Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചക്ക ഗവേഷണകേന്ദ്രം തുടങ്ങുംചക്ക ഗവേഷണകേന്ദ്രം തുടങ്ങും

$
0
0
തിരുവനന്തപുരം: ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകൾ പഠിക്കാൻ അമ്പലവയൽ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ ഒരു ജാക്ക്ഫ്രൂട്ട് റിസർച്ച് സെന്റർ തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കാർഷിക സംസ്കൃത ഭക്ഷ്യോത്പന്ന കയറ്റുമതി വികസന അതോറിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ചക്ക സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം വിപുലമാക്കുമെന്നും ജൈവ സർട്ടിഫിക്കേഷനോടെ ചക്ക കയറ്റുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

എ.പി.ഇ.ഡി.എ. ചെയർമാൻ ഡി.കെ. സിങ് മുഖ്യപ്രഭാഷണം നടത്തി. കാർഷികോത്പാദന കമ്മിഷണർ ടിക്കാറാം മീണ, ഹോർട്ടിക്കൾച്ചർ മിഷൻ ഡയറക്ടർ ഡോ. ജസ്റ്റിൻ മോഹൻ, കൃഷി ഡയറക്ടർ എ.എം. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Content highlights: Jack fruit research centre, Agriculture, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles