Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കസ്തൂരിമഞ്ഞളാണെന്ന് കരുതി വാങ്ങിയത്......കസ്തൂരിമഞ്ഞളാണെന്ന് കരുതി വാങ്ങിയത്......

$
0
0
ഈ അബദ്ധം പലർക്കും പറ്റിയിട്ടുണ്ടാകാം. കസ്തൂരി മഞ്ഞൾ എന്ന പേരിൽ കിട്ടിയത് കാട്ടുമഞ്ഞൾ. നല്ല കടുംമഞ്ഞനിറത്തിൽ കൊഴുത്തുരുണ്ട കിഴങ്ങുകൾ വഴിവക്കിൽ കാണാൻ കഴിയും. എന്നാൽ മനസ്സിലാക്കിക്കോളിൻ. കസ്തൂരിമഞ്ഞൾ മുറിയ്ക്കുമ്പോൾ നിറം മഞ്ഞയല്ല. ക്രീം നിറമായിരിക്കും. പൊടിയും അതുപോലെ തന്നെ. മഞ്ഞളിന്റെ മണമേയല്ല. നല്ല കസ്തൂരി ഗന്ധം. മുഖത്ത് പുരട്ടിയാലോ. നിറം പിടിക്കുകയുമില്ല.

സാധാരണ മഞ്ഞളിന് കുർക്കുമ ലോംഗ എന്നാണ് ശാസ്ത്രനാമം. കസ്തൂരിമഞ്ഞളാകട്ടെ, കുർക്കുമ അരോമാറ്റിക്ക. കാട്ടുമഞ്ഞളോ..... കുർക്കുമ സിയോഡാരിയ. ഒരേ കുടുംബക്കാരാണെങ്കിലും സ്വഭാവം വ്യത്യസ്തമാണ്. മഞ്ഞളും കാട്ടുമഞ്ഞളും കടുംമഞ്ഞനിറം. മുഖത്തുപുരട്ടിയാൽ മഞ്ഞനിറം കുറച്ചുനേരം നിലനിൽക്കും.

ഇപ്പോൾ കസ്തൂരി മഞ്ഞൾ നടാൻ പറ്റിയ സമയമാണ്. ഇഞ്ചി കൃഷി ചെയ്യുന്നതുപോലെ മണ്ണ് നന്നായി കിളച്ച് ചാണകവും വേപ്പിൻ പിണ്ണാക്കും അടിവളമായി ചേർത്ത് 25 സെ.മീ അകലത്തിൽ 25 ഗ്രാം വീതമുള്ള കിഴങ്ങ് നട്ട് കരിയില നന്നായി ഇട്ട് പുതയിടണം. മുളച്ച് ഒന്നാംമാസത്തിലും രണ്ടാംമാസത്തിലും മേൽവളം ചേർത്ത് വീണ്ടും പുകയിട്ട് കൊടുക്കാം. ഇലകൾ ഉണങ്ങിത്തുടങ്ങുമ്പോഴോ 7-8 മാസം കഴിയുമ്പോഴോ വിളവെടുക്കാം.

ഒരു സൗന്ദര്യ വർദ്ധക വസ്തു എന്ന നിലയിലാണ് കസ്തൂരി മഞ്ഞളിന്റെ പ്രശസ്തി. പാൽ, തൈര്, തേൻ, പനിനീർ എന്നിവയിൽ ചാലിച്ചു മുഖത്തുപുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്താൽ തൊലിക്ക് ചൈതന്യവും തിളക്കവും ലഭിക്കും.

കറുത്ത പാടുകളും മുഖക്കുരുവും കുറഞ്ഞു വരും. പച്ചക്കിഴങ്ങ് അരച്ചെടുത്തതിനാണ് കൂടുതൽ ഗുണം. ഗർഭിണികൾ ഇതരച്ച് അടിവയറ്റിൽ പുരട്ടിയാൽ സ്ട്രെച്ച്മാർക്കുകൾ മങ്ങി വരുന്നത് കാണാം.

കസ്തൂരി മഞ്ഞളും കുപ്പമേനിയിലയും മുത്തങ്ങയുടെ കിഴങ്ങും നന്നായി അരച്ച് പുരട്ടി അരമണിക്കൂർ കഴിഞ്ഞു തുടച്ചുകളഞ്ഞാൽ ക്രമേണ അനാവശ്യരോമങ്ങളുടെ വളർച്ച തടയാം. സൗന്ദര്യ വർദ്ധക ഗുണങ്ങൾക്ക് പുറമേ വിരയിളക്കുന്നതിനും കൊതുകിനെ അകറ്റിനിർത്തുന്നതിനുമൊക്കെ കസ്തൂരി മഞ്ഞൾ പ്രയോജനപ്രദമാണ്.

മഞ്ഞളിന്റെ കുടുംബത്തിൽപ്പെടുന്ന മറ്റ് പ്രധാന ചെടികൾ മാങ്ങായിഞ്ചി (കുർകുമ അമാഡ), വെള്ളക്കൂവ (കുർകുമ അങ്കുസ്റ്റിഫോളിയ)കരിമഞ്ഞൾ (കുർക്കുമ കാസിയ) എന്നിവയാണ്.

കസ്തൂരിമഞ്ഞളിന്റെ ഇലകൾക്ക് വിളറിയ പച്ചനിറമായിരിക്കും. എന്നാൽ കാട്ടുമഞ്ഞൾ ,മഞ്ഞക്കൂവ എന്നിവയുടെ ഇലയുടെ നടുഞരമ്പിന് നേരിയ പർപ്പിൾ നിറമായിരിക്കും. അടുത്തതവണ കസ്തൂരിമഞ്ഞൾ വാങ്ങുമ്പോൾ ചതിപറ്റാതെ നോക്കണം.

(നടീൽ വസ്തു ലഭ്യതയറിയാൻ കള്ളിക്കാട് കൃഷി ഓഫീസർ സുനിലിനെ ബന്ധപ്പെടാവുന്നതാണ്.Ph: 8281663172, കേരള കാർഷിക സർവകലാശാലയുടെ ഓടക്കാലി ഗവേഷണ കേന്ദ്രത്തിലും വിത്ത് ലഭിക്കാൻ സാധ്യതയുണ്ട്)

Content highlights: Curcuma amada, Curcuma caesia, Curcuma aromatica

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>