കോഴാ: പച്ചക്കറി കർഷകന്റെ ഏറ്റവും വലിയ ശത്രുവായ കായീച്ചയെ പിടിക്കാൻ ശാസ്ത്രീയ ജൈവ കെണിയുമായി കോഴായിലെ മിത്രകീട പ്രജനനകേന്ദ്രം രംഗത്ത്. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ പാവൽ, പടവലതോട്ടത്തിൽ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ഇവ കർഷകർക്ക് മിതമായ വിലയ്ക്ക് വിൽക്കാൻ തയ്യാറാക്കിയത്.
വെള്ളരി വർഗ പച്ചക്കറികളിലെ കായീച്ച നിയന്ത്രണത്തിനും ശാസ്ത്രീയമായി ഫിറമോൺ സ്ഥാപിച്ച കെണികൾ സഹായകമാണ്. ശത്രുകീടങ്ങളായ ആണീച്ചകളെ അകർഷിച്ച് കെണിയിലാക്കുകയാണ് ഇതിന്റെ സാങ്കേതിക വിദ്യ. പെണ്ണീച്ചകളുടെ ഹോർമോൺ രാസവസ്തുചേർത്ത മശ്രിതമാക്കി പ്ലൈവുഡ് കഷ്ണത്തിൽ പതിപ്പിക്കും. തുടർന്ന് ഈ പ്ലൈവുഡ് കഷ്ണങ്ങൾ തുളയിട്ട പ്ലാസ്റ്റിക് ടിന്നിൽ ഉറപ്പിച്ച് കൃഷിയിടത്തിൽ തൂക്കുകയാണ് ചെയ്യുന്നത്. കായീച്ചക്കെണികൾ കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ സ്റ്റാളിൽനിന്ന് ലഭിക്കും.
പ്രവർത്തനം ആരംഭിച്ച് ഒന്നരവർഷം തികയുംമുമ്പുതന്നെ കർഷകർക്ക് ആശ്വാസമായി മാറിയ കോഴായിലെ മിത്രകീട പ്രജനനകേന്ദ്രം കർഷകർക്ക് പ്രയോജനപ്രദമായ പദ്ധതികൾ നടപ്പാക്കിവരുന്നു. ജില്ലാ കൃഷി ഓഫീസർ െറജിമോൾ, എ.ഡി.എ. ജാൻസി കെ.കോശി, വി.അനിത, കൃഷി ഓഫീസർ ആനി മെർലി മാത്യു, ടെക്നിക്കൽ അസിസ്റ്റന്റ് ബേബി ഹരി, അനീഷ് കെ.പീറ്റർ, ജോം ജോൺ എന്നിവരാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.
കീടനിയന്ത്രണത്തിന് വളരെ ഫലപ്രദമാകുന്ന മിത്ര കുമിളുകളാണ് മറ്റൊന്ന്. വെർട്ടിസീലയം ലെക്കാനി, ബിവേറിയ ബാസിയാന എന്നീ മിത്രകുമിളുകളാണ് തയ്യാറാക്കുന്നത്. ബിവേറിയ ബാസിയാന വണ്ട്, ചാഴി, പുഴുക്കൾ എന്നിവയിൽ രോഗമുണ്ടാക്കി നശിപ്പിക്കും. വെർട്ടിസീലയം ലെക്കാനി, പപ്പായ മീലി ബഗ്-നെതിരെ പ്രയോഗിക്കുന്നതിനുള്ളതാണ്.
നെല്ല്, പച്ചക്കറികൾ എന്നിവയുടെ ശത്രുക്കളായ ഓലചുരുട്ടിപ്പുഴുവിനും തണ്ടുതുരപ്പനുമുള്ള ട്രൈക്കോഗ്രാമ ചിലോണിസ്, ട്രൈക്കോ ഗ്രാമ ജപ്പോണിക്കം എന്നിവയുടെ ട്രൈക്കോ കാർഡുകൾ ഇവിടെ തയ്യാറാക്കുന്നുണ്ട്. തെങ്ങോലപ്പുഴുവിനും പച്ചക്കറികൾക്കുമുള്ള പരാദ പ്രാണികളായ ബോക്കോൺ ബ്രിവി കോർണീസ്, ഗോണിയോസസ് നെഫാന്റിഡീസ് എന്നിവയും കർഷകർക്ക് വിതരണം ചെയ്യുന്നു.
Content highlights: Agriculture, Organic farming, Vegetables,Pheromonetrap