കൊമ്പുകോതലും ( പ്രൂണിങ് ) ഇടയിളക്കി വളം ചേർക്കലും വളർന്നു നീണ്ട കൊമ്പുകൾ മുറിച്ചു മാറ്റലുമെല്ലാം റോസാച്ചെടിയുടെ പരിചരണത്തിൽ അത്യാവശ്യമാണ്. പൂക്കൾ വിരിഞ്ഞതിനു ശേഷം ഒന്നുകൂടി പരിചരിച്ചാൽ കടുത്ത വേനലിലും നിറയെ പൂക്കൾ കിട്ടും. ആവശ്യമില്ലാത്ത ചില്ലകളും ഇലകളും മുറിച്ചുനീക്കി റോസിന്റെ ആകാരഭംഗി നിലനിർത്താനും ഏറെ പൂക്കൾ വിരിയാനും അവസരമൊരുക്കണം. ഇതാണ് കൊമ്പു കോതലിന്റെ പ്രാധാന്യവും.
1. റോസാച്ചെടി നടുമ്പോൾ ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി, കരിയില, കമ്പോസ്റ്റ് എന്നിവ ചുവന്ന മണ്ണുമായി 1:1:1 എന്ന അനുപാതത്തിൽ ചേർക്കാം. ചട്ടിയുടെ വക്കിൽ നിന്നും ഒരിഞ്ച് താഴെ വരെ മണ്ണ് നിറയ്ക്കണം
2. കൊമ്പ് കോതൽ കഴിഞ്ഞും പൂക്കാലത്തിന് ശേഷവും വളം ചേർക്കാം. രാസവളം നൽകുമ്പോൾ നന്നായി നനയ്ക്കണം
3. ഓരോ വർഷവും അഞ്ച് മുതൽ പത്ത് കിലോ വരെ ജൈവവളം നൽകണം. പച്ചില, ചാണകം, കോഴിവളം, പിണ്ണാക്ക് എന്നിവയിൽ ഏതെങ്കിലും നൽകാം
4. ചെടി ഒന്നിന് 50 ഗ്രാം വീതം റോസ് മിക്സചർ ചുവട്ടിൽ നിന്ന് മാറ്റി ഇട്ടു കൊടുക്കാം
5. ജൈവാംശം പൂർണമായി നഷ്ടമാകുമ്പോളോ വേര് വളർന്ന് ചട്ടിയിൽ നിറയുമ്പോഴോ മണ്ണ് മാറ്റണം. വേരുകൾ കോതണം.
6. വർഷത്തിൽ ഒരിക്കൽ കൊമ്പു കോതൽ നടത്തണം. ചെടികൾ നന്നായി പുഷ്പിക്കാൻ സഹായിക്കും
7. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൊമ്പുകോതൽ നടത്തണം. ഒരടിയോളം പൊക്കമുള്ള നാലോ അഞ്ചോ ശിഖരങ്ങൾ മാത്രം നിർത്തുന്നതാണ് നല്ലത്.
8. കൊമ്പ് കോതിയ കമ്പുകളിൽ ബോർഡോ മിശ്രിതം പുരട്ടണം. വേനൽക്കാലത്ത് ചെടികൾ ദിവസവും നനയ്ക്കണം
9. ചായയുണ്ടാക്കിയ ശേഷം ബാക്കി വന്ന തേയിലച്ചണ്ടിയും മുട്ടത്തോടും പഴത്തൊലിയും നന്നായി മിക്സിയിൽ അടിച്ച് കുറച്ച് വെള്ളവും ചേർത്ത് റോസാച്ചെടിക്ക് ആഴ്ചയിലൊരിക്കൽ ഒഴിച്ചാൽ നന്നായി പൂക്കുന്നതായിരിക്കും.
Content highlights: Rosa, Agriculture