ഓരുജലത്തിൽ വർത്താൻ അനുയോജ്യമായ മത്സ്യമെന്ന നിലയിൽ ലോകം മുഴുവൻ ഖ്യാതിയുള്ള മത്സ്യമാണ് തിരുത. അടിസ്ഥാനപരമായി ലവണജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും തിരുത നന്നായി വളരും. ഉപ്പിന്റെ ഏറ്റക്കുറച്ചിലുകൾ അതിജീവിക്കാൻ അസാമാന്യ കഴിവ് തിരുതയ്ക്കുണ്ട്. ത്വരിതഗതിയിലുള്ള വളർച്ച, മറ്റ് മത്സ്യങ്ങളുമായി സമരസപ്പെട്ടു പോകാനുള്ള കഴിവ്, നല്ല രുചി, ഉയർന്ന കമ്പോള വില എന്നിവയും വളർത്തു മീനെന്ന നിലയിൽ തിരുതയുടെ പ്രശസ്തിയ്ക്ക് കാരണമാണ്.
തിരുത സർവ്വാഹാരിയാണ്. ശൈശവ ദശയിൽ സസ്യപ്ലവകങ്ങളും ജന്തു പ്ലവകങ്ങളുമാണ് തിരുത ഭക്ഷിക്കുന്നത്. ഇവയിൽ ഡയറ്റമുകൾ, ബ്ലൂ-ഗ്രീൻ ആൽഗകൾ, ഗ്രീൻ ആൽഗകൾ എന്നിവയാണ് പ്രധാനം. വളർച്ച കൈവരിക്കുന്നതോടെ സസ്യപ്ലവകങ്ങൾ, മുടിപ്പായലുകൾ, ചീഞ്ഞ സസ്യപദാർത്ഥങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം. ജലത്തിന്റെ അടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ ഭാഗങ്ങളിലുമാണ് തിരുത സാധാരണയായി ഇരതേടുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തിരുത ഹാച്ചറികൾ നമ്മുടെ രാജ്യത്ത് നിലവിലില്ല. എന്നിരുന്നാലും പ്രകൃതിയിൽ നിന്ന് ശേഖരിച്ച തിരുത വിത്ത് ലഭ്യമാണ്. ശുദ്ധജലത്തിൽ വളർത്തുമ്പോൾ കുഞ്ഞുങ്ങളുടെ പൊരുത്തപ്പെടുത്തൽ അതീവ പ്രാധാന്യമർഹിക്കുന്നു. കടൽജലത്തിൽ നിന്ന് ശുദ്ധ ജലത്തിലേക്ക് മാറ്റുന്നതിന് ഏതാണ്ട് ആറ് മണിക്കൂർ നേരത്തെ പൊരുത്തപ്പെടുത്തൽ ആവശ്യമാണ്. ശുദ്ധജലത്തിൽ തിരുതയെ ഒറ്റയ്ക്കോ കാർപ്പു മത്സ്യങ്ങൾക്കൊപ്പമോ വർത്താം.
തിലാപ്പിയ, കരിമീൻ, കണമ്പ്, പൂമീൻ എന്നിവയ്ക്കൊപ്പവും തിരുത വളർത്താം. കുളങ്ങൾ വറ്റിച്ച് അടിത്തട്ട് നന്നായി ഉണക്കുകയാണ് തിരുത കൃഷിയുടെ ആദ്യപടി. അതിന് ശേഷം മണ്ണിന്റെ അമ്ലാംശം പരിശോധിക്കാൻ ആവശ്യമായ അളവിൽ കുമ്മായം ഇട്ടുകൊടുക്കണം. തുടർന്ന് വളപ്രയോഗം നടത്തി നാലടിയോളം വെള്ളം നിറയ്ക്കണം. ചാണകം, കോഴിക്കാഷ്ഠം എന്നീ ജൈവ വളങ്ങളും, യൂറിയ, ഫോസ്ഫേറ്റ് തുടങ്ങിയ രാസവളങ്ങളും ഉപയോഗിക്കാം. പ്ലവക ഉത്പാദനം ഉറപ്പാക്കിയ ശേഷം വിത്ത് സംഭരിക്കാം. എയ്റേറ്ററുകൾ ഇല്ലാത്ത കുളങ്ങളിൽ ഏക്കറൊന്നിന് 4000 എന്ന തോതിൽ വിത്ത് സംഭരിക്കാം. 25 മുതൽ 35 മി.മീറ്റർ വരെ വലുപ്പമുള്ള കുഞ്ഞുങ്ങളെയാണ് ശുദ്ധജലത്തിൽ വളർത്താൻ തിരഞ്ഞെടുക്കേണ്ടത്.
മാസത്തിലൊരിക്കൽ വളർച്ച തിട്ടപ്പെടുത്തി ആവശ്യമായ അളവിൽ ഫാക്ടറി നിർമ്മിതമോ ഫാമിൽ നിർമ്മിച്ചെടുക്കുന്നതോ ആയ കൃത്രിമ തീറ്റ നൽകാം. കടലപ്പിണ്ണാക്കും തവിടും തുല്യ അളവിൽ ചേർത്ത് അല്പം വെള്ളമൊഴിച്ച് കുഴച്ചുണ്ടാക്കിയ മിശ്രിതവും തീറ്റയായി നൽകാം. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് തീറ്റ നൽകുന്നതാണ് ഉചിതം.
വളർച്ച, കമ്പോളവില എന്നിവ മനസ്സിലാക്കി 8 മുതൽ 12 മാസത്തിനകം വിളവെടുക്കാം. വെള്ളം പൂർണ്ണമായി വറ്റിച്ച് മത്സ്യങ്ങളെ മുഴുവൻ പിടിച്ചെടുക്കുന്ന ബാച്ച് കൾച്ചർ രീതിയോ വലിയ മത്സ്യങ്ങളെ മാത്രം പിടിച്ചെടുക്കുന്ന തുടർ കൃഷി രീതിയോ അവലംബിക്കാം. ഒരു വർഷ കാലയളവിൽ തിരുത ഉദ്ദേശം 750 ഗ്രാം തൂക്കം വയ്ക്കും. 70-75 ശതമാനം അതിജീവനനിരക്ക് കണക്കാക്കിയാൽ ഏക്കറൊന്നിന് 2000-2500 കിലോഗ്രാം വരെ മത്സ്യം ലഭിക്കും.
Content highlights: Agriculture, Fish, Aqua culture