Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

'കോഴിക്കര്‍ഷകരുടെ ആശങ്കകളില്ലാതാക്കണം; പാരന്റ് സ്റ്റോക്ക് ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തും ''കോഴിക്കര്‍ഷകരുടെ ആശങ്കകളില്ലാതാക്കണം; പാരന്റ് സ്റ്റോക്ക് ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തും '

$
0
0
അടുത്ത കാലത്ത് വിവാദങ്ങൾക്ക് തിരി കൊളുത്തിയതിൽ കോഴിമുട്ടയ്ക്കും പങ്കുണ്ട്. പ്ലാസ്റ്റിക് മുട്ടകളും ചൈനീസ് മുട്ടകളും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. യഥാർഥത്തിൽ കൃത്രിമമായ മുട്ടകൾ ഉണ്ടാക്കാൻ സാധ്യമാണോ? നമ്മൾ കർഷകർക്ക് വേണ്ടി കണ്ടുപിടിക്കുന്ന പല കാര്യങ്ങളും ഗവേഷകന്റെ താത്പര്യത്തിൽ മാത്രം നടത്തപ്പെടുന്നവയാണോ? കോഴിക്കൃഷിയിൽ ഇനിയും ഗവേഷണങ്ങൾ കേരളത്തിൽ നടക്കേണ്ടതുണ്ടോ?

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ്ഇന്ത്യ നൽകുന്ന വിവരങ്ങൾ പ്രകാരം യഥാർഥ മുട്ടയുടെ ഗുണനിലവാരമുള്ള മുട്ടകൾ വികസിപ്പിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല.



ശേഖരിച്ചു വെക്കുന്ന രീതിയും കാലദൈർഘ്യവും ആശ്രയിച്ചാണ് മുട്ടയുടെ ഗുണനിലവാരം വിലയിരുത്തപ്പെടുന്നത്. കേടായ മുട്ടകൾക്ക് എല്ലായ്പ്പോഴും ദുർഗന്ധം ഉണ്ടാകണമെന്നില്ല. സാൽമൊണെല്ല ബാക്റ്റീരിയ ഉണ്ടായാൽപ്പോലും ഇത്തരത്തിൽ തിരിച്ചറിയാൻ കഴിയാതെ വരാം. ചളിയോ കോഴിക്കാഷ്ഠത്തിന്റെ അവശിഷ്ടങ്ങളോ മുട്ടയുടെ പുറത്തുണ്ടെങ്കിൽ പ്രകൃതിദത്തമായ മുട്ടകളാണെന്ന് വിശ്വസിക്കുന്നവരുണ്ട്. സംഗതി ശരി തന്നെ. എന്നിരുന്നാലും കോഴിക്കാഷ്ഠത്തിൽ സാൽമൊണെല്ല പോലുള്ള ദോഷകരങ്ങളായ ബാക്റ്റീരിയകൾ ഉണ്ടാകാം. അഴുക്കു പറ്റിപ്പിടിച്ച മുട്ടകൾ ഒഴിവാക്കുന്നതാണ് നല്ലത്.

കൃഷിമന്ത്രിക്ക് പറയാനുള്ളത് ....

ബ്രോയിലർ കോഴികളുടെ പാരന്റ് സ്റ്റോക്ക് ഉണ്ടാക്കാൻ കഴിയണം

കാർഷിക സർവകലാശാലകൾ നടത്തുന്ന ഗവേഷണങ്ങൾ അത് പ്രയോജനപ്പെടുത്തേണ്ട കർഷകരിലെത്തിക്കാൻ നമുക്ക് കഴിയണം. ഉദ്യോഗസ്ഥൻമാരും ജനപ്രതിനിധികളുമെല്ലാം അതിനുവേണ്ടി ശ്രമിക്കണമെന്ന് ഓർമിപ്പിക്കുകയാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ.

ലാബിൽ നിന്നും ലാൻഡിലേക്ക്, ഫയലിൽ നിന്നും വയലിലേക്ക്എന്നതാണ് ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നയം.

ബ്രോയിലറിന്റെ പാരന്റ് സ്റ്റോക്ക് കേരളത്തിലില്ല. അത് സ്വകാര്യ കമ്പനികളുടെ കുത്തകയായി മാറിയിരിക്കുകയാണ്. കേരളത്തിലും ബ്രോയിലർ കോഴികളുടെ പാരന്റ് സ്റ്റോക്ക് ഉണ്ടാക്കാൻ നമുക്ക് കഴിയണം. മുട്ടക്കോഴികളും ഇറച്ചിക്കോഴികളും വളർത്തിക്കൊണ്ടുവരാനുള്ള പണച്ചെലവുകളിൽ മാറ്റം കൊണ്ടുവരാൻ കഴിയണം. ആ രീതിയിലുള്ള ഗവേഷണങ്ങൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.



