Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പാചകക്കാരന്റെ നേന്ത്രവാഴക്കൃഷിപാചകക്കാരന്റെ നേന്ത്രവാഴക്കൃഷി

$
0
0
കുമ്പവാഴയും ഓണവാഴയുംകൂടി മൂവായിരത്തഞ്ഞൂറോളം വാഴകളാണ് ഈ വർഷം കൃഷിചെയ്തിട്ടുള്ളത്. എടവമാസം ആദ്യം നടുന്ന വാഴകൾ കുംഭമാസത്തിൽ വിളവെടുക്കാം. കഴിഞ്ഞവർഷം രണ്ടായിരത്തോളം വാഴകൾ കൃഷിചെയ്തിരുന്നു.


സുലൈമാന്റെ നേന്ത്രവാഴത്തോട്ടം



തോട് കീറിയും തടമെടുത്തും കന്നുകൾ നടാം. ഒരടി താഴ്ചയിലും ഒരടി വീതിയിലും ഒമ്പതടി അകലത്തിലും വേണം കന്നുകൾ നടാൻ. നല്ല കന്നുകൾ നോക്കിയെടുത്തതിനുശേഷം നാലുദിവസം കന്നുകൾ വെള്ളത്തിൽ ഇട്ടുവയ്ക്കണം. ഇതിനുശേഷം ഒരുദിവസം കന്നിലെ വെള്ളംവാരാൻ പുറത്തേക്കെടുത്തുവയ്ക്കണം. ഇതിനുശേഷം നേരിയതോതിൽ ചുണ്ണാമ്പു കലക്കിയ വെള്ളത്തിൽ മുക്കി ഉണക്കാൻവയ്ക്കണം.

കീടങ്ങളെ അകറ്റാൻ ഒരു കിലോ വേപ്പിൻകുരു പൊടിച്ചത് മുപ്പത് വാഴകൾക്ക് കണക്കാക്കി കുഴിയിൽ ഇട്ടതിനുശേഷം കന്ന് വെച്ച് മണ്ണിട്ടുമൂടുക. ഇരുപത് ദിവസംകഴിഞ്ഞാൽ ആട്ടിൻകാട്ടവും കോഴിക്കാട്ടവും ഒരു വാഴയ്ക്ക് മൂന്നുകിലോ നൽകണം. ഒപ്പം പച്ചിലയും ഇരുനൂറ്ഗ്രാം ഫാക്ടം ഫോസും നൽകിയശേഷം തടം മണ്ണിട്ടു മൂടണം.

രണ്ടും മൂന്നും ഘട്ടങ്ങളിലായി ആട്ടിൻകാട്ടവും വേപ്പിൻപിണ്ണാക്കും കോഴിക്കാഷ്ഠവും മുന്നൂഗ്രാം വീതം പൊട്ടാഷും ചേർത്ത് വളപ്രയോഗം നടത്തണം. നേന്ത്രവാഴയുടെ ഏറ്റവും വലിയ ശത്രു തടതുരപ്പൻ അഥവാ തടപ്പുഴു ആണ്. ഇതിനെ തുരത്താൻ വേപ്പിൻകുരു പൊടിച്ചതും ബാർ സോപ്പും ചേർത്ത് ഇലത്തണ്ടുകൾക്കിടയിൽ നിക്ഷേപിക്കാറാണ് പതിവ്.
(ഫോൺ: 9846939140).





Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>