വിവാഹ വേദികളെ അലങ്കരിക്കുന്ന ജെർബറപ്പൂക്കൾക്ക് എന്തൊരു ഭംഗിയാണ്! നൂറ് കണക്കിന് കുഞ്ഞുപൂക്കളുടെ സഞ്ചയമാണ് ജെർബറ. ചുവപ്പ്, മഞ്ഞ, റോസ്, പിങ്ക്്, വെള്ള എന്നീ വർണങ്ങളിൽ ഈ പൂക്കൾ കാണാം. ജെർബറ ചട്ടിയിൽ മാത്രം വളർത്തുന്ന ചെടിയാണ്. വെള്ള ജെർബറയ്ക്കാണ് പ്രിയം കൂടുതൽ.
ജെർബറ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ചെടിക്ക് എത്രത്തോളം വേരോട്ടം കിട്ടുന്നുവോ അത്രയും നല്ലത്. മണ്ണ് ഉറച്ചു പോകരുത്. വെള്ളം വാർന്നു പോകണം.
2. എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാം. വെയിലത്ത് വാടിപ്പോകരുത്
3. എല്ലാ ദിവസവും നനയ്ക്കണം
4. ധാരാളം സൂര്യപ്രകാശം ആവശ്യമില്ല. രാവിലത്തെ വെയിൽ മാത്രം മതി.
4. ജൈവവളങ്ങൾ നൽകുമ്പോൾ ചുവട്ടിൽ കിടന്ന് അഴുകരുത്
5. ഇലകളിലുള്ള പച്ചപ്പിന്റെ അടിസ്ഥാനത്തിലാണ് ചെടിയുടെ ആരോഗ്യം കണക്കാക്കുന്നത്. നല്ല പച്ചപ്പുള്ള ചെടിക്ക് നല്ല ആരോഗ്യമുണ്ടാകും
6. ഇലകൾ കൂടുതലായി വളർന്നാൽ പൂവിടൽ കുറയും
7. പൂക്കൾ നന്നായി വിരിഞ്ഞ ശേഷമേ വിളവെടുക്കാവൂ
8. പൂത്തണ്ടിന്റെ നീളം പരമാവധി നിർത്തി വേണം വിളവെടുക്കാൻ
9. വെള്ളപ്പൂക്കളുടെ ഉള്ളിൽ ഗോൾഡൻ റിങ്ങ് പ്രത്യക്ഷപ്പെട്ടാൽ വിളവെടുത്താൽ നല്ല വില കിട്ടും
നടുന്ന വിധം
50 ശതമാനം മണ്ണും 40 ശതമാനം മണലും 10 ശതമാനം മണ്ണിരക്കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കി ചട്ടിയിൽ നടാം. എൻ.പി.കെ മിശ്രിതം വളമായി ഉപയോഗിക്കാം. അല്ലെങ്കിൽ 15 ദിവസം കൂടുമ്പോൾ ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്റ്റോ ചേർത്താൽ മതി.
Content highlights: Gerbera, Agriculture, Gardening