സമ്മിശ്ര കൃഷിയിൽ വിജയം കൊയ്ത ആറ്റുചാൽ വെള്ളാശേരിൽ സജിയുടെ മീൻ കുളത്തിലൈ വിളവെടുപ്പു നടത്തി. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ ഭൂമിയിൽ മറ്റു കൃഷികൾക്കിടയിൽ അഞ്ചു കുളങ്ങളാണ് സജിക്കുള്ളത്. ഫിഷറീസ് വകുപ്പു നൽകിയ കട്ല, സിലോപിയ, നട്ടർ, ഗോൾഡ് ഫിഫ്, മലേഷ്യൻ വാള, രോഹു തുടങ്ങിയെ ഇനങ്ങളിലുള്ള 10,000 മീൻ കുഞ്ഞുങ്ങളെയാണ് സജിയുടെ കുളത്തിൽ നിക്ഷേപിച്ചിരുന്നത്.
ഇതിൽ ചില ഇനങ്ങൾ പെറ്റു പെരുകുന്നവയാണ്. ഇതിൽ ആദ്യം നിക്ഷേപിച്ച മീനുകളുെടെ വിളവെടുപ്പാണ് ക്രിസ്മസ് തലേന്ന് നടന്നത്. ആദ്യ വിളവെടുപ്പിൽ 125 കിലോ മീൻ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വി.പി.ജോൺ അധ്യക്ഷനായി. വാർഡ് മെമ്പർ സാബു വേങ്ങവേലിൽ ആദ്യവിൽപന നടത്തി. ജേക്കബ് പനന്താനം, അക്വ കൾച്ചർ പ്രൊമോട്ടർ കെ.റ്റി.സതീഷ് എന്നിവർ സംസാരിച്ചു.
ഒരിഞ്ചുഭൂമി പോലും പാഴാക്കാതെയുള്ള സജിയുടെ സമ്മിശ്രകൃഷി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ വരുമാനം കണ്ടത്തുന്ന മാതൃക കർഷകനുള്ള കൃഷിവകുപ്പിന്റെ 50,000 രൂപയുടെ അവാർഡ് കഴിഞ്ഞവർഷം സജിക്കാണു കിട്ടിയത്. അവാർഡു തുക മുഴുവനും കൃഷിയുടെ പരിപാലനത്തിനു ചെലവഴിച്ച് അവിടെയും സജി മാതൃകയായിരുന്നു.
Content Highlights:Success story of a Aquaculture Farmer from Idukki