Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വാഴയുടെ പരിചരണത്തിനായി നൂതന ഉപകരണം, മണിക്കൂറില്‍ 30 കുലകള്‍ പൊതിഞ്ഞു കെട്ടാംവാഴയുടെ പരിചരണത്തിനായി നൂതന ഉപകരണം, മണിക്കൂറില്‍ 30 കുലകള്‍ പൊതിഞ്ഞു കെട്ടാം

$
0
0
വാഴ കുലയ്ക്കുന്നത് മുതൽ കുല പാകമായി വെട്ടുന്നതു വരെ പരിചരണം നല്കാനുള്ള നൂതന ഉപകരണം വൈഗ മേളയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പുറത്തിറക്കി. കുല പരിചരണം അതിന്റെ ഗുണമേന്മയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. കീടങ്ങളുടെയും, എലി, വവ്വാൽ, വിവിധ പക്ഷികൾ, തുടങ്ങിയവയുടെ ആക്രമണത്തിൽ നിന്ന് വാഴക്കുലയെ പരിരക്ഷിക്കാനും , സൂര്യതാപവും, അതിവൃഷ്ടിയും പോലെയുള്ള കാലാവസ്ഥാ പ്രശ്നങ്ങളെ അതിജീവിക്കാനുമായി കുല പൊതിഞ്ഞു കെട്ടി സൂക്ഷിക്കുക കർഷകർക്കിടയിൽ പ്രചാരത്തിലുള്ള മാർഗമാണ്.

മാനുഷിക പ്രയത്നം കൊണ്ട് ഒരു മണിക്കൂറിൽ പരമാവധി 10 കുലകൾ പൊതിഞ്ഞു കെട്ടാനെ കഴിയു. വലിയ തോട്ടങ്ങളിൽ എല്ലാ കുലകളും പൊതിഞ്ഞു കെട്ടുന്നത് ദുഷ്കരമാണ്. ഇതിനൊരു പരിഹാരമായാണ് കാർഷിക സർവകലാശാല വികസിപ്പിച്ച് വൈഗയിൽ പുറത്തിറക്കിയ ഉപകരണം.

കേളപ്പജി കോളേജിലെ കാർഷിക യന്ത്രോപകരണ ഗവേഷണ പദ്ധതിയിലെ ഡോ ഷാജി ജെയിംസ്, ശിവജി, യൂനുസ് എ എന്നിവർ ചേർന്ന് വികസിപ്പിച്ച തോട്ടി പോലെയുള്ള ഈ ഉപകരണം ഉപയോഗിച്ചു ഏണിയുടെയും മറ്റും സഹായമില്ലാതെ മണിക്കൂറിൽ 20 മുതൽ 30 വരെ കുലകൾ പൊതിഞ്ഞു കെട്ടാൻ കഴിയും.

ആർക്കും കൈ കൊണ്ട് ഉപയോഗിക്കാവുന്ന ഈ ഉപകരണം വാഴയുടെ ഉയരമനുസരിച്ച് ക്രമീകരിക്കാം. വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ 1000 രൂപയ്ക്കു ഇത് തയ്യാറാക്കാം. ഇതിന്റെ സാങ്കേതിക വിദ്യ സർവകലാശാല വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന് കൈമാറി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ആർ ചന്ദ്രബാബു, കൃഷി വകുപ്പ് ഡയറക്ടർ ഡോ പി ജയശ്രീ ഐ എ എസ് തുടങ്ങിയവർ സന്നിഹിതരായി.





Content highlights: Agriculture, Organic farming, Vaiga 2018



Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>