Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

റെജിയുടെ ആനക്കൊമ്പന്‍ വെണ്ടയും ഗജേന്ദ്രന്‍ ചേനയും ലിംക ബുക്കില്‍റെജിയുടെ ആനക്കൊമ്പന്‍ വെണ്ടയും ഗജേന്ദ്രന്‍ ചേനയും ലിംക ബുക്കില്‍

$
0
0
ഒരു ചേമ്പിന്റെ ഉയരം ആറടി പത്ത് ഇഞ്ച്, ഒരു ആനക്കൊമ്പൻ വെണ്ടക്കയുടെ നീളം 28.5 ഇഞ്ച്, ഗജേന്ദ്ര ഇനത്തിൽപ്പെട്ട ചേനയുടെ നീളം ഏഴടി പതിനൊന്ന് ഇഞ്ച്. പിസാൻ സെർഗു(ആയിരം കണ്ണി) ഇനത്തിൽപ്പെട്ട ഒരു വാഴയിലുണ്ടായ കുലയുടെ വലിപ്പം രണ്ടുമീറ്ററിലധികം. പടവലത്തിന്റെ നീളമാണെങ്കിൽ നിലം കുഴിഞ്ഞ് അങ്ങ്പാതാളത്തിലേക്ക്. ഒട്ടും അത്ഭുതപ്പെടണ്ട. ഇതൊക്കെ വെറും ഭാവനയല്ല. കേരളത്തിലെ ഒരു ജൈവ കർഷകൻ വിളയിച്ചതാണ്. അതിന് അദ്ദേഹത്തിന് ആഗോള അംഗീകാരവും ലഭിച്ചു. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കാർഷികവിളകൾ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ രേഖപ്പെടുത്തപ്പെട്ടു. വയനാട്ടിലെ അമ്പലവയലിലെ പൂപ്പൊലിക്ക് അദ്ദേഹം എത്തിയിരിക്കുന്നത് കൃഷിവിളവുകളിലെ ഒരു അത്ഭുതലോകത്തോടൊപ്പമാണ്.

അത്ഭുതങ്ങളുടെ റെജി

20 വർഷത്തോളമായി ഒട്ടേറെസ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്തു വരുന്ന പത്തനംതിട്ട റാന്നി സ്വദേശി റെജിയാണ് അദ്ഭുതങ്ങളുടെ കൂട്ടുകാരൻ. മറ്റുള്ളവർ അസാധ്യമെന്നു കരുതുന്ന പല കാര്യങ്ങളും സാധ്യമാക്കുകയെന്നതാണ് തന്റെ ജൈവ കൃഷിയിലൂടെ അദ്ദേഹംചെയ്യുന്നത്. 2003-ൽ അദ്ദേഹത്തിന്റെ ചേമ്പും 2004-ൽ ആനക്കൊമ്പൻ ഇനത്തിൽപെട്ട വെണ്ടക്കയും 2007-ൽ ഗജേന്ദ്ര ഇനത്തിൽപ്പെട്ട ചേനയും വലിപ്പത്തിന്റെ കാര്യത്തിൽ ലിംക ബുക്കിൽ കയറിപ്പറ്റി.

തികച്ചും ജൈവകൃഷി

രാസവളങ്ങളും കീടനാശിനികളും തൊടീക്കാതെ വിളവിന് മേന്മയുടെ ഹിമാലയം കയറാമെന്ന് തെളിയിക്കുകയാണ് റെജി. തന്റെ കാർഷിക വിളകളിലൂടെ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന തന്റെ ഭൂമി നന്നായി ഇളക്കിമറിച്ച് ഒരു മാസം മുമ്പുതന്നെ ആട്ടിൻകാട്ടവും കുമ്മായവും ചേർത്ത് ഇളക്കിയിടുന്നു. ഇതിന്റെ കൂടെത്തന്നെ പച്ചിലകളും ജൈവപാഴ്വസ്തുക്കളുംകൊണ്ട് പുതയിടുന്നു. അത് നിരപ്പാക്കി തടമെടുത്താണ് റെജി തന്റെ വിത്തിറക്കുന്നത്.

ഒരു മാസം കൊണ്ട് കുമ്മായത്തിന്റെ സഹായത്താൽആട്ടിൻകാട്ടം മണ്ണുമായി ലയിച്ചിട്ടുണ്ടാകും. ഇതിൽ വിത്തുകൾ നട്ടതിനുശേഷം വിണ്ടും പുതയിടുകയും പച്ചക്കറികൾക്ക് ഒന്നരാടനും കിഴങ്ങുവർഗങ്ങൾക്ക് ആഴ്ചയിലൊരിക്കലും നനച്ചുകൊടുക്കുന്നു. ഇതിന്റെ കൂടെ റെജി പ്രത്യേകമായി നിർമിക്കുന്ന ജൈവവളക്കൂട്ടും.ചാണകവും വേപ്പിൻ പിണ്ണാക്കും കടലപിണ്ണാക്കും പുളിപ്പിച്ച് 5 ഇരട്ടി വെള്ളത്തിൽ ചേർക്കുന്ന ജൈവവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. പുകയിലക്കഷായവും കാന്താരിമുളക്- വെളുത്തുള്ളി മിശ്രിതവുമാണ് കീടനാശിനിയായിഉപയോഗിക്കുന്നത്.

വിഭവങ്ങൾധാരാളം

പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വാഴയും മഞ്ഞളും അങ്ങനെ റെജിയുടെ കൃഷിയുടെ ലോകം വൈവിധ്യം നിറഞ്ഞതും വിശാലവുമാണ്. മഞ്ഞളിൽ സുഗുണ, സുദർശന, കേദാരം എന്നിവയും കാച്ചിലിൽ ആദിവാസികളുടെ ഇടയിൽ മരുന്നായി ഉപയോഗിക്കുന്നഅന്യം നിൽക്കുന്ന ഇനമായ പെരുവലക്കാച്ചിൽ, നൂറാം കാച്ചിൽ എന്നിവയും നീണ്ടികളും ചേമ്പിൽ താമരക്കണ്ണൻ, പൊട്ടക്കണ്ണൻ, ലക്ഷ്മി എന്നിവയുമാണ് കൃഷിചെയ്തുവരുന്നത്.

ആഫ്രിക്കൻ കാച്ചിൽ ശ്രീരൂപ, ഇടുക്കി ഗോൾഡ്, വൻ കിഴങ്ങ്, മല ഇഞ്ചി, മുക്കിഴങ്ങ്, പാതാള കാച്ചിൽ, പാൽവളളി കാച്ചിൽ, ഗജേന്ദ്ര ചേന, ഇസ്രായേൽ ഇഞ്ചി തുടങ്ങിയാണ് ക്യഷിയിൽ പ്രധാന ഇനങ്ങൾ.

ചെറുകിഴങ്ങ് വൻകിഴങ്ങ്, മുക്കിഴങ്ങ് തുടങ്ങി ഒട്ടേറെയിനം നാടൻ കിഴങ്ങുകളുടെയും അപൂർവയിനം വിത്തുകളുടെയും സൂക്ഷിപ്പുകാരൻ കൂടിയാണ് റെജി. കൃഷി പ്രോത്സാഹിപ്പിക്കാൻ ഇതെല്ലാം പ്രചരിപ്പിക്കാനും കർഷകർക്ക് ലഭ്യമാക്കാനും അദ്ദേഹം പരിശ്രമിക്കുന്നു. പത്തനം തിട്ട റാന്നിയിൽ കടയ്ക്കകത്ത് വിട്ടിൽ താമസിക്കുന്ന റെജി കേബിൾ ടി.വി. മേഖലയിലാണ് ജോലിചെയ്യുന്നത്. ഭാര്യ: സുനി റെജി. എൽഡ, എമിൽഡ എന്നിവരാണ് മക്കൾ.

ഫോൺ: 9447463096.

Content highlights: Limka book of records, Agriculture, Pooppoli, Wayanad,



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>