കേരളത്തിലെ കാലാവസ്ഥയിൽ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന രണ്ടുതരം കൂണുകളാണുള്ളത്. ചിപ്പിക്കൂണും പാൽക്കൂണും.
അനുകൂല സാഹചര്യമാണെങ്കിൽ 5-6 ദിവസം കൊണ്ട് കൂൺ വിത്തുകൾ വളർന്നു വരും. തൂവെള്ള നിറത്തിലാണ് കൂണുകൾ വളർന്നു വരുന്നത്. നിറം തൂവെള്ളയ്ക്കു പകരം ചിലപ്പോൾ പച്ചയോ കറുപ്പോ ആയേക്കാം. ഇതു രണ്ടും ദോഷകരമാണ്.
കൂണിൽ കറുപ്പ് നിറം കാണുന്നത് ബാക്ടീരിയയുടെ സാന്നിധ്യമാണ്. പച്ചനിറമാണ് ഗുരുതരം. പച്ചനിറമായാൽ വിത്തു മുഴുവൻ മോശമാണെന്ന് മനസ്സിലാക്കാം. കവറുകൾ പൂർണമായും കൂൺ ബെഡിൽ നിന്നും മാറ്റി കത്തിച്ചുകളയണം.
ഒട്ടും കലർപ്പില്ലാത്ത ശുദ്ധമായ വിത്തുതന്നെ ഉപയോഗിക്കണം. കൂൺവിത്ത് വാങ്ങുമ്പോൾ ഒരേ സ്ഥലത്തുനിന്നും തുടർച്ചയായി വാങ്ങരുത്.
മുളച്ച കുമിൾ 18-20 ദിവസം കൊണ്ട് ദ്വാരങ്ങൾ വഴി പുറത്തുവരും. കൂൺ പൂർണമായി വിരിയുന്നതിന് മുമ്പ് വിളവെടുക്കണം. ദ്വാരത്തിൽക്കൂടി പുറത്തുവരുന്ന കൂൺമുകുളങ്ങൾ മൂന്നു ദിവസത്തിനകം വിളവെടുത്തിരിക്കണം. വിളവെടുത്ത കൂൺ തരംതിരിച്ച് ഒരേ വലിപ്പവും മിഴിവും ഉള്ളവ വേർതിരിച്ച് പാക്കറ്റുകളിൽ നിറയ്ക്കുക. നിറച്ച പാക്കറ്റുകൾ ഉടൻ മാർക്കറ്റിൽ എത്തിക്കുക.
വിളവെടുത്ത കൂണുകൾ 10-15 മണിക്കൂറിനുള്ളിൽ പാചകം ചെയ്തിരിക്കണം. പഴകിയ കുമിൾ ഭക്ഷ്യയോഗ്യമല്ല.
കൂണിന്റെ ഈച്ചകളെ തുരത്താൻ കൂൺപുരയിൽ വേപ്പെണ്ണ വശങ്ങളിൽ തേച്ചുപിടിപ്പിച്ച വെളുത്ത കൊടി തൂക്കിയിടാം. ഈച്ചകൾ പറന്നു കൊടിയുടെ പ്രതലത്തിൽ പറ്റിപ്പിടിച്ച് ചത്തുപോകും. കൂടാതെ വേപ്പെണ്ണയുടെ ഗന്ധവും ഈച്ചകളെ അകറ്റും.
ഒരു ബെഡിൽ നിന്നും 750 ഗ്രാം മുതൽ ഒരു കിലോവരെ വിളവു കിട്ടും. ഒരു ബെഡിൽ നിന്നും 3-4 തവണ വിളവെടുക്കാം. തുടർന്ന് ബെഡ് മാറ്റണം.
ആദ്യ വിളവെടുപ്പ് കഴിഞ്ഞാൽ ഒരാഴ്ച ഇടവിട്ട് ബാക്കി വിളവെടുപ്പും പൂർത്തിയാക്കാം.
കൂൺകൃഷിയിൽ പ്രധാനം ശുചിത്വമാണ്. അണുനശീകരണം നടത്തിയ പ്ലാസ്റ്റിക് ഷീറ്റുകളിൽ വേണം വൈക്കോൽ ഉണക്കാൻ. കഴുകി ഉണക്കിയ വസ്ത്രങ്ങൾ ധരിച്ചുവേണം കൂൺപുരയിൽ പ്രവേശിക്കാൻ. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ മാത്രമേ കൂൺ കൃഷി ചെയ്യാവൂ.
Content highlights: Mushroom cultivation, Agriculture, Organic farming
(കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ)