളരെ കുറച്ചു ഭൂമി മാത്രമാണ് ഇന്നുള്ളത്. കേരളത്തിൽ 5-6 മാസം വരെ മഴക്കാലമുള്ളതുകൊണ്ട് പച്ചക്കറികൃഷി ഈ സമയങ്ങളിൽ ബുദ്ധിമുട്ടാണ്. അന്യസംസ്ഥാനങ്ങൾ ഈ അവസരം മുതലെടുത്ത് കേരളത്തെ അവരുടെ പച്ചക്കറി വില്പനയ്ക്കുള്ള ഒരു വിപണിയാക്കി മാറ്റിയിരിക്കുകയാണ്. അവർ അമിതലാഭം പ്രതീക്ഷിച്ച് പച്ചക്കറിയിൽ മാരകമായ വിഷം ചേർക്കുന്നതായാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവയാണ്. ഇത്തരം വിഷമയമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് വഴി കേരളത്തിലെ ജനങ്ങൾ മാരകമായ അസുഖങ്ങൾക്ക് ഇരകളാവുകയാണ്.




കമ്പോസ്റ്റിങ്ങ് സൗകര്യമുള്ള മൾട്ടി ടയർ ഗ്രോബാഗ്



കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനങ്ങളിൽ വിവിധ പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെ അവശിഷ്ടവീര്യം അപകടകരമായ തോതിലാണെന്നാണ് കണ്ടിട്ടുള്ളത്.

ഈ അടുത്ത കാലത്തായി കുട്ടികളിലും ചെറുപ്പക്കാരിൽ പോലും കാൻസർ മുതലായ മാരകരോഗങ്ങൾ വ്യാപകമായി കാണപ്പെടുന്നു. ഭക്ഷ്യവസ്തുക്കളിലുള്ള അമിതമായ കീടനാശിനിയുടെ അവശിഷ്ടവീര്യം മൂലമാണിത്. ഈ അവസ്ഥമൂലം അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള പഴം, പച്ചക്കറി ഉപഭോഗരീതിക്ക് ഒരു കടിഞ്ഞാണിടേണ്ട സമയമായെന്ന് കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഒരു മോചനം നേടണമെങ്കിൽ ഓരോരുത്തരും അവരവർക്കാവശ്യമായ പച്ചക്കറികൾ അവരവരുടെ വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുക എന്നതു മാത്രമാണെന്ന തിരിച്ചറിവ് വന്നിട്ടുണ്ട്. എന്നാൽ സ്ഥല പരിമിതി, സമയക്കുറവ്, തൊഴിലാളികളുടെ ലഭ്യതയിലുള്ള കുറവ് എന്നിവ വലിയ പ്രശ്നമായിരിക്കുകയാണ്. ഇവയ്ക്കെല്ലാമുള്ള ഒരു മറുപടി ഹരിതഗൃഹകൃഷി തന്നെയാണ്.

കേരളം പോലുള്ള ഒരു സ്ഥലത്ത് ഒരു വീട്ടിൽ ഒരു ഹരിതഗൃഹം തികച്ചും ന്യായമായ ആവശ്യമാണ്. നമ്മുടെ നാട്ടിൽ മിക്ക വീട്ടുകാർക്കും കൃഷി ചെയ്യാൻ സ്ഥല പരിമിതിയുണ്ട്. മിക്ക വീടുകളിലും ഭാര്യയും ഭർത്താവും ജോലിക്കാരാകും. അതിനാൽ കൃഷി ചെയ്യാൻ സമയം കാണില്ല. പോരാത്തതിന് കിളയ്ക്കാനും മറ്റു കൃഷിപ്പണികൾക്കും സമയമോ മനസ്സോ കാണില്ല.

