Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മട്ടുപ്പാവില്‍ ചെലവ് കുറഞ്ഞൊരു തിരിനന; വേനലിലേക്കായി ബിജുവിന്റെ കണ്ടെത്തല്‍ മട്ടുപ്പാവില്‍ ചെലവ് കുറഞ്ഞൊരു തിരിനന; വേനലിലേക്കായി ബിജുവിന്റെ കണ്ടെത്തല്‍

$
0
0
ചെടികൾക്ക് രണ്ടുനേരം കൃത്യമായി വെള്ളമൊഴിക്കാൻ സമയമില്ലാത്തവർക്ക് വേനൽക്കാലത്ത് പ്രയോജനപ്പെടുത്താവുന്ന ഏറ്റവും ചെലവ് കുറഞ്ഞ തിരിനന സമ്പ്രദായമാണ് കരുനാഗപ്പള്ളി സ്വദേശിയായ ബിജു ജലാൽ കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ചയോളം വെള്ളം ശേഖരിച്ചുവെക്കാൻ കഴിയുന്ന പാത്രങ്ങളാണ് തിരിനനയിൽ ഉപയോഗപ്പെടുത്തുന്നത്.

ആറു വർഷം ബഹറിനിൽ അക്കൗണ്ടന്റായിരുന്ന ബിജു സ്വന്തം വീട്ടിലെ മട്ടുപ്പാവിൽ കൃഷി ചെയ്യാൻ തുടങ്ങിയപ്പോളാണ് ചില പ്രശ്നങ്ങൾ ഉള്ളതായി മനസിലാക്കിയത്. വെള്ളം വീണ് ഈർപ്പം നിലനിൽക്കുന്നത് ഒഴിവാക്കാനായി ഗ്രോബാഗ് സുരക്ഷിതമായി വെക്കാൻ പറ്റുന്ന ട്രേയും സ്വന്തമായി ഡിസൈൻ ചെയ്തു.

10 വാട്ടർ സ്റ്റോറേജ്, 10 തിരി, 10 ഗ്രോ ബാഗ് ട്രേ, ആവശ്യത്തിനുള്ള പി.വി.സി പൈപ്പുകൾ, ഒരു യൂണിറ്റ് കൺട്രോൾ പാനൽ, ഒരു യൂണിറ്റ് എൻഡ് ക്യാപ്പ് & റെഡ്യൂസർ, 10 ഗ്രോ ബാഗ് എന്നിവയടങ്ങുന്ന കിറ്റാണ് ബിജു ആവശ്യക്കാർക്ക് നൽകുന്നത്.

കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രോത്സാഹനം നൽകാനായി ജൈവവളവും ഈ കിറ്റിനോടൊപ്പം നൽകുന്നു. ഗ്രോബാഗ് വെക്കാൻ ഉപയോഗിക്കുന്ന ട്രേയ്ക്ക് മുകളിൽ നാല് പേർ കയറി നിന്നാൽപ്പോലും ഒരു കേടുപാടും സംഭവിക്കാത്ത തരത്തിൽ ഈടുനിൽക്കുമെന്നതാണ് മേൻമ.

പ്രത്യേകതകൾ


രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം നിറച്ചാൽ മതി
കായീച്ചകൾക്ക് പ്രവേശിക്കാൻ കഴിയില്ല
ടെറസിൽ ഈർപ്പം തട്ടുന്നില്ല
ഉറുമ്പുകൾക്ക് കയറാൻ കഴിയില്ല
ചെടികൾക്ക് താങ്ങ് കൊടുക്കാം


അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം

കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് വെള്ളം സംഭരിക്കുന്ന ട്രേ ബക്കറ്റുകൾ നിരത്തിവെക്കുകയും തന്നിരിക്കുന്ന പി.വി.സി പൈപ്പുകളുമായി ഘടിപ്പിക്കുകയും ചെയ്യുക. വെള്ളം നിറയ്ക്കാൻ വേണ്ടി റെഡ്യൂസർ ട്രേ ബക്കറ്റിലേക്ക് പിടിപ്പിക്കുക. തുടർന്ന് ടാപ്പിൽ നിന്നും ഓസ് വഴി ഇവ ബന്ധിപ്പിക്കുക. എത്ര ദൂരത്തു നിന്നു വേണമെങ്കിലും വെള്ളം ഇങ്ങനെ നിറയ്ക്കാവുന്നതാണ്. ടാപ്പ് തുറന്നു വിട്ടാൽ വളരെ വേഗത്തിൽ എല്ലാ ട്രേ ബക്കറ്റിലും വെള്ളം നിറയും. അവസാനത്തെ പാത്രത്തിൽ വെള്ളം നിറയുമ്പോൾ തന്നിരിക്കുന്ന എൻഡ് ക്യാപ്പ് ഉപയോഗിച്ച് ആ ഭാഗം അടയ്ക്കുക. രണ്ടാഴ്ചത്തേക്കുള്ള വെള്ളം ഇങ്ങനെ സംഭരിക്കാം.

ഇനി ഇതിന്റെ പുറത്തേക്ക് ഗ്രോബാഗ് ട്രേ അടുക്കി വെക്കണം. ഗ്രോബാഗിൽ നിറയ്ക്കാനുള്ള മണ്ണ് തയ്യാറാക്കാനുള്ള രീതിയും ബിജു വ്യക്തമാക്കുന്നു. പത്ത് ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണെടുത്ത് രണ്ടാഴ്ചക്കാലം നന്നായി ഉണക്കണം. പിന്നീട് ഒരാഴ്ച ഈ മണ്ണിന് അൽപം നനവ് കൊടുത്ത് ഡോളോമൈറ്റ് കൂടി ചേർത്ത് പാകപ്പെടുത്തിയെടുക്കണം. ഗ്രോബാഗ് നിറയ്ക്കുമ്പോൾ ഗുണമേന്മയുള്ള ചകിരിച്ചോർ കൂടി ചേർത്ത് നിറയ്ക്കാൻ ശ്രദ്ധിക്കണം

ട്രേയുടെ പുറത്തേക്ക് ഗ്രോബാഗ് വെക്കണം. തിരി ഇറക്കിവെക്കുന്നതിന് മുമ്പ് പത്ത് മിനിറ്റ് നേരമെങ്കിലും വെള്ളത്തിൽ നന്നായി മുക്കിവെച്ചിരിക്കണം. തിരി വെച്ചതിന് ശേഷം ഗ്രോബാഗിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മണ്ണിടണം. മണ്ണ് നിറയ്ക്കുമ്പോൾ തിരിയുടെ അൽപ ഭാഗം മണ്ണിൽ നിന്ന് ഉയർന്നു നിൽക്കണം. തുടർന്ന് നന്നായി നനയ്ക്കുകയും ചെടി നടുകയും ചെയ്യണം. ചെടി നട്ടശേഷം ഉണങ്ങിയ ഇലകൊണ്ട് പുതയിടണം.

ഗ്രോബാഗിന്റെ നടുവിലൂടെ മുക്കാൽ ഇഞ്ച് കർട്ടൻ പൈപ്പ് കുത്തി നിർത്തി ചെടികൾക്ക് താങ്ങ് നൽകാനും കായ്കൾ പിടിച്ചു കെട്ടാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ പൈപ്പ് വർഷങ്ങളോളം ഉപയോഗിക്കാമെന്ന് ബിജു പറയുന്നു. വെള്ളീച്ച പോലെയുള്ള പ്രാണികളിൽ നിന്നും കായ്തുരപ്പൻ വണ്ടുകളിൽ നിന്നും രാസ കീടനാശിനി പ്രയോഗിക്കാതെ സംരക്ഷിക്കാൻ കൺട്രോൾ പാനൽ എന്ന സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. ഉറുമ്പുകളെ ഒഴിവാക്കാൻ ട്രേയുടെ ചുറ്റും വെള്ളമോ ഉപയോഗം കഴിഞ്ഞ എൻജിൻ ഓയിലോ അൽപം ഒഴിച്ചു കൊടുക്കാം.

ഫോൺ : 9847475673

Content highlights: Organic farming, Agriculture , Organic farming



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>