കന്നുകാലികൾക്ക് വിരമരുന്ന് നൽകുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർത്തുവെക്കാം
1. വിരമരുന്ന് നൽകുമ്പോൾ വെറ്ററിനറി സർജന്റ നിർദ്ദേശ പ്രകാരം ശരിയായ അളവിൽ മാത്രം നൽകുക.
2. കന്നുകാലികളുടെ ശരീര തൂക്കം അനുസരിച്ചാണ് വിരമരുന്ന് നൽകേണ്ടത്.
3. ആവശ്യമായ അളവിൽ കൂടുതലോ കുറവോ മരുന്ന് നൽകുന്നത് വഴി, വിരകൾ മരുന്നിനെതിരേ പ്രതിരോധശേഷി കൈവരിക്കുന്നതിന് ഇടവരുത്തുന്നു. തദ്വാരാ വിരമരുന്ന് നൽകുന്നത് ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു.
4.വിരബാധ കൂടുതലായി കാണുന്ന മഴക്കാലത്തോട് അനുബന്ധിച്ചും, വേനൽക്കാലം തുടങ്ങുന്നതിന് മുമ്പും പ്രസവത്തോടടുക്കുമ്പോഴും കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്നത് വളരെ ഫലപ്രദമാണ്
4. വിരയിളക്കൽ ആവശ്യമാണെങ്കിൽ മാത്രം മരുന്ന് നൽകുക. കന്നുകാലികളുടെ ചാണകം പരിശോധിച്ച് വിരബാധ ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം മരുന്ന് നൽകുന്നത് വഴി അനാവശ്യമായ മരുന്നുപയോഗവും അധികച്ചെലവും കുറയ്ക്കാൻ സാധിക്കും.
5. ഒരേ മരുന്ന് എല്ലാത്തരം വിരകൾക്കും ഫലപ്രദമാകില്ല എന്നതിനാൽ ചാണകം പരിശോധിച്ച് ഏതു തരം വിരയാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
6. തുടർച്ചയായി ഒരേ തരത്തിലുള്ള വിരമരുന്ന് തന്നെ നൽകാതെ, മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നത് അത്യുത്തമം.
7. വിരബാധയൊഴികെയുള്ള മറ്റ് രോഗാവസ്ഥയിലുള്ളവയ്ക്കും, വിളർച്ച ബാധിച്ച് ശോഷിച്ചവയ്ക്കും
വിരമരുന്ന് നൽകരുത്.
8. കന്നുകാലികളുടെ ഗർഭാവസ്ഥയിൽ പ്രത്യേകിച്ചും ആദ്യത്തെ മൂന്നു മാസം എല്ലാതരം വിരമരുന്നും നൽകാൻ പാടുള്ളതല്ല.
Content highlights: Agriculture, Animal husbandry, Deworming drugs for cattles, Deworming