തൃശ്ശൂർ: വയനാട് അമ്പലവയലിലെ കാർഷിക സർവകലാശാലാ പ്രാദേശികകേന്ദ്രത്തിലെ പുഷ്പഗവേഷണവിഭാഗത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന നീലപ്പൂങ്കുല കണ്ടപ്പോഴാണ് കൃഷിമന്ത്രി അത്തരമൊരു ചെടി വേണമെന്ന് ആവശ്യപ്പെട്ടത്.
വള്ളിച്ചെടിയുടെ തൈ അപ്പോൾത്തന്നെ മന്ത്രി വി. എസ്. സുനിൽകുമാറിന് കിട്ടി. അന്തിക്കാട്ടെ വീടിന് മുന്നിൽത്തന്നെ അത് നട്ടു.
ചെടി വളർന്നു. എന്നാൽ, വിരിഞ്ഞത് ടർക്കിഷ് ബ്ലൂ എന്ന തിളങ്ങുന്ന സമുദ്രനീലനിറത്തിലുള്ള പൂക്കളല്ല, തീക്കട്ടയുടെ നിറത്തിലുള്ള പൂക്കൾ. അമ്പലവയലിലെ കേന്ദ്രത്തിൽ ബന്ധപ്പെട്ടപ്പോഴാണ് അറിഞ്ഞത് അത്യപൂർവമായ നിറമാണ് ഈ പൂക്കളിലേതെന്ന്.
ഫിലിപ്പീൻസ് ജന്മദേശമായ, അവിടത്തെ ഉഷ്ണമേഖലാ കാടുകളിൽ കണ്ടുവരുന്ന ജെയ്ഡ്വൈൻ എന്ന ചെടിയാണെന്ന് തിരിച്ചറിഞ്ഞതും ഇപ്പോൾ. രണ്ട് നിറങ്ങളിലാണ് ഇതുണ്ടാകുക. തിളങ്ങുന്ന സമുദ്രനീലയും തീക്കനലിന്റെ നിറവും. നീല വ്യാപകമാണ്, ചുവപ്പ് അപൂർവവും. കേരളത്തിൽ ഇത് അപൂർവമാണെങ്കിലും ഈ പൂക്കളുടെ തൈകൾ വിദേശത്തുനിന്നോ കാർഷിക ഗവേഷണശാലകളിൽനിന്നോ എത്തിച്ച് ചിലർ ഇത് വീടുകളിൽ നട്ടുപിടിപ്പിക്കുകയും പൂക്കുകയും ചെയ്തിട്ടുണ്ട്.
മന്ത്രി മോഹിച്ച നീലപ്പൂങ്കുല (ഫയൽ ചിത്രം)
കൃഷിമന്ത്രിയുടെ വീട്ടിൽ വിരിഞ്ഞ ജെയ്ഡ്വൻ ചെടിയിലെ പൂക്കൾ
Content HIghlights:jade flower bloomed at minister vs sunil kumar house, agricultural university, Turkish blue, red thrissur