Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തേനീച്ച വളര്‍ത്തലില്‍ കേരളത്തിനു സാധ്യതയേറെതേനീച്ച വളര്‍ത്തലില്‍ കേരളത്തിനു സാധ്യതയേറെ

$
0
0
കാർഷിക വിലത്തകർച്ചയെ നേരിടാൻ കേരളത്തിനുള്ള വലിയ സാധ്യതയാണ് തേനീച്ചവളർത്തൽ. ജൈവവൈവിധ്യത്താൽ സമ്പന്നമായ കേരളത്തിൽ ചൂഷണം ചെയ്യാപ്പെടാത്ത മേഖലയാണിത്. റബർ തോട്ടങ്ങളിൽ തേനീച്ച വളർത്തിയാൽ 50,000 ടൺ തേൻ ഉത്പാദിപ്പിക്കാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. ഇപ്പോഴുള്ള ഉത്പാദനമാകട്ടെ ഒൻപതിനായിരം ടൺ മാത്രം. ഒരു കിലോ തേനിന് 250 മുതൽ 420 രൂപ വരെ വിലയുണ്ട്.

മൂല്യവർധിത സാധ്യതകൾ കൂടി കണക്കാക്കിയാൽപോലും 500 കോടിയിൽ താഴെയാണ് ഇത്തരത്തിൽ നാം നേടുന്ന വരുമാനം. റബർ വിലത്തകർച്ചയിൽ കർഷകർക്ക് രക്ഷനേടാനുള്ള പ്രധാന സാധ്യതകളിലൊന്നാണ് തേനീച്ചവളർത്തൽ. കേരളത്തിൽ 40 ലക്ഷം തേനീച്ചക്കോളനികൾ വളർത്താനാകും. ഇപ്പോഴുള്ളതാവട്ടെ നാലുലക്ഷം കോളനികളിൽ താഴെമാത്രം.

ചൈനയാണ് തേൻ ഉത്പ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം. റബർ തോട്ടങ്ങൾ ഏറെയുള്ള കിഴക്കനേഷ്യൻ രാജ്യങ്ങൾ അടുത്ത കാലത്തായി തേനീച്ചവളർത്തലിൽ ഏറെ ശ്രദ്ധവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പ്രളയവും വന്നതോടെ രണ്ടു വർഷമായി കേരളം തേനീച്ച വളർത്തലിൽ ഏറെ പിന്നോട്ടുപോയി.

പ്രകൃതി മനുഷ്യനു നൽകിയ വരദാനങ്ങളിൽ ഒന്നാണ് തേൻ. ചർമ സൗന്ദര്യത്തിനും ദഹന പക്രിയ സുഗമമാക്കാനും അമിവണ്ണം നിയന്ത്രിക്കാനും ആയുസ് വർധിപ്പിക്കാനുമെല്ലാം തേൻ ഉത്തമമായ ഔഷധമാണ്. പ്രമേഹരോഗികൾക്കുപോലും കഴിക്കാവുന്ന ഔഷധമാണ് തേൻ. വികസിതരാജ്യങ്ങളിൽ ഒരാൾ വർഷം 10 മുതൽ 15 കിലോവരെ തേനുപയോഗിക്കുമ്പോൾ ഇന്ത്യയിലെ ആളോഹരി ഉപഭോഗം നാലു കിലോയിൽ താഴെയാണ്.

Content highlights: Honey bee cultivation, Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>