Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

അടുക്കളമാലിന്യം വളമാക്കാന്‍ മാര്‍ഗംഅടുക്കളമാലിന്യം വളമാക്കാന്‍ മാര്‍ഗം

$
0
0
പെരുമ്പാവൂർ: അടുക്കളമാലിന്യം വളമാക്കി മാറ്റുന്നതിനുള്ള മാതൃകകൾ മാതൃഭൂമി കാർഷികമേളയിലുണ്ട്. കോൺക്രീറ്റിൽ തീർത്ത വൃത്തിയുള്ള രണ്ട് ടാങ്കുകളാണ് ഹരിത റിങ് കമ്പോസ്റ്റിന്റെ സ്റ്റാളിൽ അവതരിപ്പിക്കുന്നത്.

സീറോ വേസ്റ്റ് മാനേജ്മെന്റ് എന്ന സങ്കൽപ്പമാണ് ഇതിനാധാരം. അടുക്കളയിൽനിന്നുള്ള ജൈവമാലിന്യങ്ങൾ ടാങ്കുകളിൽ ശേഖരിച്ച് ഇതിൽ ബാക്ടീരിയ നിക്ഷേപിക്കുന്നതാണ് രീതി. അടച്ചുസൂക്ഷിച്ചാൽ രണ്ടാഴ്ച കൊണ്ട് ഇവ ചാണകപ്പൊടി പോലെ ഉഗ്രൻ ജൈവവളമാവും. ഒരു ടാങ്ക് അടച്ചുസൂക്ഷിക്കുന്ന ഘട്ടത്തിൽ രണ്ടാമത്തേതിൽ മാലിന്യം ശേഖരിക്കാം. ദുർഗന്ധമോ മറ്റ് അസൗകര്യമോ ഇല്ലാത്തതിനാൽ അടുക്കളയുടെ പരിസരത്തുതന്നെ സൂക്ഷിക്കാമെന്ന ഗുണവുമുണ്ട്. ബാക്ടീരിയ ഉൾപ്പെടെ 3,800 രൂപയാണ് ഒരു യൂണിറ്റിന്റെ വില. സമാനമായ വേറെയും മാതൃകകൾ മേളയിൽ പ്രദർശനത്തിനുണ്ട്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷന്റെ അംഗീകാരവും പേറ്റന്റും നേടിയിട്ടുണ്ട് ഹരിത.

Content highlights: Mathrubhumi agriculture fair 2018

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>