Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പച്ചക്കറിയും പശുവും കോഴിയും ; കൃഷിപാഠവും വശത്താക്കി റോണപച്ചക്കറിയും പശുവും കോഴിയും ; കൃഷിപാഠവും വശത്താക്കി റോണ

$
0
0
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ റോണ റെജി പഠനത്തിൽ മാത്രമല്ല കൃഷിയിലും മിടു മിടുക്കി. കൃഷിയെ ജീവനോളം സ്നേഹിക്കുന്ന റോണ സ്കൂൾമുറ്റവും വീട്ടുമുറ്റവും പരിസരവുമെല്ലാം പലതരം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുകയാണ്.

റോണയുടെ കൃഷിയ്ക്ക് കിട്ടി പഞ്ചായത്തിൽ നിന്നും മികച്ച കുട്ടിക്കർഷകയ്ക്കുള്ള പുരസ്കാരവും. കൊച്ചുകുട്ടിയായിരിക്കുമ്പോൾ പിതാവിനൊടോപ്പം ചേർന്ന് കൃഷിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ റോണ സ്വന്തം കൃഷിചെയ്യാൻ തുടങ്ങി.

വെള്ളരി, കുമ്പളം, പാവൽ, പടവലം, വഴുതന, പച്ചമുളക്, വെണ്ട, തക്കാളി, കാബേജ്, കോളഫ്ളവർ, പീച്ചിക്ക, ചീര, പയർ, കോവൽ തുടങ്ങിയവയെല്ലാം റോണയുടെ കൃഷിയിടത്തിൽ സമൃദ്ധമായുണ്ട്. പശുക്കളും കോഴികളും പ്രിയപ്പെട്ട ചങ്ങാതിമാരാണ്. ഓർക്കിഡ് ഉൾപ്പെടെയുള്ള അലങ്കാരചെടികളും റോണയ്ക്ക് പ്രിയപ്പെട്ടതാണ്. തേനീച്ച വളർത്താനും മീൻ വളർത്താനുമുള്ള തയ്യറെടുപ്പിലാണ് ഈ സയൻസ് വിദ്യാർഥി.

ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. പഞ്ചഗവ്യം, മത്തിശർക്കര, ജീവാമൃതം, ജൈവ കീടനാശിനികൾ എന്നിവയെല്ലാം വീട്ടിൽതന്നെ തയാറാക്കാനും അവ കൃത്യമായി പ്രയോഗിക്കാനും റോണയ്ക്കറിയാം. ബയോഗ്യാസ് പ്ലാന്റും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

സെന്റ് മേരീസ് സ്കൂളിലെ ഔഷധത്തോട്ടത്തിന്റെ മേൽനോട്ടവും നാഷണൽ സർവീസ് സ്കീം വൊളന്റിയർ കൂടിയായ റോണയ്ക്കാണ്. രാമച്ചവും നീർമാതളം നാഗവെറ്റില കറ്റാർവാഴ തുടങ്ങിയ ഔഷധ സസ്യങ്ങളും തോട്ടത്തിലുണ്ട്.

തിരിനന, ചാക്ക് കൃഷി, ബോക്സ് കൃഷി, ഗ്രോ ബാഗ് തുടങ്ങിയ കൃഷിരീതികളും ഉപയോഗിച്ചു വരുന്നു. സ്കൂളിലെ കിണർ റീചാർജിങ് ടീമിലും സജീവമാണ് റോണ.

പിതാവ് ഇയ്യാലിൽ റെജിയും അമ്മ ആനി ജോസഫും സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസും റോണയ്ക്ക് പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്. പ്ലസ്ടു പഠനം കഴിഞ്ഞ് ബി.എസ്.സി അഗ്രിക്കൾച്ചറിന് ചേർന്ന് ഒരു കൃഷിഓഫീസറാകണം എന്നതാണ് ഈ കൃഷിക്കാരിയുടെ മോഹം.

Content Highlights: Angadippuram pariyapuram st marys school student Rona rejis farming ,Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>