കൂടാതെ ജോലിക്ക് ആളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ മിക്ക വീട്ടിലും പച്ചമുളകും കറിവേപ്പിലയും വരെ കടയിൽ നിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പല വീടുകളുടെ മുകളിലും ചോർച്ച തടയാനും ചൂടു കുറയ്ക്കാനും ജി.ഐ. ഷീററു കൊണ്ട് മേഞ്ഞ ട്രസ്സ് വർക്ക് ചെയ്ത് വരുന്നുണ്ട്. ഇതിന്റെ കുറച്ചു ഭാഗം ഹരിതഗൃഹം നിർമിക്കുകയാണെങ്കിൽ വർഷത്തിൽ 365 ദിവസവും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനാകും. ഒരു വീട്ടിലേക്കാവശ്യത്തിന് 10 മുതൽ 30 ച. മീ.വിസ്തീർണമുള്ള ഹരിതഗൃഹം മതിയാകും.



മൾട്ടി ടയർ ഗ്രോബാഗ്



ഇത്തരം ഹരിതഗൃഹങ്ങളുടെ എല്ലാവശവും പൂർണമായും ഇൻസെക്ററ് നെററുകൊണ്ട് ആവരണം ചെയ്തിരിക്കണം. ഇത് രോഗ-കീടബാധ കുറയ്ക്കാൻ സഹായിക്കും. യു. വി. ഷീററ് മുകളിൽ ആവരണം ചെയ്യാൻ മാത്രം ഉപയോഗിച്ചാൽ മതി.

ഒരു വീട്ടിലെ ആവശ്യത്തിന് കൃഷി ചെയ്യുമ്പോൾ ഏതു വിള വേണമെങ്കിലും ഹരിതഗൃഹത്തിൽ കൃഷി ചെയ്യാവുന്നതാണ്. പാവൽ, പടവലം പോലുള്ള പരപരാഗണം വേണ്ട കൃഷിയിനങ്ങൾ ഹരിതഗൃഹത്തിൽ കൃഷി ചെയ്യാൻ കഴിയില്ലെന്ന പ്രശ്നം ഇവിടെ ഉണ്ടാകുന്നില്ല.



ഒരു ദിവസം അങ്ങനെയുള്ള വിളകളുടെ പരമാവധി 5 മുതൽ 10 പെൺപൂക്കൾ മാത്രമേ വിരിയൂ. ആൺപൂവ് പൊട്ടിച്ച് പെൺപൂവിൽ തൊട്ടാൽ മാത്രം മതി. ഇങ്ങനെ ചെയ്യുന്നതിന് 5-10 മിനിറ്റ് മാത്രമേ ഒരു ദിവസം വേണ്ടി വരൂ. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാവുന്നതാണ്.

എല്ലാ ദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാററ്, ശക്തിയായ സൂര്യതാപം, രോഗകീട ബാധ, പക്ഷികൾ, അൾട്രാ വയലററ് രശ്മികൾ എന്നിവയിൽ നിന്നും ചെടികൾക്ക് സംരക്ഷണം നൽകുന്നതു കൊണ്ടും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനാകും.

ഏതൊരു മനുഷ്യനും അവനവൻ ഉണ്ടാക്കിയ സാധനം ഉപയോഗിക്കുമ്പോൾ ഒരു ആത്മസംത്യപ്തി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു വീട്ടിൽ ഒരു കാർപോർച്ച് എന്നത് നമ്മുടെ നാട്ടിൽ അംഗീകരിച്ച കാര്യമാണ്. അതുപോലെ ഒരു വീട്ടിൽ ഒരു ഹരിതഗൃഹം എന്ന കാര്യം സ്വീകരിച്ചാൽ നമുക്കാവശ്യമുള്ള പച്ചക്കറി നമുക്ക് തന്നെ ഉണ്ടാക്കാനാകും.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിററിയിലെ ഇൻസ്ട്രക്ഷണൽ ഫാം വെള്ളാനിക്കരയിലുള്ള ഹൈടെക്ക് റിസർച്ച് & ട്രെയിനിങ് യൂണിററിൽ വിവിധ ഇനം ഹൈടെക് കൃഷികളിൽ ധാരാളം ഗവേഷണങ്ങളും പരിശീലനപരിപാടികളും നടന്നു വരുന്നുണ്ട്.

കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റേയും ധന സഹായത്താൽ ഇവിടെ നടന്നുവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നൂതന ഹൈടെക്ക് കൃഷി രീതികളായ ഓപ്പൺ പ്രിസിഷൻ ഫാമിങ് അഥവാ (കൃത്യതാ കൃഷി), ഹരിതഗൃഹ കൃഷി, ഹൈഡ്രോപോണിക്സ്, അക്വാ പോണിക്സ,സംയോജിതകൃഷി മുതലായ സാങ്കേതികവിദ്യകളുടെസാധ്യതകൾ കേരളത്തിലെ കാലാവസ്ഥക്കും സാമൂഹിക സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുവേണ്ട വിവിധ പഠനങ്ങളും പരിശീലനങ്ങളും നടത്തിവരുന്നു.



10 ച. മീറററും(1/4 സെന്ററിൽ), 20 ച. മീറ്ററും (1/2 സെന്റ്) വിസ്തീർണമുള്ള പോർട്ടബിൾ ഗ്രീൻ ഹൗസുകൾ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഇൻസ്ട്രക്ഷണൽ ഫാം വെള്ളാനിക്കരയിലുള്ള ഹൈടെക്ക് റിസർച്ച് & ട്രെയിനിങ് യൂണിറ്റിൽ രൂപകൽപന ചെയ്തിട്ടുണ്ട.ഇതിൽ പുറത്തേക്കാൾ 2 ഡിഗ്രി സെൽഷ്യസ് സാധാരണ ഹരിതഗൃഹങ്ങളെ അപേക്ഷിച്ച് ഇതിൽ രാത്രിയും രാവിലെയും ഈർപ്പം കുറവും ഉച്ചക്ക് കൂടുതലും ആയതിനാൽ ചെടികൾക്ക് യോജിച്ച കാലാവസ്ഥ പ്രദാനം ചെയ്യാൻ കഴിയുന്നു. അതിനാൽ ചെടികളുടെ വളർച്ചയും ഉത്പാദനക്ഷമതയും കൂടുതലായി കണ്ടുവരുന്നു. കൂടാതെ ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചെലവു കുറഞ്ഞ മൾട്ടി ടയർ ഗ്രോബാഗുകൾ നിർമിച്ചിട്ടുണ്ട്.

ഒരു മൾട്ടി ടയർ ഗ്രോബാഗിൽ 20 മുതൽ 45 ചെടികൾ വരെ വളർത്താൻ കഴിയും. ഇവ ഉപയോഗപ്പെടുത്തി 10 ച. മീ ഹരിതഗൃഹത്തിൽ 180 ഉം 20 ച. മീ ഹരിതഗൃഹത്തിൽ 250 ഉം ചെടികൾ വരെ വളർത്താൻ കഴിയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മൾട്ടി ടയർ ഗ്രോബാഗിൽ 3:1 എന്ന അനുപാതത്തിൽ ചകിരിച്ചോറും വെർമി കമ്പോസ്റ്റും കൂട്ടിക്കലർത്തിയ മിശ്രിതം ഉപയോഗിക്കുന്നതിനാൽ ഭാരം കുറവും വായുസഞ്ചാരം കൂടുതലുമായിരിക്കും. അതിനാൽ ടെറസ്സിൽ ഹരിതഗൃഹം സ്ഥാപിച്ചാലും പ്രശ്നം ഉണ്ടാവുകയില്ല.

ഒരു വീട്ടിലേക്കാവശ്യമായ ചീര, തക്കാളി, വെണ്ട, മുളക്, വഴുതന, ലെറ്റ്യൂസ്, പാലക്ക്, പാവൽ, പടവലം, കുമ്പളം, സലാഡ് വെള്ളരി, പുതിനയില, മല്ലിയില, വേപ്പില, കാബേജ്, കോളിഫ്ലവർ, കാരററ്, ബീറ്റ്റൂട്ട് തുടങ്ങി എല്ലാത്തരം ചെടികളും ഇതിൽ കൃഷി ചെയ്യാനാകും. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാവുന്നതാണ്. എല്ലാ ദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാററ്, ശക്തിയായ സൂര്യതാപം, രോഗകീടബാധ, പക്ഷികൾ, അൾട്രാ വയലററ് രശ്മികൾ എന്നിവയിൽ നിന്നും ചെടികൾക്ക് സംരക്ഷണം നൽകുന്നതു കൊണ്ടും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനാകും.

