Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പിണ്ടിപ്പുഴു ശല്യം തുടങ്ങിയോ? പരീക്ഷിക്കാം ജൈവമാര്‍ഗങ്ങള്‍പിണ്ടിപ്പുഴു ശല്യം തുടങ്ങിയോ? പരീക്ഷിക്കാം ജൈവമാര്‍ഗങ്ങള്‍

$
0
0
അടുത്ത ഓണക്കാലത്തേക്ക് വാഴ നട്ട് പരിപാലിക്കുന്നവരുടെ തോട്ടങ്ങളിൽ പിണ്ടിപ്പുഴു ശല്യം ആരംഭിക്കുന്ന സമയമാണ് ജനുവരി മുതൽ മെയ് വരെ. ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

1. വാഴയുടെ പുറത്തെ ഇലയുടെ കവിളുകളിൽ ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി വെക്കുക. സോപ്പിന്റെ വഴുവഴുപ്പ് പിണ്ടിയെ പുഴുവിൽ നിന്നും സംരക്ഷിക്കും.

2. വേപ്പെണ്ണ സോപ്പ് അടിസ്ഥാനമാക്കിയുള്ള ലായനികൾ 50 മി.ലി ഒരു ലിറ്റർ തോതിൽ വെള്ളത്തിൽ കലക്കി ഇലക്കവിളുകൾക്കിടയിലെ പോളകളിലൂടെ വാഴയ്ക്കകത്തേക്ക് ഒഴിച്ചുകൊടുക്കാം.

3. വേപ്പിൻകുരു ലഭ്യമാകുമെങ്കിൽ പൊടിച്ച് 50 ഗ്രാം ഒരു വാഴയ്ക്ക് എന്ന തോതിൽ ഇലക്കവിളുകളിൽ ഇട്ടുകൊടുക്കുക

4.കുറച്ചുമാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ പിണ്ടിയുടെ തട മുതൽ ഒരു മീറ്റർ ഉയരത്തിൽ ചെളിമണ്ണ് പിണ്ടിയിൽ പുരട്ടിക്കൊടുത്താൽ വൃത്തിഹീനമായ സാഹചര്യത്തിൽ വണ്ട് മുട്ടയിടുകയില്ല.

5. പിണ്ടി രൂപപ്പെടുന്ന 3-5 മാസങ്ങളിൽ വാഴപിണ്ടിയിൽ ചാണകം-വെണ്ണീറ് മിശ്രിതം കുഴമ്പായി തേച്ച് കൊടുക്കുന്ന രീതിയും പ്രയോജനകരമാണ്

6. നാളീകേര വെള്ളത്തിൽ ശർക്കര അലിയിച്ചു ചേർത്ത ലായനി വെട്ടിമാറ്റിയ പിണ്ടികളിൽ തളിച്ച് വണ്ടുകളെ ആകർഷിച്ച് നശിപ്പിക്കാം

7. വാഴയുടെ ഇലക്കവിളിലൂടെ പപ്പായ ഇല-ഗോമൂത്രം-മഞ്ഞൾ സത്ത് 20 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി ഒഴിച്ചു കൊടുക്കാം

Content highlights: Agriculture, Organic farming , Plantain



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>