തിരുപ്പതിയിൽ നിന്നും 40 കിലോമീറ്റർ ദൂരം താണ്ടിയാൽ ഇന്ത്യൻ കൈത്തറി പൈതൃകത്തിന്റെ വിസ്മയമായ ശ്രീ കാലഹസ്ഥിയിലെത്താം. കൃഷി അനുബന്ധ വ്യവസായമാണ് കൈത്തറിയെന്ന് ആരും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കില്ല.
പരുത്തി നൂൽ ഉല്പ്പാദനം മുതൽ 19 ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ ഘട്ടങ്ങളിൽ കാർഷിക വിളകളുടേയും ചാണകത്തിന്റേയും എരുമപ്പാലിന്റേയും കൂട്ടുകൾ ആവശ്യമാണ്. നീല അമരി, കടുക്ക, മഞ്ഞൾ, മാതളനാരങ്ങ, മരത്തൊലികൾ, പതിമുഖം, ശർക്കര, ഇരുമ്പിൻ തുരുമ്പ്, എന്നിവയെല്ലാം മഞ്ഞ ,നീല, കറുപ്പ്, പിങ്ക്, എന്നീ കലം കാരിയിലെ അടിസ്ഥാന ജൈവ വർണ്ണ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. യന്ത്ര സംവിധാനങ്ങൾ ഇല്ലാതെ എല്ലാം കൈ കരവിരുതാണ് കലംകാരി കലയിലുള്ളത്. അതാണ് പൈതൃക കലംകാരി കല.
ശ്രീ കാലഹസ്തിയിലെ കൈത്തറി നിർമാണം:
ഫോട്ടോ: എൻ.നവീൻ
എന്നാൽ കലംകാരിയിലെ മച്ചിലി പട്ടണംപാരമ്പര്യത്തിൽ ബ്ലോക്ക് പ്രിന്റും ഉണ്ട്. വിപണിയിലെ കടുത്ത മത്സരത്തെ നേരിടാനും വില കുറക്കാനും സ്ക്രീൻ പ്രിന്റും ഇന്ന് ചില കലാകാരന്മാർ തുടങ്ങിയിട്ടുണ്ട് . വിപണിയുടെ ഒഴുക്കിനൊപ്പം പോകുമ്പോൾ പാരമ്പര്യ കലാ സമ്പത്തും, ഗുണമേന്മയുമാണ്നഷ്ടമാകുന്നതെന്നു് കലംകാരി പാരമ്പര്യ കലയിലെ യുവകലാകാരന്മാരായ നവീൻ എൻ, തിലക് റെഡ്ഡി എന്നിവർ പറഞ്ഞു.
ഗുണമേന്മയുള്ള കലംകാരി കൈത്തറിക്ക് വിദേശ വിപണിയടക്കം ലഭിക്കുന്നുണ്ടെന്ന് കലംകാരി കൈത്തറി ഉൽപന്നങ്ങൾ നിർമിക്കുന്ന നവീൻ വ്യക്തമാക്കി. പ്രത്യക്ഷമായും പരോക്ഷമായും കൃഷിക്കാർക്ക് വരുമാനം നല്കുന്ന കലംകാരി കൈത്തറി പാരമ്പര്യം ക്രിസ്തു ചരിത്രത്തിന് 30000 വർഷം മുമ്പാണ് തുടങ്ങിയതെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
പിന്നീട് ഈ പൈതൃക കല ഇന്ത്യയുടെ പ്രശസ്ത ആർക്കിയോളജിക്കൽ പ്രവിശ്യയായ മോഹൻ ജൊദോരയിലും കണ്ടെത്തി. കൃഷി അനുബന്ധ വ്യവസായമായി വളർന്ന ഇന്ത്യൻ കൈത്തറി നെയ്ത്ത് പാരമ്പര്യത്തിലെ ജൈവ നിർമാണ സമ്പ്രദായങ്ങൾ ശക്തമായി പ്രതിഫലിക്കുന്നത് കലം കാരി നെയ്ത്ത് വേലകളിലാണ്.
കൃഷി കുറഞ്ഞ് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നുണ്ടെങ്കിലും, നവീനും തിലക് റെഡ്ഡിയും നേതൃത്വം നൽകുന്ന യുവ തലമുറ ഈ കലാ പാരമ്പര്യം നിലനിർത്താനും കർഷകർക്കുംനെയ്ത്തുകാർക്കും വരുമാനം ഉറപ്പ് വരുത്താനുമുള്ളഒരുക്കങ്ങളിലാണിപ്പോൾ.
Content highlights: Handloom, Kalamkari, Organic farming