ചെറിയ സ്ഥലത്ത് കൂടുതൽ ചെടികൾ വെയ്ക്കാൻ കഴിയുന്നതിനു വേണ്ട മൾട്ടി ടയർ ബാഗ് ചിലവ് കുറഞ്ഞതും ചെടികൾ പെട്ടന്ന് വളരുന്നതും വെള്ളം സംഭരിച്ച് ശേഖരിച്ചു വെയ്ക്കാൻ കഴിയുന്നതുമാണ്. ഹരിതഗൃഹത്തിൽ ലൈററ് ഇടുകയാണെങ്കിൽ രാത്രി സമയത്തും ചെടികളെ പരിചരിക്കാം. പാമ്പിനേയോ കൊതുകിനേയോ പേടിക്കാതെ കാര്യങ്ങൾ ചെയ്യാനാകും. ഉദ്യോഗസ്ഥകളായ വീട്ടമ്മമാർക്ക് ഈ സംവിധാനം ഒരു അനുഗ്രഹമായിരിക്കും. ഏതെങ്കിലും ഒരു കാര്യം കൊണ്ട് മനസ്സ് കലുഷിതമെങ്കിൽ ഹരിതഗൃഹത്തിൽ ചെടികളുടെ കൂടെ ഒരു മണിക്കൂറോ അരമണിക്കൂറോ ചെലവിട്ടാൽ നിങ്ങളുടെ വിഷമം 80% എങ്കിലും കുറയുമെന്ന് ഉറപ്പാണ്. അത് ഈ സംവിധാനത്തിന്റെ മറെറാരു മാജിക്കാണ്. അതായത് ഇത്തരം ഒരു സ്ട്രക്ച്ചർ ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റേയും ആരോഗ്യം കാത്തു നിങ്ങളെ സുന്ദരനും/സുന്ദരിയും ആരോഗ്യവതിയും/ആരോഗ്യവാനും ആയിരിക്കാൻ സഹായിക്കും.

ചെടികൾ വെക്കുമ്പോൾ അവയ്ക്കിടയിൽ നടന്ന് ചെടികളെ വേണ്ട രീതിയിൽ പരിചരിക്കാൻ കഴിയും വിധം കുറച്ച് സ്ഥലം നടപ്പാതയായി വിടണം. പടർന്നു കയറുന്ന ചെടികളെ ഹരിതഗൃഹത്തിന്റെ ഗട്ടറിന്റെ ഉയരത്തിൽ നിന്നും താഴേക്ക് തൂക്കിയിട്ടിരിക്കുന്ന നൈലോൺ നെററിൽ പടർത്താം. പയർ, സലാഡ് കുക്കുമ്പർ തുടങ്ങിയവ ഇങ്ങനെ പടർത്താം. കൂടുതൽ ഉയരത്തിൽ വളരുന്ന തക്കാളി, ക്യാപ്സിക്കം മുതലായ ചെടികൾ ഒരേ തടങ്ങളിൽ/ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. ഈ ചെടികളെ ഗട്ടറിന്റെ ഉയരത്തിൽ കെട്ടിയ കമ്പിയിലേക്ക് പ്ലാസ്റ്റിക് വള്ളികൾ ഉപയോഗിച്ച് താങ്ങിനിർത്തണം.

ഹരിതഗൃഹത്തിൽ നടുന്നതിനുള്ള പച്ചക്കറികൾ ഓരോ വ്യക്തിക്കും താത്പര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. വീട്ടിലേക്ക്കൂടുതൽ ആവശ്യമുള്ളതും രോഗകീടബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതുമായ പച്ചക്കറികൾ ഹരിതഗൃഹത്തിൽ നടുന്നതാണ് നല്ലത്.



ടെറസ്സിന്റെ മുകളിലായാലും മുററത്തായാലും ഹരിതഗൃഹത്തിന്റെ ഷീററും നെററും 6 മാസം മുതൽ ഒരു വർഷം കൂടുമ്പോഴെങ്കിലും കഴുകി വൃത്തിയാക്കണം. അതിനാൽ ഹരിതഗൃഹത്തിന്റെ ഷീററ് കഴുകാനുള്ള സൗകര്യം ഉണ്ടാകുന്ന വിധത്തിലായിരിക്കണം ഹരിതഗൃഹം സ്ഥാപിക്കേണ്ടത്.

