Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ലോക്ക്‌ഡൗണ്‍ വിരസതയകറ്റാന്‍ കൃഷി ചെയ്തു; ലഭിച്ചത് കൈനിറയെ വിളവ്ലോക്ക്‌ഡൗണ്‍ വിരസതയകറ്റാന്‍ കൃഷി ചെയ്തു; ലഭിച്ചത് കൈനിറയെ വിളവ്

$
0
0
കൊറോണയ്ക്കെതിരേ ജാഗ്രതയും കരുതലും പുലർത്തി വീടിനുപുറത്തിറങ്ങാതെ കഴിയുന്ന ദമ്പതിമാർ വിരസതയകറ്റാൻ നടത്തിയ ജൈവ പച്ചക്കറികൃഷിയിൽനിന്നു ലഭിച്ചത് കൈനിറയെ വിളവ്. വൈക്കം കൊച്ചുകവലയിൽ പ്രണവ് യോഗാശ്രമത്തിലെ യോഗാചാര്യൻ എം.പി. നാരായണൻ നായരും ഭാര്യ റിട്ട. സ്കൂൾ പ്രിൻസിപ്പൽ ലീല എൻ. നായരുമാണ് കൊറോണക്കാലത്ത് വീട്ടുവളപ്പിനെ ഹരിതാഭമാക്കിയത്.

86-കാരനായ നാരായണൻ നായരും 84-കാരിയായ ലീല എൻ. നായരും രണ്ടുമാസത്തിലധികമായി അടുക്കളത്തോട്ടത്തിൽ വിളഞ്ഞ ജൈവകൃഷി ഉത്പന്നങ്ങൾ മാത്രമുപയോഗിച്ചാണ് ഭക്ഷണമൊരുക്കുന്നത്.

പാവൽ, പടവലം, പീച്ചിൽ, പയർ, ചീര, വെള്ളരി, വെണ്ട, വഴുതന, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയാണ് ഇവർ കൃഷിചെയ്തത്. അധികം ലഭിച്ച പച്ചക്കറി അടുപ്പമുള്ളവർക്കുനൽകി അവരെ ജൈവകൃഷി ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്തു. രോഗപ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങാത്തതിനാൽ അവശ്യസാധനങ്ങൾ ഓൺലൈനായി ബുക്കുചെയ്ത് വരുത്തുകയായിരുന്നു.

വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന വയോജനങ്ങൾക്കും മറ്റും മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ലഘുവായ യോഗപരിശീലനമുറകൾ ഓൺലൈനായി പകരുന്നുമുണ്ട്.

Content Highlights: Success story of elderly couple who succeeded in Kitchen Garden Farming from Kottayam

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>