Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തേറ്റക്കൊമ്പുളള എണ്ണക്കറുപ്പന്‍ തെങ്ങില്‍ കയറിയാല്‍തേറ്റക്കൊമ്പുളള എണ്ണക്കറുപ്പന്‍ തെങ്ങില്‍ കയറിയാല്‍

$
0
0
പൂർണ്ണ വളർച്ചയെത്തിയ ചെല്ലിയുടെ തലയിൽ കാണ്ടാമൃഗത്തിന്റെ തേറ്റ പോലെ തെല്ലു വളഞ്ഞ ഒരു കൊമ്പ്; ദേഹമാകെ എണ്ണക്കറുപ്പ്; തെങ്ങിന് ഏറ്റവുമധികം ഉപദ്രവം ചെയ്യുന്ന കൊമ്പൻ ചെല്ലിയുടെ തിരിച്ചറിയൽ മുദ്രകളാണിവ. കാണ്ടാമൃഗത്തിന്റേതുപോലെ കൊമ്പുളളതിനാൽ ഇതിന് റൈനോസ്റസ് ബീറ്റിൽ എന്നും വിളിപ്പേരുണ്ട്. സർവ വ്യാപിയാണ് കൊമ്പൻ ചെല്ലി. ലോകത്ത് തെങ്ങ് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം കൊമ്പൻ ചെല്ലിയുമുണ്ട്. മാത്രവുമല്ല നാളീകേരോൽപാദനത്തിൽ 10 മുതൽ 50% വരെ നഷ്ടം ഈ വില്ലൻ വരുത്തുന്നുമുണ്ട്.

തെങ്ങിന്റെ കുരൽ തുളച്ചും കുരുത്തോലകൾ മുറിഞ്ഞും നിൽക്കുന്ന ചെല്ലി കുത്തിയ തെങ്ങുകൾ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. കൊമ്പൻ ചെല്ലി കുത്തിയ കുരുത്തോല വിരിയുമ്പോൾ അറിയാം വിശറിയുടെ ആകൃതിയിൽ മുറിഞ്ഞിരിക്കും. വലിയ തെങ്ങിനെ മാത്രമല്ല തൈത്തെങ്ങുകളെയും ചെല്ലി കുത്തുക പതിവാണ്. തൈത്തെങ്ങുകളെ ചെല്ലി കുത്തിയാൽ കൂമ്പ് ശരിയായി വളർന്നു എന്നു വരില്ല. മുകളിലേക്ക് വളരാതെ കൂമ്പ് വശങ്ങളിലേക്കാവും വളരുക. ആറുമാസമാണ് കൊമ്പൻചെല്ലിയുടെ ജീവിതകാലം.

ചാണകക്കുഴിയോ കമ്പോസ്റ്റ് കൂനയോ അടുത്തെവിടെയെങ്കിലുമുണ്ടെങ്കിൽ നിശ്ചയമായും അവിടെ ചെല്ലി മുട്ടയിട്ട് പെരുകും എന്നുറപ്പ്.

മുൻകരുതൽ

കൊമ്പൻചെല്ലിയുടെ വരവ് തടയാനുളള പ്രഥമ മാർഗം തെങ്ങിൻതോപ്പും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അഴുകിയ തെങ്ങിൻ തടികൾ തോട്ടത്തിലുപേക്ഷിക്കുന്നത് ചെല്ലിക്ക് താവളമൊരുക്കും. കൃഷിയാവശ്യത്തിനുളള ചാണകം ഉണക്കി സൂക്ഷിച്ചാൽ നന്ന്. ചാണക / കമ്പോസ്റ്റ് കുഴികളിൽ പെരുവലച്ചെടി (ഒരു വേരൻ) ഇടുകയോ അത് ഇടിച്ചു പിഴിഞ്ഞ സത്ത് തളിക്കുകയോ ചെയ്താൽ ചെല്ലി മുട്ടയിടില്ല. കൂടാതെ മെറ്റാറൈസിയം എന്ന പച്ചക്കുമിൾ ഒരു ഘനമീറ്ററിന് 100 ഗ്രാം കൾച്ചർ 5 ലിറ്റർ വെളളത്തിൽ കലക്കി തളിച്ചാൽ അഴുകുന്ന ജൈവപദാർത്ഥങ്ങളിൽ കൊമ്പൻ ചെല്ലിയുടെ വളർച്ച തടയാം.

മെറ്റാറൈസിയം എന്ന കുമിൾ ബാധിച്ചാൽ പുഴുക്കൾ 12-15 ദിവസത്തിനകം ചാകും. ഈ കുമിളിനെ തേങ്ങാവെളളത്തിൽ എളുപ്പം വളർത്തിയെടുക്കാം. ചെല്ലിയുടെ പുഴുക്കൾ വളരുന്ന ചാണകക്കുഴികളിൽ ഒരു ഘനമീറ്ററിന് 250 മി.ഗ്രാം മെറ്റാറൈസിയം 750 മില്ലി വെളളവുമായി കലർത്തി തളിച്ച് ഇളക്കി കൊടുക്കണം. വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ബയോകൺട്രോൾ യൂണിറ്റിലും മണ്ണുത്തിയിലെ സെയിൽസ് കൗണ്ടറിലും ഈ കുമിൾനാശിനി വാങ്ങാൻ കിട്ടും. (ഫോൺ നമ്പർ : 0487-2438303 / സെയിൽസ് കൗണ്ടർ - 0487-2371340 / 2370540)

ചെല്ലിയെ തുരത്താം

തൈ നടുമ്പോൾ തന്നെ കൊമ്പൻചെല്ലിയിൽ നിന്നുളള സംരക്ഷണവും ഒരുക്കണം. വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 250 ഗ്രാം അത്രയും തന്നെ മണലുമായി ചേർത്ത് വർഷത്തിൽ 3-4 തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞ 3-4 ഓലക്കൂമ്പുകളിൽ നിറച്ചു വയ്ക്കാം. തൈകളിൽ ഇതുപോലെ ഓലക്കവിളുകളിൽ പാറ്റാഗുളികകൾ വച്ച് മണൽ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്.

ചെല്ലി കുത്തിയ തെങ്ങുകളിൽ ചെല്ലിക്കോൽ ഉപയോഗിച്ച് അവയെ കുത്തിയെടുത്ത് നശിപ്പിക്കണം. തെങ്ങിൻമണ്ട വൃത്തിയാക്കിയിട്ട് 20 ഗ്രാം കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് (4 ഗ്രാം) അല്ലെങ്കിൽ ഫിപ്രോനിൽ (0.3 ഗ്രാം), അല്ലെങ്കിൽ കാർബോസൾഫാൻ (6 ഗ്രാം), 200 ഗ്രാം മണലുമായി കലർത്തി ഏറ്റവും ഉളളിലുളള 2-3 ഓലക്കവിളുകളിൽ നിറയ്ക്കുക. വർഷത്തിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.

കെണിവച്ചും ചെല്ലിയെ കുടുക്കാം. ഇതിന് ഒറൈക്റ്റോ ലൂർ, ആർ.ബി.ലൂർ തുടങ്ങിയ ഫിറമോണുകൾ വാങ്ങാൻ കിട്ടും. ഇത് 4 ഇഞ്ച് നീളമുളള പി.വി.സി പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ചു നശിപ്പിക്കാം.

Content highlights:Rhinoceros beetles, Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>