പന്തലിട്ടോ മതിലിലോ മരങ്ങളിലോ വളർത്താവുന്ന വള്ളിച്ചെടിയാണ് കട്ടൻപയർ. നായ്ക്കുരണയുടെ കുടുംബത്തിൽപ്പെട്ട ചെടിയാണിത്. കുലകളായി ഉണ്ടാകുന്ന വയലറ്റ് പൂവുകൾ നല്ല ഭംഗിയുമാണ്. ഇതിന്റെ ഇളംകായ്കളാണ് തോരനും കറികൾക്കും ഉപയോഗിക്കുക.
ചെറിയ തോതിൽ കട്ട് (വിഷാംശം) ഉള്ളതിനാലാണ് കട്ടൻപയർ എന്ന പേരുവന്നത്. കായ്കളിലെ കട്ടും കറയും കളയാൻ അരിഞ്ഞശേഷം ഒരുമണിക്കൂറോളം കഞ്ഞിവെള്ളത്തിലോ വെള്ളത്തിലോ ഇട്ടുവെച്ചാൽ മതി. കട്ട് കളയാൻ ചിലർ മഞ്ഞളും ഉപയോഗിക്കും. പോഷകങ്ങളുടെ കലവറയാണ് കട്ടൻ പയർ. കട്ടൻ പയറിനെക്കുറിച്ചറിയാനും വിത്തുകൾ കിട്ടാനും വിളിക്കാം: 9400511755.
മറുനാടൻ മലയാളികൾ മധ്യപ്രദേശിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമൊക്കെ കൊണ്ടുവന്ന കട്ടൻ പയറിന്റെ മെച്ചപ്പെട്ട ഒരിനമാണ് ബ്ലാക്ക് ബീൻസ്. ബ്ളാക്ക് ബീൻസിന്റെ ഉണങ്ങിയ പയറുകൾ അരച്ചെടുത്ത് ദോശമാവിൽ ചേർക്കാം. കൃഷിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന കേരളാപോണിക്സ് ബ്ളാക്ക് ബീൻസ് വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വിവരങ്ങൾക്ക്: 9387735697.
Content Highlights:Gow Kattan payar (Black Beans) in your kitchen garden