റബ്ബർവില മെച്ചപ്പെട്ട നിലയിലായിട്ടും പ്രയോജനം കിട്ടാതെ കൃഷിക്കാർ. പ്ലാസ്റ്റിക് മറയിട്ടു ടാപ്പിങ്ങിനൊരുങ്ങിയെങ്കിലും മഴ കുറഞ്ഞതിനാൽ ഉത്പാദനം കുറവ്. അന്തരീക്ഷ ഊഷ്മാവ് കൂടിനിൽക്കുന്നതിനാലാണ് പാലില്ലാത്തത്.
മഴ വന്ന് മരത്തിനു തണുപ്പു കിട്ടിയാലേ ഉത്പാദനം മെച്ചപ്പെടൂ. ഒരാഴ്ചയായി കമ്പനികൾ റബ്ബറെടുക്കുന്നത് കിലോഗ്രാമിന് 152 രൂപ നൽകിയാണ്. പക്ഷേ, കൃഷിക്കാരന് ഇതിലും അഞ്ചുരൂപ കുറച്ചേ കിട്ടുന്നുള്ളൂ.
മാർച്ചുമുതൽ ശക്തമായ ചൂട് റബ്ബറുത്പാദനത്തെ ദോഷമായി ബാധിച്ചിരുന്നു. ടാപ്പിങ് നിർത്തിയവർ മഴക്കാലത്തു പുനരാരംഭിക്കാൻ തുടങ്ങിയപ്പോഴാണ് മഴ ഇല്ലാതായത്. കഴിഞ്ഞവർഷം ഇതേസമയത്ത് കനത്ത മഴയാണു വിനയായത്.
പോയ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2018-19-ൽ ഉത്പാദനം 6.21 ശതമാനം കുറവാണ്. 2018-19 സാമ്പത്തികവർഷം 6.51 ലക്ഷം ടണ്ണാണ് ആഭ്യന്തര ഉത്പാദനം. പോയ സാമ്പത്തികവർഷത്തിൽ ഇത് 6.94 ലക്ഷം ടണ്ണായിരുന്നു.
2018-ലെ പ്രളയകാലം: മുൻവർഷവുമായി താരതമ്യം
2017 ജൂൺ
45,000 ടൺ
2018 ജൂൺ
44,000 ടൺ
2017 ജൂലായ്
58,000 ടൺ
2018 ജൂലായ്
46,000 ടൺ
2017 ഓഗസ്റ്റ്
58,000 ടൺ
2018 ഓഗസ്റ്റ്
40,000 ടൺ
2019-ലെ ചൂടുകാലം: മുൻവർഷവുമായി താരതമ്യം
2018 ഫെബ്രുവരി
52,000 ടൺ
2019 ഫെബ്രുവരി
50,000 ടൺ
2018 മാർച്ച്
45000 ടൺ
2019 മാർച്ച്
33,000 ടൺ
Content Highlights: Rubber Production In Kerala