Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചെലവില്ലാതെ ജൈവകൃഷി ചെയ്യാം : സംരംഭകരെ കാത്ത് അമ്പാടി ഗോശാലചെലവില്ലാതെ ജൈവകൃഷി ചെയ്യാം : സംരംഭകരെ കാത്ത് അമ്പാടി ഗോശാല

$
0
0
ഒരു പശുവിനെക്കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമോ? കഴിയുമെന്നാണ് കൊല്ലം ജില്ലയിലെ പട്ടാഴിയിലുള്ള അമ്പാടി ഗോശാലയുടെ നടത്തിപ്പുകാരനായ ശ്യാം കുമാർ പറയുന്നത്. പശുപരിപാലനവും ജൈവകൃഷിരീതികളും മൂല്യവർദ്ധിത ഉത്പന്ന നിർമാണവും മനസിലാക്കാനുള്ള അവസരവും ഇവർ നൽകുന്നു.

വീട് തുടയ്ക്കാൻ ഉപയോഗിക്കുന്ന ലോഷൻ, പാത്രം കഴുകാൻ ഉപയോഗിക്കുന്ന പൗഡർ, കൈ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ്, സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരമായി മുഖത്ത് തേക്കാനുള്ള ഫെയ്സ് പാക്ക്, പല്ല് തേക്കാനുള്ള പൊടി, കൺമഷി എന്നിങ്ങനെ മനുഷ്യന് ഉപയോഗപ്രദമായ എല്ലാ വസ്തുക്കളും പശുവിന്റെ പഞ്ചഗവ്യങ്ങളും പ്രകൃതിദത്തമായ പച്ചമരുന്നുകളും ഉപയോഗിച്ച് ഉണ്ടാക്കുന്നു. പ്ലാസ്റ്റിക്കിന് പകരമായി ചാണകം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള വിദ്യയും ഇവരുടെ കൈയിലുണ്ട്.

പഞ്ചഗവ്യം, കുളപ ജലം, സഞ്ജീവനി, ജീവാമൃതം, ഘനജീവാമൃതം, ജൈവ കമ്പോസ്റ്റ്, വേദന സംഹാരികൾ എന്നിവയുടെ നിർമാണവും വളരെയേറെ രോഗപ്രതിരോധ ശേഷിയുള്ളതും നിരവധി അസുഖങ്ങൾക്കുള്ള പ്രതിവിധിയുമായ ഗോ അർക്ക് നിർമിക്കുന്ന വിധവും അമ്പാടി ഗോശാലയിലെത്തുന്ന ആവശ്യക്കാർക്ക് പഠിപ്പിച്ചുകൊടുക്കുന്നു.

കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെയുള്ള ഉന്നത കൃഷി ശിക്ഷായോജന എന്ന സ്കീമിൽ ഒരു വർഷം 150 കർഷകരെ ചെലവില്ലാതെ കൃഷി ചെയ്യാൻ പഠിപ്പിക്കുന്നു. കർഷകർക്ക് യാത്രാബത്ത ഉൾപ്പെടെ എല്ലാം സൗജന്യമായി നൽകുന്നു.

ചെലവ് കുറഞ്ഞ രീതിയിൽ ജൈവകൃഷി ചെയ്യാനാവശ്യമായ ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനത്തിനും പഞ്ചഗവ്യ ഉത്പന്നങ്ങളുടെ നിർമാണ പരിശീലന രീതികൾ പഠിക്കാനും കൃഷി-പശുപരിപാലനം എന്നീ മേഖലകളിൽ സംരംഭകരാകാൻ താൽപര്യമുള്ളവർക്കും അമ്പാടി ഗോശാലയെ സമീപിക്കാം.

Contact number: 95398 02133

Content highlights: Agriculture, Organci farming,Organic compost, Ambadi Goshala

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>