വീട്ടാവശ്യത്തിന് ഹരിതഗൃഹം നിർമിക്കുമ്പോൾ ജലസേചനം നൽകുന്നതിന് ചെറിയ മർദ്ദത്തിൽ പ്രവർത്തിക്കുന്ന ഡ്രിപ്പറുകൾ ഉപയോഗപ്പെടുത്താം. 2 മീററർ മാത്രം ഹെഡ്ഡിൽ പ്രവർത്തിക്കുന്ന ഡ്രിപ്പറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരം ജലസേചന സംവിധാനം വെള്ളത്തിന്റെ ടാങ്കിലേക്ക് ബന്ധിപ്പിച്ചാൽ, വാൽവ് ആവശ്യമുള്ളത്ര സമയം തുറന്നുവെച്ചാൽ എല്ലാ ചെടികളുടേയും കടയ്ക്കൽ വെള്ളം എത്തിക്കൊള്ളും.

വളമായി ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങൾ ഈ സംവിധാനത്തിലൂടെ കൊടുക്കാൻ കഴിയും. ടെറസ്സിന്റെ മുകളിൽ കൃഷി ചെയ്യുമ്പോൾ രാസവളങ്ങൾ ഉപയോഗിക്കാത്തതാണ് നല്ലത്. എന്നാൽ വളരെ സൂക്ഷിച്ച് ആവശ്യത്തിനുമാത്രം വെള്ളം കൊടുക്കുകയാണെങ്കിൽ വലിയ കുഴപ്പം കാണില്ല. എന്നിരുന്നാലും കഴിയുമെങ്കിൽ ടെറസ്സിനു മുകളിൽ ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ജീവാണുവളങ്ങൾ ശരിയായി ഉപയോഗപ്പെടുത്തിയാൽ ചെടികൾക്ക് അസുഖം വരാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. ചെടികൾ പുഷ്പിച്ചതിനുശേഷം രാസകീടനാശിനികൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഹരിതഗൃഹത്തിലല്ലാതെ പുറത്ത് കൃഷി ചെയ്യുകയാണെങ്കിലും നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കിൽ കീടനാശിനി പ്രയോഗം പരിമിതപ്പെടുത്തണം.

ഹരിതഗൃഹത്തിലെ ചെടികളുടെ പരിചരണം മനസ്സിനു വലിയ സന്തോഷവും ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. വീട്ടിലുള്ള എല്ലാ ആളുകളും ഇവയുടെ പരിചരണത്തിൽ ഏർപ്പെടുകയാണെങ്കിൽ കുടുംബാംഗങ്ങൾതമ്മിലുള്ള ഒത്തൊരുമയ്ക്ക് അത് വലിയ പങ്ക് വഹിക്കും. നമ്മുടെ കുട്ടികളെ കൃഷി ജീവിതചര്യയുടെ ഒരു ഭാഗമാക്കാൻ ശീലിപ്പിക്കണം. അച്ഛനമ്മമാർക്കും സ്കൂളിലെടീച്ചർന്മാർക്കും ഇതിന് വലിയ പങ്ക് വഹിക്കാനാകും നമ്മുടെ കുട്ടികളെ മദ്യം, മററുലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, ഭീകരവാദം തുടങ്ങിയവയിൽ നിന്നും അകററി നല്ല ഒരു തലമുറയെ വാർത്തെടുക്കുന്നതിന് 5 ാം ക്ലാസ്മുതൽ കുട്ടികളെ കൃഷിയുടെ ബാലപാഠങ്ങൾ പരിചയപ്പെടുത്തണം.

കൃഷി, കളിയും മററു ദിനചര്യയും പോലെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറണം. കേരളത്തിലെ ഓരോ വീട്ടിലും പച്ചക്കറി ഉത്പാദനം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുക എന്നപോലെ നമ്മുടെ ജീവിതത്തിന്റെ ഒരു ദിനചര്യമായി മാററണം






Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>