ആടുവളർത്തൽ സംരംഭങ്ങളിലേക്ക് ആട് ബ്രീഡുകളെ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉത്പാദന- പ്രത്യുത്പാദനക്ഷമതയിലും വളർച്ചനിരക്കിലും രോഗപ്രതിരോധശേഷിയിലുമെല്ലാം ഓരോ ജനുസ്സ് ആടുകൾക്കും മേന്മകളും പോരായ്മകളുമെല്ലാം ഏറെയുണ്ട്. ഓരോ ആടുസംരംഭകന്റെയും ലക്ഷ്യങ്ങൾ പലതായിരിക്കും. ഈ സംരംഭകലക്ഷ്യങ്ങളോട് ഇണങ്ങുന്നതും ഉത്തമ ജനിതകഗുണങ്ങളുള്ളതുമായ ജനുസ്സുകളെ വേണം ഫാമിലെ മുഖ്യബ്രീഡായി തിരഞ്ഞെടുക്കേണ്ടത്.
മെച്ചം മലബാറിയും മലബാറി സങ്കരയിനങ്ങളും
പ്രത്യുത്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളർച്ചനിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോൾ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളുംതന്നെയാണ് ഒരുപടി മുന്നിൽനിൽക്കുന്നത്. പുതുതായി കടന്നുവരുന്ന സംരംഭകർക്ക് ആശങ്കകളും ആകുലതകളും ഏറെയില്ലാതെ തിരഞ്ഞെടുത്ത് വളർത്താവുന്ന ഇനവും നമ്മുടെ മലബാറിതന്നെ. കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണനംചെയ്യാനും മാംസോത്പാദനത്തിന് പ്രയോജനപ്പെടുത്താനും ഏറ്റവും ഉത്തമവും മലബാറി, മലബാറി സങ്കരയിനമാണ്.
നാടൻ ആടുകളുടെ വർഗഗുണമുയർത്താനും മലബാറി മുട്ടനാടുകളുമായുള്ള പ്രജനനം സഹായിക്കും. നമ്മുടെ നാടിനോടിണങ്ങുന്നതും തുടക്കക്കാരുടെ കൈയിലൊതുങ്ങുന്നതുമായ മലബാറി ആടുകളെ വളർത്തി അറിവും അവഗാഹവും നേടുമ്പോൾ ക്രമേണ മറ്റുബ്രീഡുകളെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് വളർത്താവുന്നതും ആവശ്യമെങ്കിൽ വിദഗ്ധനിർദേശപ്രകാരം വിവിധ ജനുസ്സുകൾ തമ്മിൽ സങ്കരപ്രജനന സാധ്യതകൾ പരീക്ഷിക്കാവുന്നതുമാണ്.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
കന്നുകാലിച്ചന്തകളിൽനിന്നും കശാപ്പുകാരുടെ കൈയിൽനിന്നും ഇടനിലക്കാരിൽനിന്നും ആടുകളെ വളർത്താനായി വാങ്ങുന്നത് ഒഴിവാക്കണം. ശാസ്ത്രീയരീതികൾ അവലംബിച്ച് വളർത്തുന്ന കർഷകരിൽനിന്നോ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാമുകളിൽനിന്നോ സർക്കാർ-സർവകലാശാല ഫാമുകളിൽനിന്നോ തിരഞ്ഞെടുക്കാം. പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പ്രസവത്തിൽ കുട്ടികളുടെ എണ്ണം, പാലിന്റെ അളവ്, നൽകിയ പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം.
രക്തബന്ധമില്ലാത്തവതമ്മിൽ ഇണചേർന്നുണ്ടായ കുഞ്ഞുങ്ങളെമാത്രമേ വളർത്താൻവേണ്ടി തിരഞ്ഞെടുക്കാൻ പാടുള്ളൂ. മൂന്നുമാസം പ്രായമെത്തിയ പാലുകുടിമാറിയ കുഞ്ഞുങ്ങളെയും 8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരുവർഷം പ്രായമായ മുട്ടനാടിനെയും തിരഞ്ഞെടുക്കാം. ആടുകളുടെ പല്ലുകൾ പരിശോധിച്ച് പ്രായനിർണയം സാധ്യമാണ്. ആട്ടിൻകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ കഴിയുമെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിനുണ്ടായ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
മുട്ടനാടുകൾ ജനുസ്സിന്റെ മുഴുവൻ സവിശേഷതകളും ഗുണങ്ങളും ഒത്തിണങ്ങിയതും ശാരീരികവൈകല്യങ്ങളൊന്നും ഇല്ലാത്തതാവാനും ശ്രദ്ധിക്കണം. ഫാമിലേക്ക് ആദ്യഘട്ടത്തിൽ നമ്മൾ തിരഞ്ഞെടുക്കുന്ന മാതൃ-പിതൃ ശേഖരത്തിന്റെ ഗുണവും മേന്മയും ഫാമിന്റെ വളർച്ചയും വിജയവും നിർണയിക്കുന്നതിൽ പ്രധാനമാണെന്ന കാര്യം മറക്കരുത്.
Content Highlights:Animal Husbandry:Want to Become a Successful Goat Farmer, Here are the Excellent Tips