Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മാവ് പൂക്കാന്‍ ഹോര്‍മോണ്‍ പ്രയോഗം ഫലപ്രദമാണോ? മാവ് പൂക്കാന്‍ ഹോര്‍മോണ്‍ പ്രയോഗം ഫലപ്രദമാണോ?

$
0
0
വീട്ടുപറമ്പിൽ മൂന്നു മാവുണ്ട്. ഒരെണ്ണം കഴിഞ്ഞ വർഷം ചെറിയ തോതിൽ പൂക്കുകയും കായ്ക്കുകയും ചെയ്തു. രണ്ടെണ്ണം ഇതേവരെ പൂക്കുന്നതേയില്ല. മാവിന് ഒരു ഹോർമോൺ പ്രയോഗം ഉള്ളതായി അറിഞ്ഞു. ഇത് ഫലപ്രദമാണോ? എങ്ങനെയാണ് പ്രയോഗരീതി?

പൂക്കാത്ത മാവ് പുഷ്പിക്കാൻ ഹോർമോൺപ്രയോഗം ഫലപ്രദമാണ്. കേരള കാർഷിക സർവകലാശാലയും ഇത് ശുപാർശ ചെയ്യുന്നു. പാക്ക്ളോ ബ്യുട്രസോൾ എന്ന രാസഘടകം അടങ്ങിയ കൾടാർ എന്ന ഹോർമോൺ ആണ് ഇതിനുപയോഗിക്കുന്നത്. പാക്ക്ളോ ബ്യുട്രസോൾ എന്നത് ചെടികളുടെ കായികവളർച്ച മന്ദീഭവിപ്പിക്കാൻ കഴിവുള്ള ഒരു കുമിൾനാശിനി ആണ്. അതാണ് മാവുകൾ പുഷ്പിക്കാൻ ഉപയോഗിക്കുന്നതും. സാധാരണ 10 വർഷത്തിൽ കൂടുതൽ പ്രായമുള്ള മാവിലാണ് കൾടാർ പ്രയോഗിക്കുന്നത്.

ഒരു മാവിന് 20 മില്ലി കൾടാർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലാണ് ലായനി തയ്യാറാക്കേണ്ടത്. ഈ ലായനി മാവിൽ പ്രയോഗിക്കുന്നതിനു മുൻപായി ചില പ്രധാനകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മാവിന്റെ ശിഖരങ്ങൾ ഒന്ന് കോതിയതിനുശേഷം മുറിവായിൽ ബോർഡോ കുഴമ്പോ സ്യൂഡോമൊണാസോ പേസ്റ്റ് ആയി തേച്ചു പിടിപ്പിക്കണം. ഇതിനുശേഷം വേണം കൾടാർ പ്രയോഗം. ഇനി മാവിൻ തടം വൃത്തിയാക്കണം.

മാവിൻചുവട്ടിൽനിന്നും രണ്ടടി അകലത്തിലായി അര അടി ആഴമുള്ള ചാലെടുക്കണം. ഈ ചാലിൽ നാലുഭാഗത്തായി കുറച്ചുകൂടെ ആഴമുള്ള കുഴിയെടുക്കണം. ഇതിനിടയിൽ അവിടവിടെയായി എട്ടോ പത്തോ കുഴികൾ കുത്തണം. ഈ കുഴികളിൽ കൾടാർ ലായനി കുറേശ്ശെയായി ഒഴിച്ച് കൊടുക്കുക. ഇതിനുശേഷം കുഴികൾ മണ്ണിട്ട് മൂടാം. ഇങ്ങനെ ചെയ്യുമ്പോൾ തടത്തിൽ നനവ് നിലനിർത്തണം. രണ്ടുമൂന്ന് മാസത്തിനുള്ളിൽ മാവ് പൂവിട്ടു തുടങ്ങും.

പൂക്കാത്ത മാവുകൾ, വളരെ കുറച്ചു മാത്രം പൂക്കുന്ന മാവുകൾ, കാര്യമായി വിളവ് തരാത്ത മാവുകൾ എന്നിവയ്ക്കെല്ലാം ഒറ്റമൂലിയാണ് കൾടാർ പ്രയോഗം. മാവ് പൂക്കുന്നതിനുള്ള ഒരുറപ്പാണ് കൾടാർ പ്രയോഗം. ഇത് ചെയ്യുന്ന സമയത്ത് മഴ ഇല്ലെങ്കിൽ പൂക്കുന്നത് വരെയും 12 -15 ദിവസം കൂടുമ്പോൾ നനയ്ക്കാനും ശ്രദ്ധിക്കണം.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights:How To Use Flowering Hormone Application In Mango Tree

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>