വേനൽക്കാലം വരികയാണ്. പച്ചക്കറി കൃഷിക്കൊന്നും വെളളമില്ലെന്ന പരാതി വേണ്ട. കൂടുതൽ ജല ഉപഭോഗമില്ലാത്ത ഗ്രോബാഗിലെ പച്ചക്കറികൃഷിക്ക് ഇതോടെ സാധ്യതയേറുകയാണ്. കൂട്ടത്തിൽ വെയിലും മഴയും കൊണ്ട് പച്ചക്കറി കൃഷിക്കായി വയലിൽ സമയം ചെലവഴിക്കാൻ സമയമില്ലാത്തവരും കൃഷിഭൂമിയില്ലാത്തവരും ഇനി നിരാശരാകേണ്ട.
ഗ്രോബാഗിൽ ഇപ്പോൾ പച്ചക്കറി കൃഷി വിപ്ലവമാണ്. ടെറസ്സിലും മറ്റും മുമ്പ് ഒതുങ്ങിയിരുന്ന കൃഷി ഇപ്പോൾ ഗ്രാമാന്തരങ്ങളിൽ പോലും വ്യാപകമായിരിക്കുന്നു. പച്ചക്കറി കൃഷി ചെയ്യാൻ ഗ്രോ ബാഗിനെ ആശ്രയിക്കുവരുടെ എണ്ണം നാൾക്കുനാൾകൂടുകയാണ്.
ചിത്രം: രമേഷ് കുമാർ വെളളമുണ്ട
കൂടുതൽ ജലക്രമീകരണം ഇല്ലാതെ തന്നെ എളുപ്പം വിഷരഹിത പച്ചക്കറികൾ താരതമ്യേന ചെലവും അധ്വാനവും കുറഞ്ഞ് വിളയിച്ചെടുക്കാൻ കഴിയുന്നു. ഇതാണ് ഗ്രോബാഗ് കൃഷിയുടെ ഏറ്റവും വലിയ ആകർഷണം. ഏതു കാലാവസ്ഥയിലും അടുക്കളത്തോട്ടത്തിൽ പച്ചക്കറി എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാം.
മൂന്ന് മുതൽ നാലുവർഷം വരെ ഒരേ ഗ്രോബാഗിൽ തുടർച്ചയായി കൃഷി ചെയ്യാൻ കഴിയും.ഇതിനായി ഗുണമേന്മയുള്ള ഗ്രോബാഗുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ടെറസ്സിലും അടുക്കള പരിസരത്തും മുറ്റത്തുമെല്ലാം ആവശ്യവും സൗകര്യവും അനുസരിച്ച് ഗ്രോബാഗ് നിരത്തിവെച്ച് കൃഷി തുടങ്ങാം. പയർ, പാവൽ, ചീര, തക്കാളി മുതൽ കാച്ചിലും ഇഞ്ചിയും വരെ ഗ്രോബാഗിൽ കൃഷി ചെയ്യാം.
നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം ഗ്രോബാഗ് നിറച്ചുവെക്കാൻ. ഒരു തവണ നിരത്തി വെച്ച സ്ഥലത്ത് നിന്നും ആവശ്യത്തിനനുസരിച്ച് മാറ്റാമെങ്കിലും വിളവെടുപ്പ് വരെ സ്ഥിരമായി നിലനിർത്തുന്നത് തന്നെയാണ് നല്ലത്.പ്രകാശ ആഗിരണത്തിനും വികിരണത്തിനും ഗ്രോബാഗിന്റെ നിറം സഹായകരമാണ്. ബാഹ്യഭാഗം വെളുപ്പ് നിറത്തിലായതിനാൽ നല്ലപോലെ സൂര്യപ്രകാശത്തെ ഗ്രോബാഗ് ആഗിരണം ചെയ്യും.
ഉൾഭാഗത്തെ കറുപ്പ് നിറം വിളയുടെ നല്ലപോലെയുള്ള വേരോട്ടത്തിനും സഹായിക്കും. കല്ലും വേരും നീക്കിയ നല്ല മണ്ണാണ് ഗ്രോബാഗിൽ നിറയ്ക്കാൻ തയ്യാറാക്കേണ്ടത്. കവറിന്റെ മുക്കാൽ ഭാഗം വരെ മാത്രം ചാണകം ചേർത്ത മണ്ണ് നിറയ്ക്കാം. ബാക്കിഭാഗം മടക്കിവെച്ചാൽ മതിയാകും. തുടർന്ന് വളപ്രയോഗം നടത്തുന്നതിനനുസരിച്ച് ബാഗിന്റെ ചുരുൾ അഴിക്കാം.
ചിത്രം: രമേഷ് കുമാർ വെളളമുണ്ട
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തന്നെ പൂർണ്ണമായും ചെടിയിൽ എത്തുന്ന വിധം വളപ്രയോഗം നടത്താൻ കഴിയുമെന്നതാണ് ഈ കൃഷി രീതിയുടെ ഏറ്റവും വലിയ സവിശേഷത. ചെടി തഴച്ചു വളരുന്നതിനനുസരിച്ച് പുറമെ കമ്പുകൾ കെട്ടി ചെടിയെ താങ്ങുന്നത് നല്ലതായിരിക്കും.
തക്കാളി, പയർ, വഴുതന തുടങ്ങിയ ചെടികൾ ഭാരം താങ്ങാൻ കഴിയാതെ വിളവെടുപ്പിന് മുമ്പേ പൊട്ടി വീഴുന്നത് ഇതു വഴി ഒഴിവാക്കാം. ദൈനം ദിന ആവശ്യങ്ങൾക്കുള്ള പച്ചക്കറി ഏതു കാലാവസ്ഥയിലും ഇങ്ങനെ ഉത്പാദിപ്പിക്കാം.
ചിത്രം: രമേഷ് കുമാർ വെളളമുണ്ട
കൃഷി ഭവൻ മുഖേന പച്ചക്കറി പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഗ്രോ ബാഗ് കൃഷിയിലേക്ക് ഗ്രാമാന്തരങ്ങളിലടക്കം വിപുലമായ പ്രചാരം ലഭിച്ചു തുടങ്ങിയത്.
ജല ദൗർലഭ്യം നേരിടുന്ന വേനൽക്കാലത്തും അധികം ജലസേചനമില്ലാതെ കൃഷി നടത്താമെന്നതും പ്രത്യേകതയാണ്. ഒരിക്കൽ നനച്ചാൽ ദിവസങ്ങളോളം ഈർപ്പം നിലനിർത്താൻ ഗ്രോബാഗിലെ മണ്ണിന് കഴിയുന്നു. ആവശ്യത്തിന് ചകിരിയും മറ്റും മുകൾഭാഗത്ത് നിരത്തിയാൽ കൂടുതൽ ദിവസങ്ങളിൽ ഈർപ്പം ലഭിക്കും.
രമേഷ് കുമാർ വെള്ളമുണ്ട
മൊതക്കര പുത്തൻവീട്
കൊട്ടാരക്കുന്ന്.പി.ഒ
വെള്ളമുണ്ട, വയനാട് 670731, 9562070919