കൈതച്ചക്ക എന്നത് ഒരു തോട്ടവിളയാണ്. ഇടവിളയായും തനി വിളയായും അത് കൃഷിചെയ്തുവരുന്നു വീടുകളിൽ പണ്ട് അതിരുകളിൽ കായ്ച്ചുനിന്നിരുന്ന കൈതകൾ പാമ്പുകളുടെ ആവാസകേന്ദ്രമാണെന്നും കൈതക്കാടുകൾക്കടുത്തേക്ക് പോകുമ്പോൾ ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് ആ പേടി മാറി.
ഹൈറേഞ്ചിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലും കൈതച്ചക്കയുടെ കൃഷി വ്യാപകമായി. എന്നാൽ, നമ്മുടെ വീടിനുമ്മറത്തെ സ്റ്റാൻഡിൽ ഒരു കൊച്ചു ചട്ടിയിൽ കൈതച്ചക്ക വിരിഞ്ഞു നിന്നാലോ അത് എല്ലാവർക്കും ഒരു കൗതുകമാകുമെന്നുറപ്പ്. അതെ, മിനിയേച്ചർ പൈനാപ്പിൾ (ക്രിസ്റ്റ്യൻ പൈനാപ്പിൾ) എന്ന് പേരുള്ളയിനമാണ് നമ്മൾ സാധാരണയായി വീടുകളിൽ വളർത്തുന്നത്.
മിനിയേച്ചർ പൈനാപ്പിൾ പലതരം
ബ്രൊമീലിയാഡ് എന്ന അലങ്കാര സസ്യങ്ങളിൽപ്പെടുന്നതാണ് നമ്മുടെ കൈതച്ചക്കയും. അതിൽ കുട്ടിപൈനാപ്പിൾ പലതരത്തിലുണ്ട്. അതിന്റെ കായയുടെ വലിപ്പം ഇലകളുടെ നിറവ്യത്യാസം ഇലയുടെ നീളം എന്നിവയുടെ വ്യത്യാസത്തിൽ ഏകദേശം എൺപതോളം ഇനങ്ങൾ ലോകമാകെ കണ്ടുവരുന്നു.
നമുക്ക് ചട്ടിയിൽ വളർത്താൻ കഴിയുന്നത് ഇലകൾക്ക് പർപ്പിൾ, പിങ്ക്, പച്ച, പച്ചയും പിങ്കും കലർന്നുവരുന്നവ എന്നിങ്ങനെ നിറങ്ങളുള്ള കൈതകളാണ്. ഇലയുടെ നിറം പോലെത്തന്നെ കായകൾക്കും വ്യത്യസ്ത നിറങ്ങളുണ്ടാകും. ഓറഞ്ച്, വെള്ള, പിങ്ക്, പർപ്പിൾ, ചുവപ്പ് എന്നിങ്ങനെയാണ് കായകൾക്കുനിറംവെക്കുക.
ചട്ടിയിൽനടാം
പൂച്ചെടികൾ വിൽക്കുന്നയിടങ്ങളിൽ നിന്നും ലഭിക്കുന്ന തൈകളാണ് ചട്ടിയിൽ നട്ടുപിടിപ്പിക്കാറ്. പ്രാദേശികമായും തൈകൾ സംഘടിപ്പിക്കാം. സാധാരണകൈതകൾ നടുന്നപോലെ ചക്കയുടെ മുകൾഭാഗത്തുള്ളതാണ് നട്ടുപിടിപ്പിക്കാറ്. നഴ്സറികളിൽ വേരുപിടിപ്പിച്ച ടിഷ്യു കൾച്ചർ തൈകൾ കിട്ടും.
ചട്ടിക്ക് അടിവശത്ത് അൽപം ചകിരിത്തുപ്പ് ഇട്ടതിനുശേഷം പോട്ടിങ് മിശ്രിതം നിറച്ച് തൈകൾ നട്ടുപിടിപ്പിക്കാം. 3:3:3 എന്നഅനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിന്റെ പൊടിയിലാണ് തൈകൾ നടേണ്ടത്. ദിവസവും ചെറിയ നന നൽകാം. വേരുപിടിച്ച് പുതിയനാമ്പുകൾ പുറത്തേക്കു വരാൻ തുടങ്ങിയാൽ പിന്നീട് ആവശ്യത്തിനുള്ള നന മാത്രം നൽകിയാൽ മതിയാകും.
തൈകൾ നമുന്നതിന് തിരഞ്ഞെടുക്കുന്ന ചട്ടി നല്ല നീർവാർച്ചയുള്ളതായിരിക്കണം. ഇൻഡോറിൽ വെക്കാനും ഉമ്മറത്ത് വെക്കാനും കാഴ്ചയ്ക്ക് ഭംഗിയുള്ള ചട്ടികൾ സംഘടിപ്പിക്കണം. ചിലയിനം മിനിയേച്ചർ കൈതകൾക്ക് നല്ല ഉറപ്പുള്ള പരുക്കനായ ഇലകളായിരിക്കും. അത്തരം തൈകൾക്ക് ദിവസം രണ്ടു മണിക്കൂർ സൂര്യപ്രകാശം നിർബന്ധമാണ്.
എന്നാൽ ഇലകൾ നേർത്തതായതൈകളും ഇൻഡോർ ഇനങ്ങളും വെയിലുകൊള്ളിക്കേണ്ട ആവശ്യമില്ല. ഇൻഡോർ ആയിവളർത്തുന്നചെടികൾക്ക് ജൈവവളത്തിന്റെ ഗ്രാന്യൂൾസ് വളമായി മാസത്തിലൊരിക്കൽ നൽകാം.
പുറത്തു തോട്ടത്തിൽ വളർത്തുന്നവയാണെങ്കിൽ കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ചത്, ചാണകത്തെളി, ഗോമൂത്രം നേർപ്പിച്ചത് എന്നിവ മാസത്തിലൊരിക്കൽ ചെടിയുടെ ചുവട്ടിൽനിന്ന് അല്പം വിട്ട് ഒഴിച്ചുകൊടുക്കാം. ചെടികൾ നട്ട് 60-70 ദിവസത്തിനുള്ളിൽ പുഷ്പിക്കും. 90 ദിവസത്തിനകം കായ വിരിയും. എന്താ നടുകല്ലേ ഒരു കുട്ടി പൈനാപ്പിൾ.
Content Highlights:Pineapple Farming