വെട്ടിയൊതുക്കി ഷാംപൂ ചെയ്ത സുന്ദരമായ മുടി, ട്രിം ചെയ്ത് വൃത്തിയാക്കിയ നഖങ്ങൾ... പെറ്റ് ഗ്രൂമിങ് സ്പായിൽ ഒന്നുപോയിവരുമ്പോഴേക്കും പതിന്മടങ്ങ് സുന്ദരികളും സുന്ദരന്മാരും ആയിട്ടുണ്ടാകും നമ്മുടെ ഓമനകൾ. വളർത്തുമൃഗങ്ങളുടെ സൗന്ദര്യ-ആരോഗ്യ-സ്വഭാവ പരിചരണത്തിനായി പെറ്റ് ഗ്രൂമിങ് സെന്ററുകൾ കേരളത്തിൽ പ്രചാരത്തിലെത്താൻ തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല.
പെറ്റ് ഗ്രൂമിങ് എന്നാൽ
നായകളെയും പൂച്ചകളെയും കുളിപ്പിച്ചു കുട്ടപ്പന്മാരാക്കുന്ന പരിപാടിയാണ് പെറ്റ് ഗ്രൂമിങ് എന്നതാണ് പൊതുവിലെ ധാരണ. എന്നാൽ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യ-സൗന്ദര്യ സംരക്ഷണം മുഴുവനായും പെറ്റ് ഗ്രൂമിങ്ങിൽ ഉൾപ്പെടുന്നു. നമ്മുടെ വീട്ടോമനകളെ വൃത്തിയിലും ആരോഗ്യത്തോടെയും പ്രസരിപ്പോടെയും നിലനിർത്തുകയാണ് പെറ്റ് ഗ്രൂമിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗ്രൂമിങ്ങിൽ എന്തൊക്കെ
ടീത്ത് ബ്രഷിങ്, ബാത്തിങ്, ഹെയർ കട്ടിങ്ങും സ്റ്റൈലിങ്ങും ഷാംപൂ ചെയ്യലും കണ്ടിഷനിങ്ങും ബ്ലോ ഡ്രൈയിങ്, ഫെയ്സ് ട്രിമ്മിങ്, ബാക്ടീരിയ, ഫംഗസ് ബാധ പ്രതിരോധിക്കാനുള്ള സ്കിൻ ട്രീറ്റ്മെന്റ്, നെയിൽ ക്ലീനിങ് ആൻഡ് ട്രിമ്മിങ്, ചെവി, കണ്ണ് എന്നിവ വൃത്തിയാക്കൽ, ചെള്ളുപോലെയുള്ള ജീവികളെ തടയാനുള്ള ടിക് ആൻഡ് ഫ്ലീ ട്രീറ്റ്മെന്റ്, രോമങ്ങൾ വൃത്തിയാക്കാനുള്ള ഡീമാറ്റിങ്, ഡീ ഷേഡിങ് ട്രീറ്റ്മെന്റ്, തുടങ്ങിയവ.
മസാജിങ്ങുമുണ്ട്
ബ്യൂട്ടി, ഹെൽത്ത് ട്രീറ്റ്മെന്റുകൾക്കൊപ്പം വളർത്തുമൃഗങ്ങൾക്ക് മസാജിങ്ങും പെറ്റ് ഗ്രൂമിങ്ങിൽ നൽകുന്നുണ്ടെന്ന് കോഴിക്കോട്ടെ പ്രമുഖ പെറ്റ് ഗ്രൂമിങ് സ്ഥാപനമായ ഫ്ലഫി ആൻ സ്നൂപ്പി പെറ്റ് സ്പാ ഉടമ ശീതൾ സിദ്ധാർഥൻ പറയുന്നു. വളർത്ത് മൃഗങ്ങൾക്കുണ്ടാകുന്ന ശരീരവേദന, മാനസിക സമ്മർദം എന്നിവ കുറയ്ക്കാൻ മസാജിങ്ങിനു കഴിയും.
ആർക്കുമാവാം പെറ്റ് ഗ്രൂമർ
മൃഗങ്ങളോടും പക്ഷികളോടും കുറച്ചധികം സ്നേഹവും അവരെ ഇണക്കിയും മെരുക്കിയുമെടുക്കാനുള്ള കഴിവും ഉള്ളവർക്ക് പെറ്റ് ഗ്രൂമിങ്ങിലേക്കു വരാം. മനുഷ്യരെപ്പോലെ അടങ്ങിയിരുന്നുതരില്ല മൃഗങ്ങൾ. അതുകൊണ്ടുതന്നെ പെറ്റ് ഗ്രൂമർമാർക്ക് നല്ല ക്ഷമയും വേണം. പിന്നെ പെറ്റ് സ്റ്റൈലിങ്ങിലും വേണം താത്പര്യം.
പണം പ്രശ്നമല്ല
ആയിരംരൂപ മുതലാണ് പെറ്റ് ഗ്രൂമിങ്ങിനുള്ള ഫീസ് തുടങ്ങുന്നത്. ട്രീറ്റ്മെന്റുകൾക്കനുസരിച്ച് അതിൽ വ്യത്യാസം വരും. കുടുംബത്തിലെ അംഗത്തെപ്പോലെ വളർത്തുമൃഗങ്ങളെ കാണുന്നവർക്ക് അവർക്കായി പണം മുടക്കാൻ വലിയ മടിയൊന്നുമില്ല.
പെറ്റ് സിറ്റിങ് അറിയാമോ
വിദേശത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഒന്നാണ് പെറ്റ് സിറ്റിങ്. വളർത്തുമൃഗങ്ങളെ പരിചരിക്കാനായിമാത്രം വീട്ടിൽ പരിചയസമ്പന്നരായ പെറ്റ് സിറ്റർമാരെ (ബേബി സിറ്റർമാരെപ്പോലതന്നെ) നിയോഗിക്കുന്നതാണ് വിദേശത്തെ രീതി. എന്നാൽ ഇന്ത്യയിൽ വീട്ടിൽ പെറ്റ് സിറ്റർമാരെ നിർത്തുന്ന രീതിയില്ല. പെറ്റ് സിറ്റിങ് കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.
ഉടമകൾ യാത്രയിലായിരിക്കുമ്പോഴോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാൽ വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കാൻ കഴിയാതെ വരുമ്പോഴോ അവയെ പെറ്റ് സിറ്റിങ് സ്ഥാപനങ്ങളിൽ നിശ്ചിതദിവസത്തേക്ക് കൈമാറുന്നു. അതിനായി ഫീസും നൽകണം. ഉടമ തിരികെയെത്തുന്നതുവരെ അവരെ പെറ്റ് സിറ്റർമാർ ശുശ്രൂഷിക്കും. ഇന്ത്യയിൽ ബെംഗളൂരു, ഡൽഹി തുടങ്ങിയ മെട്രോനഗരങ്ങളിൽ പെറ്റ് സിറ്റിങ് സർവീസുകളുണ്ട്. കേരളത്തിലും പരീക്ഷിക്കാവുന്നതാണീ പെറ്റ് സിറ്റിങ്.
Content Highlights:Pet grooming spa