പന്നിയൂർ കുരുമുളകുവള്ളികൾ ആറുവർഷത്തോളമായി ഒരു കതിര് കുരുമുളകുപോലും ഉണ്ടാകാതെ രണ്ടുപ്ലാവുകളിലായി 10 അടി ഉയരത്തിൽ ധാരാളമായി വളർന്നുകയറിയിട്ടുണ്ട്. ഇത് കുരുമുളക് ഉണ്ടാകാത്ത ഇനമാണോ. കുരുമുളകുണ്ടാകാൻ എന്തെങ്കിലും വഴിയുണ്ടോ ?
ഇത്രയും വർഷം പ്രായമായ പന്നിയൂർ കുരുമുളക് ശരിയായ വളർച്ചാസാഹചര്യങ്ങളിൽ ഒരു കാരണവശാലും തിരിയിടാതിരിക്കില്ല. ഇവിടെ പ്രധാനം പ്ലാവിന്റെ അമിതമായ തണൽതന്നെ. കൊടികൾക്ക് സൂര്യപ്രകാശം കിട്ടാൻ സാധ്യത തീരെ കുറവാണിവിടെ. അതുകൊണ്ടുതന്നെ കൊടികൾക്ക് വെയിൽ കിട്ടാൻ പാകത്തിന് പ്ലാവിന്റെ ശിഖരങ്ങൾ കോതി നീക്കണം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താങ്ങുമരങ്ങളുടെ ശിഖരങ്ങൾ കോതിയൊതുക്കി വളർച്ച ക്രമീകരിക്കണം. എന്നും അവയുടെ ഉയരം ആറുമീറ്ററായി നിലനിർത്തണമെന്നും തണൽ കൂടിയാൽ ജൂലായ്, ഓഗസ്റ്റ് മാസം ഒരിക്കൽക്കൂടെ കൊമ്പുകോതൽ നടത്തണം എന്നും ശുപാർശയുണ്ട്. വേനൽമഴയ്ക്കുശേഷം കൊടിച്ചുവട്ടിൽ 500 ഗ്രാം കുമ്മായം ചേർക്കാം. കൊടിയുടെ കൈയെത്തും ദൂരത്തുള്ള കുറച്ച് ഇലകൾ നുള്ളിക്കളയുകയും ചെയ്യാം.
മറ്റൊരു കാര്യംകൂടി ചെയ്യാം. രണ്ടു കൊടികളിൽ ഒരെണ്ണം ഹാർഡ് പ്രൂണിങ് അഥവാ കടുംകോതലിന് വിധേയമാക്കുക. കൊടിച്ചുവട്ടിൽനിന്ന് 1.5-2 അടി ഉയരത്തിൽവെച്ച് മഴയ്ക്ക് തൊട്ടുമുമ്പായി കൊടി പാടേ കോതുക. അങ്ങനെയെങ്കിൽ കൊടി മേയ്, ജൂൺ ആകുമ്പോഴേക്കും പൂവിടാൻ സാധ്യതയുണ്ട്. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ഈ പരിചരണം ഇപ്പോൾത്തന്നെ ചെയ്യുകയുമാവാം.
തണലിലായാലും വളരെ ഉയരത്തിൽ വളരുന്ന കൊടിയിൽ പൂക്കളുണ്ടായി രോഗം ബാധിച്ച് കൊഴിയുന്നുണ്ടോ എന്ന് നോക്കണം. അങ്ങനെയെങ്കിൽ അതിനുള്ള മരുന്നുപ്രയോഗവും വേണ്ടിവരും.
തയ്യാറാക്കിയത് : സുരേഷ് മുതുകുളം
Content Highlights: Tips for Black Pepper Cultivation