നവജാത കിടാവിന്റെ ആദ്യത്തെ പോഷണമാണ് കന്നിപ്പാൽ അഥവാ കൊളസ്ട്രം. കിടാവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉൽപ്പാദന ക്ഷമത കൈവരിക്കുന്നതിനും ആവശ്യമായ അളവിൽ കൃത്യസമയത്ത് കന്നിപ്പാൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ജനിച്ച് ഒരു മണിക്കൂർ വരെയുള്ള ഇടവേളയെ കിടാവിനെ സംബന്ധിച്ചിടത്തോളം ഗോൾഡൻ മണിക്കൂർ എന്നാണ് വിശേഷിപ്പിക്കുന്നത്. വളർച്ചയുടെ ആദ്യത്തെ മൂന്നു മാസത്തേയ്ക്ക് രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും കന്നിപ്പാൽ ഉപയുക്തമാണെന്നതാണ് അതിപ്രധാനമായ സംഗതി. അതേ സമയം കന്നിപ്പാൽ കുടിക്കാതെ വളരുന്ന കിടാങ്ങളിൽ രോഗബാധ കൂടുതലായി കാണപ്പെടുന്നുമുണ്ട്.
കന്നിപ്പാലിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നറിയപ്പെടുന്ന ആന്റിബോഡികളാണ് ഇത്തരത്തിലുള്ള രോഗ പ്രതിരോധശേഷി നൽകുന്നത്. കന്നിപ്പാലിൽ നിന്നും ഇവ ആഗികരണം ചെയ്യപ്പെടുന്നതിന് യാതൊരു വിധ പ്രവർത്തനമോ ഊർജ്ജമോ ആവശ്യമില്ല. അതു കൊണ്ടു തന്നെ ജനിച്ചയുടൻ കന്നിപ്പാൽ നൽകിയാൽ ഒരു നിഷ്ക്രിയ രോഗ പ്രതിരോധശേഷി കിടാങ്ങൾ ആർജ്ജിക്കുന്നു എന്നു പറയാം.
എന്നാൽ ഇപ്രകാരം ലഭിക്കുന്ന നിഷ്ക്രിയ പ്രതിരോധശേഷിയുടെ തോത് ,കിടാവ് എപ്പോൾ, എത്ര അളവ് കന്നിപ്പാൽ കുടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ജനിച്ച് അര മണിക്കൂറിനുള്ളിൽ കിടാവിന്റെ ദഹന വ്യവസ്ഥയ്ക്ക് ആന്റിബോഡിയെ ആഗികരണം ചെയ്യാനുള്ള കഴിവ് വളരെ കൂടുതലാണ്. സമയം ഏറുന്തോറും ആഗികരണ ശേഷി കുറഞ്ഞു വരുകയും രോഗബാധയ്ക്ക് സാധ്യതയേറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജനിച്ച് അര മണിക്കൂറിനുള്ളിൽ കന്നിപ്പാൽ കുടിപ്പിച്ചാൽ പരമാവധി ആന്റി ബോഡികൾ ആഗീകരണം ചെയ്യുവാനും രോഗപ്രതിരോധശേഷി കൈവരിക്കുവാനും സാധിക്കുന്നു.
കിടാവ് ജനിച്ച് 2 മണിക്കൂറിനുള്ളിൽ 2 ലിറ്റർ കന്നിപ്പാൽ നൽകിയിരിക്കണം. എന്നാൽ 6 മണിക്കൂർ കഴിയുമ്പോൾ ആഗികരണ ശേഷി 1/3 ആയും, 24 മണിക്കൂർ കഴിയുമ്പോൾ ആദ്യത്തേതിന്റെ 11% മായും കുറയുകയും, കന്നിപ്പാലിന്റെ സ്വാഭാവിക ഗുണങ്ങൾ കിടാവിനു ലഭിക്കാതെ വരുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ജനിച്ച് ഒരു ദിവസം കഴിയുമ്പോൾ കിടാവിൽ സ്വാഭാവിക രോഗ പ്രതിരോധ സംവിധാനം നിലവിൽ വരികയും ആന്റിബോഡിയുടെ നിഷ്ക്രിയ ആഗികരണം തടയുകയും ചെയ്യുന്നു. കൂടാതെ കിടാവിന്റെ ദഹന വ്യൂഹത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ ആന്റിബോഡിയെ പ്രയോജനരഹിതമാക്കുകയും ചെയ്യുന്നു.
കന്നിപ്പാൽ : നൽകേണ്ട വിധം
ജനിച്ച് അര മണിക്കൂറിനുള്ളിൽ പരമാവധി കുടിപ്പിക്കുകയും, 2 മണിക്കൂർ കൊണ്ട് 2 ലിറ്റർ നൽകണം. കിടാവിന്റെ ശരീര ഭാരത്തിന്റെ 1/10 അനുപാതത്തിൽ പരമാവധി 5-6 ലിറ്റർ കന്നിപ്പാൽ നൽകണം ദിവസേന മൂന്നോ നാലോ തവണകളായി 6 ആഴ്ച വരെ ഇപ്രകാരം നൽകാം. 6 മുതൽ 8 ആഴ്ചകൾ വരെ ശരീരഭാരത്തിന്റെ 1/15 എന്ന അനുപാതത്തിൽ നൽകിയാൽ മതിയാകും. പിന്നീട് മൂന്നു മാസം വരെ 1/20 എന്ന രീതിയിൽ തുടരേണ്ടതാണ്. തള്ളപ്പശു കുടിപ്പിക്കാൻ വിസമ്മതിക്കുകയോ, കിടാവ് അമാന്തം കാണിക്കുകയോ ചെയ്താൽ കന്നിപ്പാൽ കുപ്പിയിലോ പാത്രത്തിലോ ശേഖരിച്ച് നൽകാവുന്നതാണ്. തളളപ്പശു മരണപ്പെട്ടാൽ ഉടനെ പ്രസവിച്ച മറ്റേതെങ്കിലും പശുവിന്റെ കന്നിപ്പാൽ നൽകാം.
ഗുണമേൻമയിലും ഭൗതികസ്വഭാവത്തിലും കന്നിപ്പാലിന് പകരമാവില്ലെങ്കിലും, കർഷകർക്ക് കന്നിപ്പാൽ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. 300 മി. ലി. ചെറു ചൂടുവെള്ളത്തിൽ ഒരു കോഴിമുട്ട ഉടച്ചു ചേർത്ത് അതിൽ അര ടീസ്പൂൺ ആവണക്കെണ്ണയും ഒരു ടീസ്പൂൺ മീനെണ്ണയും നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതത്തിൽ അരലിറ്റർ ചൂടു പാൽ ചേർത്ത് ശരീരോഷ്മാവിൽ കിടാവിന് ദിവസേന മൂന്നോ നാലോ തവണയായി നൽകാവുന്നതാണ്.
Content highlights: Cow, milk, Animal husbandry