പെരുമ്പാവൂർ: ഉയരത്തിലുളള വസ്തുക്കൾ എടുക്കുന്നതിനോ ഉയരമുള്ള മരത്തിൽ നിന്ന് ഫലങ്ങൾ പറിച്ചെടുക്കുന്നതിനോ ഇനി നിങ്ങൾ ബുദ്ധിമുട്ടേണ്ട... നിങ്ങൾക്കായി പുതിയ ഒരു ഉപകരണം ഞങ്ങൾ അവതരിപ്പിക്കുന്നു... -ടി.വി. യിലെ ടെലിബ്രാൻഡ് ഷോകളിൽ പതിവായി കേൾക്കുന്ന പരസ്യ വാചകങ്ങളിൽ മാത്രം കണ്ടുപരിചയിച്ച ഈസി കോണികൾ, തോട്ടികൾ എന്നിവയുടെ നിരവധി മോഡലുകൾ പെരുമ്പാവൂരിൽ നടക്കുന്ന മാതൃഭൂമിയുടെ കാർഷിക മേളയിൽ ലഭ്യമാണ്.
ആവശ്യാനുസരണം ഉയരം കൂട്ടാവുന്നതും ഭാരംകുറഞ്ഞതും വൈദ്യുതി ആഘാതമേൽക്കാത്തതുമാണ് ഇവയെന്ന് ഈസി പ്രൊഡക്ട്സിന്റെ വിതരണക്കാർ പറയുന്നു.
ഉയരത്തിലുള്ള മരത്തിന്റെ ശിഖരങ്ങൾ താഴെ നിന്ന് മുറിച്ചിടാവുന്ന ഈസി കട്ടറുകളും ഇവിടെ ലഭ്യമാണ്. കാറുകളിലും വീടുകളിലും മറ്റും ചുരുങ്ങിയ സ്ഥലത്ത് ചെറുതാക്കി സൂക്ഷിക്കാവുന്നതുമായ ഈസി തോട്ടികൾ, കോണികൾ, കട്ടറുകൾ എന്നിവയ്ക്ക് മേളയിൽ വിലക്കുറവുണ്ട്.
Content highlights: Agriculture fair 2018, Agriculture, Easy products, Perumbavur