Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വിള ഇന്‍ഷുറന്‍സ് പദ്ധതി: റഫാലിനെക്കാള്‍ വലിയ അഴിമതി: പി. സായ്നാഥ്വിള ഇന്‍ഷുറന്‍സ് പദ്ധതി: റഫാലിനെക്കാള്‍ വലിയ അഴിമതി: പി. സായ്നാഥ്

$
0
0
കോഴിക്കോട്: കർഷകർക്കായി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ വിള ഇൻഷുറൻസ് പദ്ധതി, പ്രധാൻമന്ത്രി ഫസൽ ഭീമ യോജന റഫാൽ ഇടപാടിനെക്കാൾ വലിയ തട്ടിപ്പാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായ്നാഥ്. ഡി.വൈ.എഫ്.ഐ.യുടെ 14-ാം സംസ്ഥാന സമ്മേളനം ടാഗോർ ഹാളിലെ രക്തസാക്ഷി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിളനഷ്ടം കണക്കാക്കുന്നതിൽ കർഷകർക്ക് പങ്കില്ലാത്ത പദ്ധതിയിലൂടെ 66,000 കോടി രൂപയാണ് കോർപ്പറേറ്റുകൾക്ക് ലഭിക്കുന്നത്. താലൂക്കടിസ്ഥാനത്തിൽ ഉപഗ്രഹ സർവേയിലൂടെയാണ് ഇതിൽ നഷ്ടം കണക്കാക്കുന്നത്. എന്നാൽ, അപേക്ഷിക്കാൻ താലൂക്കടിസ്ഥാനത്തിൽ ഒരു സംവിധാനവുമില്ല. റിലയൻസ്, എസ്സാർ തുടങ്ങിയ കമ്പനികൾക്കാണ് ഇൻഷുറൻസ് നൽകാനുള്ള ചുമതല. മഹാരാഷ്ട്രയിൽ ഒരു ജില്ലയിൽനിന്നുമാത്രം 143 കോടി രൂപയാണ് ഇതിലൂടെ റിലയൻസ് ലാഭമായി നേടിയത്. ഒരു രൂപ പോലും നിക്ഷേപിക്കാതെയാണ് അവർക്കിത് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1991-ൽ രാജ്യത്ത് ഒരു ശതകോടീശ്വരനുമുണ്ടായിരുന്നില്ല. രണ്ടായിരത്തിൽ ഇത് എട്ടും 2010-ൽ 53-ഉം 2018-ൽ 121 പേരുമായി കൂടി. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും ഇവരുടെ കൈവശമാണ്.

കാൽനൂറ്റാണ്ടിനിടയിലെ രാഷ്ട്രീയനയങ്ങളാണ് രാജ്യത്ത് അസമത്വം ഇത്ര കൂടാനിടയാക്കിയത്. 20 വർഷമായി ഓരോ ദിവസവും 2000 കർഷകരാണ് കൃഷി ഉപേക്ഷിക്കുന്നത്. ഭൂമി കൈവശമുള്ള കർഷകരുടെ എണ്ണം കുറയുന്നു. പാട്ടക്കൃഷിക്കാരുടെ എണ്ണം കുത്തനെ കൂടുകയാണ്.

കർഷക ആത്മഹത്യയെക്കുറിച്ചുള്ള കണക്കുകൾ കേന്ദ്ര സർക്കാർ രണ്ടുവർഷമായി പുറത്തുവിടുന്നില്ല. 1995 മുതൽ 2015 വരെയുള്ള നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ രേഖപ്രകാരം 3.10 ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ സർക്കാർ ലഭ്യമാക്കിയിട്ടില്ല. ഭൂമിയില്ലാത്തതിന്റെ പേരിൽ യഥാർഥ കർഷകർ ആത്മഹത്യചെയ്താലും കണക്കുകളിൽ പെടുന്നുമില്ല -അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ എം.എൽ.എ. അധ്യക്ഷനായി. ബിജു കണ്ടക്കൈ രക്തസാക്ഷി പ്രമേയവും എസ്. സതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി., ജില്ലാസെക്രട്ടറി പി. മോഹനൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി, ജോയന്റ് സെക്രട്ടറി പ്രീതി ശേഖർ, സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ., എ. പ്രദീപ് കുമാർ എം.എൽ.എ., എം.വി. ജയരാജൻ തുടങ്ങിയവർ
സംബന്ധിച്ചു.

എ.എൻ. ഷംസീർ എം.എൽ.എ. പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും പ്രതിനിധികളുടെ ചർച്ചയുമാണ് തുടർന്ന് നടന്നത്. സമ്മേളനത്തിന് സമാപനംകുറിച്ച് ബുധനാഴ്ച വൈകീട്ട് നാലിന് കടപ്പുറത്ത് ലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

Content highlights: Agriculture, Organic farming, Rafal deal



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>