Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പട്ടാമ്പി ഓര്‍ച്ചാഡ് കൃഷിസ്‌നേഹികള്‍ക്ക് കലവറപട്ടാമ്പി ഓര്‍ച്ചാഡ് കൃഷിസ്‌നേഹികള്‍ക്ക് കലവറ

$
0
0
പട്ടാമ്പി: വെറുമൊരു നഴ്സറിയല്ല... കൃഷിയോട് താത്പര്യമുള്ളവർക്ക് കലവറയാണ് പട്ടാമ്പിയിലെ കൃഷിവകുപ്പിനുകീഴിലുള്ള സെൻട്രൽ ഓർച്ചാഡിന്റെ 26 ഏക്കർ വളപ്പ്. പച്ചക്കറി, ഫലവൃക്ഷങ്ങൾ മുതൽ ഏഴ് നിറങ്ങളിലുള്ള ചെമ്പരത്തിയുടെ തൈകൾവരെ ഇവിടെ സുലഭം. ആറുമാസംകൊണ്ട് കായ്ക്കുന്ന മുരിങ്ങ, കുലകുലയായി കായ്ക്കുന്ന ചന്ദ്രകാരൻ മാമ്പഴം, നാടൻ ഇരുമ്പൻപുളി, വാണിജ്യസാധ്യതയുള്ള കുടംപുളി, കാപ്സിക്കം, മാതളം, ഓർക്കിഡ്, ആന്തൂറിയം തുടങ്ങി വൈവിധ്യങ്ങളായ ഇനങ്ങൾ കൃഷിചെയ്യാനാഗ്രഹിക്കുന്നവർക്ക് ആശ്രയമാണിവിടം. ചെടികളുടെ പരിപാലനത്തിനായി അഞ്ച് പോളിഹൗസുകളടക്കമുള്ള സൗകര്യം ഇവിടെയുണ്ട്.

അയൽജില്ലകളിൽനിന്നടക്കം ഇവിടേക്ക് ദിവസേനയെത്തുന്നവരുടെ എണ്ണം നോക്കിയാൽമതി ഈ നഴ്സറിയുടെ സ്വീകാര്യത മനസ്സിലാക്കാൻ. ചെടിച്ചട്ടികൾ, ഗ്രോബാഗ് എന്നിവയും ഇവിടെ കിട്ടും. നല്ലയിനം മണ്ണ്, കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവയടങ്ങിയ ഗ്രോബാഗാണ് ലഭിക്കുക. പട്ടാമ്പി-പാലക്കാട് റൂട്ടിൽ കോളേജ് സ്റ്റോപ്പിന് മുന്നേയാണ് ഓർച്ചാഡ് സ്ഥിതിചെയ്യുന്നത്.

Content highlights:Agriculture, Organic farming, Pattambi orchad



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>