കൊയ്തെടുക്കുന്ന വയലിൽ ഉഴുന്നും വൻപയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയർ നമ്മുടെ നാട്ടിൽ വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവിൽ നല്ല ലാഭമുണ്ടാക്കാനുളള വിളയാണ് ചെറുപയർ. നെൽവയലിൽ മാത്രമല്ല തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയ്ക്കൊപ്പം ഇടവിളയാക്കാനും ചെറുപയർ മിടുക്കനാണ്.
നിറഞ്ഞ പൊട്ടാസ്യവും, ഇരുമ്പുസത്തും,പ്രോട്ടീനും, വിറ്റാമിനും ഒപ്പം നാരുകളും ചെറുപയറിനെ ഡയറ്റീഷ്യൻമാരുടെ പ്രിയതാരമാക്കുന്നു.കലോറി കുറച്ച് സമീകൃതാഹാരമാക്കാനും മുളപ്പിച്ച ചെറുപയറോളം പോന്ന മറ്റൊന്നില്ല. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ചെറുപയർ.
മദീര,കോ-2,ഫിലീപൈൻസ് എന്നിവ നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഇനങ്ങളാണ്. ഒരേക്കറിൽ കൃഷി ചെയ്യാൻ 8 മുതൽ 10 കിലോഗ്രാം വിത്ത് മതിയാകും .നിലം നന്നായി കിളച്ച് പാകപ്പെടുത്തി ഒരേക്കറിന് 100 കിലോഗ്രാം കുമ്മായം ചേർത്തിളക്കണം. 2 മീറ്റർ അകലത്തിലായി ചാലുകൾ കീറുന്നത് അധികമുളള വെളളം വാർന്നുകളയാൻ സഹായിക്കും. രണ്ടടി അകലത്തിലായി എടുക്കുന്ന ചാലുകളിൽ അരയടി അകലത്തിൽ 2 വിത്ത് വീതം വിതയ്ക്കാം. വിതയ്ക്കുന്നതിന് മുമ്പായി റൈസോബിയം കൾച്ചർ തലേദിവസത്തെ കഞ്ഞിവെളളം ഉപയോഗിച്ച് വിത്തിൽ പുരട്ടണം.
രാസവളം ചേർക്കുന്നെങ്കിൽ ഏക്കറിന് 10 കിലോഗ്രാം യൂറിയയും 60കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റും 20 കി ലോഗ്രാം പൊട്ടാഷും അവസാന ചാൽ എടുക്കുന്നതിനോടൊപ്പമാണ് ചേർക്കേണ്ടത്. 4 കിലോഗ്രാം വീതം യൂറിയ വിതച്ച് രണ്ടാഴ്ചയ്ക്ക് ശേഷവും നാലാഴ്ചയ്ക്കുശേഷവും രണ്ടു തവണയായി ചേർത്തു കൊടുക്കാം.
നട്ട് മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാം. ഉണങ്ങുന്നതിന് മുമ്പ് തന്നെ കൊയ്തെടുത്ത് കളത്തിൽ ഒരാഴ്ച കൂട്ടിയിട്ട ശേഷം വടി ഉപയോഗിച്ച് കൊണ്ട് അടിച്ചുകൊടുക്കുന്നു. ഒരേക്കറിൽ നിന്നും 150കി.ഗ്രാം ചെറുപയർ അനായാസമായി വിളവെടുക്കാം എന്നത് മാത്രമല്ല. മണ്ണിലെ നൈട്രജൻ അളവ് ഇരട്ടിയാക്കാമെന്നതും ചെറുപയറിന്റെ മഹനീയമായ പ്രവൃത്തിയിൽ ഉൾപ്പെടും. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പയർ കൃഷിക്ക് ഏക്കറിന് നാലായിരം രുപയുടെ ആനുകൂല്യം നല്കുന്നു എന്നതും ഇരട്ടിനേട്ടം.
Content highlights: Agriculture, Green gram, Organic farming