Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളിലേയ്ക്കുംഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളിലേയ്ക്കും

$
0
0
ഫാം ഇൻഫർമേഷൻ ബ്യൂറോ നവമാധ്യമങ്ങളിൽ സജ്ജീവ സാന്നിദ്ധ്യമാകുന്നു. 2019-ൽ 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ നവ മാധ്യമങ്ങളിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നത്.

അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾക്കാണ് ബ്യൂറോ ഊന്നൽ നൽകിവന്നിരുന്നത്. നവീകരണത്തിന്റെ ഭാഗമായി ബ്യൂറോ കൃഷിയും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട പിക്ചർ മെസേജുകൾ, ഷോട്ട് മെസേജുകൾ, ഷോട്ട് വീഡിയോകൾ എന്നിവ വാട്ട്സപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പി ക്കുന്നതാണ്.
ബ്യൂറോയുടെ യൂട്യൂബ് ചാനലായ Farm Information Bureau Kerala നവീകരിച്ച് ഷോട്ട് വീഡിയോകൾക്ക് പ്രാധാന്യം നൽകിയതിലൂടെ സബ്സ്ക്രൈബർമാരുടെ എണ്ണം 25000 -ത്തോളം ആയിട്ടുണ്ട്. പ്രധാനപ്പെട്ട ചടങ്ങുകളുടെ വെബ് കാസ്റ്റിങ്ങും ബ്യൂറോ ആരംഭിക്കും. ബ്യൂറോയുടെ പ്രസിദ്ധീകരണങ്ങളായ കേരളകർഷകൻ, കേരളകർഷകൻ ഇംഗ്ലീഷ് ഇ-ജേണൽ എന്നിവയുടെ ഡിജിറ്റൽ പതിപ്പുകൾ നവമാധ്യമങ്ങളിലൂടെ കർഷകരിൽ എത്തിക്കുന്നതാണ്.

കേരള കാർഷിക സർവ്വകലാശാല നിർമ്മിച്ച ഷോർട്ട് വീഡിയോകൾ കർഷകരിലേക്ക് എത്തിക്കുന്ന പ്രവർത്തനവും ബ്യൂറോ ആരംഭിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെയുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സേവനം പത്രപ്രവർത്തകർക്കും കർഷകർക്കും സന്ദേശമയച്ചുക്കൊണ്ട് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ 27/02/2019 ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് അനക്സ് 2 ലെ ലയം ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കാർഷികോത്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ് ഐ.എ.എസ്., കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖുൽകർ, ബി.എസ്. എൻ.എൽ ജനറൽ മാനേജർ വിജയേന്ദ്ര എന്നിവർ സംബന്ധിച്ചു.

Content highlights: Agriculture, Farm information bureau, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>