Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

'കേരളത്തില്‍ കാര്‍ഷിക വികസനത്തിന്റെ ആയിരം ദിനങ്ങള്‍' ; വീഡിയോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു'കേരളത്തില്‍ കാര്‍ഷിക വികസനത്തിന്റെ ആയിരം ദിനങ്ങള്‍' ; വീഡിയോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

$
0
0
കേരളത്തിൽ കാർഷിക വികസനത്തിന്റെ ആയിരം ദിനങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. കൃഷിയും കാർഷിക മുന്നേറ്റവും മറ്റു കാർഷിക വിജയഗാഥകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 1000 ദിനങ്ങളിൽ നടന്ന കാലിക പ്രസക്തമായ വീഡിയോകളുടെ മത്സരമാണ് നടത്തുന്നത്. പരമാവധി ദൈർഘ്യം 5 മിനിറ്റോ അതിനു താഴെയോ ആവാം. മൊബൈൽ ഫോൺ ഉപയോഗിച്ചും, DSLR പ്രൊഫഷണൽ ക്യാമറയിലും ഷൂട്ട് ചെയ്ത വിഡിയോകൾ അയയ്ക്കാം .

വീഡിയോകൾ FIB Video Contest, FIB kerala എന്ന ഫേസ്ബുക്ക് പേജിൽ messenger വഴിയോ, fibshortfilmcontest@gmail.com എന്ന ഇമെയിൽ മുഖാന്തിരമോ, ഗൂഗിൾ ഡ്രൈവ് വഴിയോ അയയ്ക്കാം. കൂടാതെ വാട്സാപ്പ് നമ്പർ ആയ 6238039997 എന്ന നമ്പറിലോ അയയ്ക്കാം . എൻട്രികൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്യുന്നതാണ്.

ഒന്നാം സമ്മാനം 10,000, രണ്ടാം സമ്മാനം 7500, മൂന്നാം സമ്മാനം 5000 രൂപ വീതമാണ്. കൂടാതെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലുടെ അപ്ലോഡ് ചെയ്യുന്ന വീഡിയോയ്ക്ക് ഏറ്റവും കൂടുതൽ ലൈക്ക് എന്ന കാറ്റഗറി വഴി 5000 രൂപയുമാണ്.

എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15.



Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>