കണ്ടാൽ ഒരു അലങ്കാരച്ചെടി. ചെറിയ മുന്തിരിക്കുലകൾപോലെ ചെടി നിറച്ചും കായകൾ, നല്ല തൂവെള്ളനിറം. ചെടി മുഴുവനും മൂടിനിൽക്കുന്ന കായകൾക്ക് നെല്ല് വറുത്തമലരിന്റെ മണം. സ്വാദുള്ള പഴം നല്ല മാംസളം. കായയ്ക്കുള്ളിൽ ഒരു ചെറിയ വിത്ത്. മേയ് മാസമാവുമ്പോഴേക്കും പാകമാകുന്ന ചാമ്പക്കയുടെ കുടുംബക്കാരനായ ഈ മരം മലർക്കായ് മരം, പൂച്ചപ്പഴം, പുലക്കായ്മരം എന്നെല്ലാമാണ് അറിയപ്പെടുന്നത്.
മിരട്ടേസ്യ കുടുംബത്തിൽ പെടുന്ന ഈ മരത്തിന്റെ ശാസ്ത്രനാമം സൈസിജിയം സെലാനിക്കം എന്നാണ്. ജന്മദേശം തെക്കൻ ഏഷ്യ. പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ സ്ഥിരമായികണ്ടുവന്നിരുന്ന നാട്ടുപഴമായിരുന്നു ഇത്. എന്നാൽ, ഇപ്പോൾ വളരെ വിരളമായി മാത്രം കണ്ടുവരുന്നു. നിത്യഹരിതമായ ഈ ചെറുമരത്തിന്റെ തടിയും ശാഖകളും താരതമ്യേന ഉറപ്പുള്ളവയാണ്.
പത്തു മീറ്റർവരെ ഉയരംവെക്കുന്ന ഈ ചെറുമരത്തിന്റെ ഇലയ്ക്ക് എട്ടു സെന്റിമീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വീതിയുമുണ്ടാകും. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് സാധാരണയായി പുക്കാറ്. പൂക്കൾക്ക് ഇളം മഞ്ഞകലർന്ന വെളുപ്പുനിറമാണ്. ചെടിനിറച്ചും ശാഖാഗ്രങ്ങളിൽ പൂച്ചരോമം പോലുള്ള പൂക്കൾ ഉണ്ടാകുന്നതിനാലാണിതിന് പൂച്ചപ്പഴം എന്ന് പേരുവന്നത്. പുക്കൾക്ക് നേരിയ സുഗന്ധമുണ്ടാകും.
മുളപ്പിച്ചെടുക്കാം
ഓരോ കായയ്ക്കുള്ളിലും ഓരോവിത്തുകൾ ഉണ്ടാകും. വിത്തുകൾ നട്ടാണ് പുതിയ തൈകൾ മുളപ്പിച്ചെടുക്കാറ്. പഴത്തിൽനിന്നു കിട്ടുന്നവിത്തുകൾ കഴുകി വൃത്തിയാക്കി രണ്ടുദിവസത്തോളം തണലിൽ ഉണക്കുക. പിന്നീട് ചാണകവും മണ്ണും നേർത്തപൊടിയാക്കിയതിനുശേഷം അതിൽ വിത്ത് വിതച്ച് നനച്ചിടുക 10-15 ദിവസങ്ങൾക്കകം വിത്ത് മുളപൊട്ടും. മുളച്ച് നാല് ഇലകളാകുമ്പോൾ തൈകൾ പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീൻ കവറുകളിലേക്ക് മാറ്റാം. പോളിത്തീൻ കവറുകളിൽ ആറുമുതൽ എട്ടുമാസം വരെ കഴിഞ്ഞാൽ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളിൽ അല്പം മണലും ചാണകപ്പൊടിയും ചേർത്ത മിശ്രിതം നിറച്ച് നട്ടുപിടിപ്പിക്കാം.
അലങ്കാരച്ചെടി
നല്ല പച്ചനിറമുള്ള ഇലകളും തളിരും പൂക്കളും കായകളും എല്ലാം മലർക്കായ് മരത്തെ നല്ലൊരു അലങ്കാരമരവും ആക്കിമാറ്റുന്നു പൂന്തോട്ടങ്ങളുടെ അരികിൽ വെച്ചുപിടിപ്പിക്കാൻ പറ്റിയതാണിത്. ചെടിച്ചട്ടിയിലും ബോൺസായ് ആക്കിവളർത്താനും പറ്റിയതാണ് മലരക്കായ്മരം.
Content Highlights:Bhedas, Syzygium zeylanicum, poochapazham