ഹോർമോൺ കുത്തിവെക്കുന്നുണ്ടോ ഇല്ലയോ എന്നു പറയേണ്ടത് ശാസ്ത്രജ്ഞൻമാർ

മാർക്കറ്റിൽ കിട്ടുന്ന ബ്രോയിലർ കോഴി പൂർണമായും ആരോഗ്യദായകമാണെത്ഗവേഷകൻമാർ നമ്മളോട് പറയേണ്ട കാര്യമാണ്. പ്ലാസ്റ്റിക് കണ്ടുപിടിച്ചത് ശാസ്ത്രജ്ഞൻമാരാണ്. അവർ തന്നെ ഇപ്പോൾ പറയുന്നത് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നാണ്. ഹോർമോൺ കുത്തിവെക്കുന്നുണ്ടോ ഇല്ലയോ എന്നത് ശാസ്ത്രലോകം പറയേണ്ട കാര്യമാണ്.

നിയമസഭയിൽ പ്രമേയം പാസാക്കി ഉണ്ടാക്കിയെടുത്തതല്ലല്ലോ ബ്രോയിലർ കോഴിയെ. ഗവേഷണം നടത്തി ഉണ്ടാക്കിയതല്ലേ? ഗവേഷകർ പറയുന്നത് ജനിതക ഘടനയിലുള്ള മാറ്റങ്ങൾ കാരണമാണ് ബ്രോയിലർ കോഴി പെട്ടെന്ന് വളരുന്നതെന്നാണ്. ഹോർമോൺ കുത്തിവെക്കേണ്ട ആവശ്യമില്ല. അവരുടെ വാദം ശരിയായിരിക്കാം, തെറ്റായിരിക്കാം. ഈ വസ്തുത ബോധ്യപ്പെടുത്തേണ്ടത് ശാസ്ത്രജ്ഞൻമാരാണ്.

ജനറ്റിക്കലി മോഡിഫൈഡ് ആയിട്ടുള്ള വിത്തുകൾ അപകടമല്ലെന്ന് പറയുന്ന ശാസ്ത്രജ്ഞൻമാർ ഇവിടെയുണ്ട്. അങ്ങനെയുണ്ടാക്കുന്ന ഉത്പന്നങ്ങളും കീടനാശിനികളും ഉപയോഗിച്ചാൽ പ്രശ്നമില്ലെന്ന് പറയുന്ന ശാസ്ത്രജ്ഞൻമാരും എൻഡോസൾഫാൻ ഉപയോഗിച്ചാൽ പ്രശ്നമില്ലെന്ന് പറയുന്നവരും ഇവിടെയുണ്ട്. ശാസ്ത്രജ്ഞൻമാർ ഒരു ഏകോപനത്തിലെത്തിക്കഴിഞ്ഞാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.മന്ത്രി ഓർമിപ്പിക്കുന്നു.

പൗൾട്രി പ്രൊഡക്ഷൻ കോഴ്സിൽ ജോലി സാധ്യതകൾ ഏറെ

ബി.എസ്.സി പൗൾട്രി പ്രൊഡക്ഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് എന്ന കോഴ്സ് നല്ല തൊഴിൽ സാധ്യതയുള്ള മേഖലയാണ്. ഭക്ഷ്യ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ഉത്പാദന മേഖല ദിനംപ്രതി വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നതാണ്. നമ്മളാണെങ്കിൽ അക്കാര്യത്തിൽ വളരെ പുറകിലുമാണ്. ഇത്തരം കോഴ്സുകളിലേക്ക് കുട്ടികൾ കൂടുതൽ കടന്നുവരണം. പി.എസ്.സി അംഗീകാരം കിട്ടാൻ പ്രാഥമിക ഘട്ടത്തിൽ താമസം വരുമെന്നുമാത്രമേയുള്ളു.

കോഴിക്കർഷകരുടെ ആശങ്കകളില്ലാതാക്കണം

കോഴിക്കർഷകരുടെ ആശങ്കകളില്ലാതാക്കാൻ വേണ്ടിയാണ് വെറ്ററിനറി യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങൾ നടത്തേണ്ടത്. ഇവിടത്തെ കോഴിക്കർഷർക്ക് പല പല പ്രശ്നങ്ങളാണ്. സാങ്കേതികമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. സർക്കാർ എടുക്കുന്ന നയങ്ങളുടെ ഭാഗമായി പലതരത്തിലുള്ള ടാക്സ് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതെ ലളിതമായ രീതിയിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കിക്കൊടുക്കാനും കൂടുതൽ ഉത്പാദനം ഉണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുവേണ്ട പിന്തുണ നൽകണമെന്നാണ് സർക്കാർ വെറ്ററിനറി യൂണിവേഴ്സിറ്റിയോട് പറയുന്നത്.

(അവസാനിച്ചു)

Content highlights: Poultry farming, Agriculture,Animal husbandry







Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>