വല്ലപ്പുഴ: കതിരുവരാറായ നെല്പാടങ്ങൾ ഉഴുതുമറിച്ച് പന്നിക്കൂട്ടങ്ങൾ വിലസുന്നത് കർഷകർക്ക് തലവേദനയാകുന്നു. വല്ലപ്പുഴയിൽ ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെൽക്കൃഷി പന്നിശല്യംമൂലം നശിച്ചു. ഇതോടെ ഈ മേഖലയിലെ കർഷകർ ഏറെ ദുരിതത്തിലാണ്. വല്ലപ്പുഴ പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെടുന്ന വേലൂർ പള്ളിയാലിൽ രണ്ടരയേക്കറോളം പാടശേഖരത്ത് നെൽക്കൃഷി പന്നികൾ നശിപ്പിച്ചു. ചെറുകോട് കുണ്ടുപള്ളിയാലിൽ മുഹമ്മദിന്റെ കൃഷിയിടത്തിലാണ് നാശം വിതച്ചത്.
പന്നികൾ രാത്രികാലങ്ങളിൽ കൂട്ടമായെത്തിയാണ് കൃഷി നശിപ്പിക്കുന്നത്. കതിരു വരാറായ പാടങ്ങളിൽ പന്നികളിറങ്ങിയാൽ കൃഷി പൂർണമായും നശിക്കും. വരമ്പുകൾ വെട്ടിപ്പൊളിച്ചും നെൽക്കതിരുകൾ മണ്ണിൽ കുഴച്ചുമറിച്ച രീതിയിലുമാണ് കൃഷി നശിപ്പിക്കുന്നത്.
പന്നികളെ അകറ്റാനായി ചെറിയ കമ്പിവേലികൾ സ്ഥാപിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് കർഷകർ പറയുന്നു. വല്ലപ്പുഴയിൽ മാത്രമല്ല കുലുക്കല്ലൂർ, കൊപ്പം പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലും പന്നിശല്യം രൂക്ഷമാണ്. നെൽക്കൃഷിക്ക് പുറമേ മറ്റ് കിഴങ്ങുവിളകളും ഇവ നശിപ്പിക്കുന്നുണ്ട്.
മിക്കപ്പോഴും കൂട്ടമായാണ് ഇവയെത്തുന്നത്. ഇവയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്ന കാര്യത്തിൽ കൃഷിവകുപ്പ് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. പ്രളയത്തിനുശേഷം കൃഷിയിറക്കിയ മിക്ക പാടങ്ങളിലും പന്നിശല്യംമൂലം കർഷകർ പൊറുതിമുട്ടിയിരിക്കയാണ്.
Content highlights: Agriculture, Organic farming, Paddy field, Vallappuzha