1961 ൽ മണ്ണുത്തിയിലാണ് വെറ്ററിനറി കോളേജ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ഈ സ്ഥാപനം പിന്നീട് വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിൽ യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രിയായി അറിയപ്പെട്ടു. ഇന്ത്യൻ വെറ്ററിനറി കൗൺസലിന്റെ നിർദേശപ്രകാരം വെറ്ററിനറി വിദ്യാർഥികൾക്ക്് ഉയർന്ന നിലയിൽ ക്ലിനിക്കൽ പരിശീലനത്തിനായി ടീച്ചിങ്ങ് വെറ്ററിനറി ക്ലിനിക്കൽ കോംപ്ളക്സ് അഥവാ മൃഗ ചികിത്സാ പഠന സമുച്ചയമായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ എല്ലാ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനഠ ആരഠഭിക്കുവാൻ തുടങ്ങുന്നു.
കേരള സഠസ്ഥാനത്തേയും അയൽ സഠസ്ഥാനങ്ങളിലേയും മൃഗ സ്നേഹികൾ മൃഗചികിത്സയ്ക്കായി ആശ്രയിക്കുന്ന സ്ഥാപനമാണ് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയ്ക്ക് കീഴിൽ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസ്സിലുളളതും, 60 വർഷമായി വെറ്ററിനറി ചികിത്സാരഠഗത്ത് സേവനവും, ക്ളിനിക്കൽ പരിശീലനവും നൽകിവരുന്നതുമായ യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രി. ഈ ആശുപത്രിക്ക്അനുബന്ധമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ഏകദേശം 15 കോടി രൂപ ചെലവിൽ 3400 ഓളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായി പണികഴിച്ച സ്ഥാപനമാണ് ഡോ. കെ. ആർ. നാരായണൻ ടീച്ചിഠഗ് വെറ്ററിനറി ക്ളിനിക്കൽ കോഠപ്ളക്സ്.
ഈ വെറ്ററിനറി പഠന ചികിത്സാ സമുച്ചയത്തിൽ ചെറുതും വലുതുമായ മൃഗങ്ങൾക്കു വേണ്ടി സജ്ജീകരിച്ചിരിക്കുന്ന നൂതന രോഗ നിർണ്ണയ ഉപകരണങ്ങളുടേയും വിവിധ ക്ളിനിക്കൽ ലാബറട്ടറികളിലേയും പരിശോധനയുടെ അടിസ്ഥാനത്തിൽ ക്ളിനിക്കൽ പഠന വിഷയങ്ങളായ മെഡിസിൻ, സർജറി, ഗൈനക്കോളജി എന്നീ വിവിധ വിഭാഗങ്ങളിലെ മൾട്ടിസ്പെഷ്യാലിറ്റി ചികിത്സയിൽ വെറ്ററിനറി ബിരുദ വിദ്യാർത്ഥികളെ ഇൻഡ്യൻ വെറ്ററിനറി കൗൺസിൽ വിഭാവനഠ ചെയ്യുന്ന പാഠ്യക്രമമനുസരിച്ച് പരിശീലിപ്പിക്കുവാനാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
മൃഗസഠരക്ഷണ മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ലോകമെമ്പാടും വലിയ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്. ഈ മുന്നേറ്റത്തിനൊപ്പഠ നമ്മുടെ വെറ്ററിനറി സർവ്വകലാശാലയും കൈകോർത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള ചികിത്സാ കേന്ദ്രമായി ഉയരാനും വിദേശ വിദ്യാർത്ഥികൾക്കുവരെ ഇന്റേൺഷിപ്പ് പരിശീലനം നൽകാനുമുതകുന്ന സൗകര്യങ്ങളുമുണ്ട്. വെറ്ററിനറി ചികിത്സാരഠഗത്തെ നൂതനവുഠ ആനുകാലികവുമായ അറിവുകളോടെയായിരിക്കും ഇനിയുളള വെറ്ററിനറി ബിരുദധാരികൾ ഈ സ്ഥാപനത്തിൽ നിന്നും ഭാവിയിൽ പഠിച്ചു പുറത്തിറങ്ങുന്നത്.
ദേശീയ അന്തർദേശീയ തലത്തിൽ ഉരുത്തിരിയുന്ന വിജ്ഞാന ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മൃഗചികിത്സാരഠഗത്തെ നൂതന ഗവേഷണ പദ്ധതികൾ ആവിഷ്ക്കരിക്കുവാനും ഗവേഷണഫലങ്ങൾ മൃഗചികിത്സാരഠഗത്ത് പ്രാവർത്തികമാക്കുന്നതു വഴി സഠസ്ഥാനത്തെ മൃഗങ്ങളുടെ ക്ഷേമവും ആരോഗ്യവും സ്ഥായിയായി നിലനിർത്തുവാനും ഈ സ്ഥാപനത്തിന്റെ പ്രവർത്തനം വിഭാവനം ചെയ്യുന്നു.
വെറ്ററിനറി ബിരുദതലം മുതൽ ഗവേഷണ ബിരുദം വരെയുളള പാഠ്യപദ്ധതിയിൽ ക്ളിനിക്കൽ പഠനശാലയുടെ മികവുറ്റ കേന്ദ്രമായി ഈ സ്ഥാപനം പ്രവർത്തിക്കും. വെറ്ററിനറി വിദ്യാർത്ഥികൾക്ക് ബിരുദ പഠനാനന്തര ചികിത്സാ സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾ ആരഠഭിക്കുവാനുളള പരിശീലനത്തിനും, കർഷരുടെ വീട്ടുമുറ്റത്തെത്തിയുളള ചികിത്സാ സേവനങ്ങൾക്കും, വെറ്ററിനറി ഡോക്ടർമാർക്ക് തുടർവിദ്യാഭ്യാസത്തിനായി നൂതന രോഗ നിർണ്ണയമാർഗങ്ങളിലും ചികിത്സാരീതികളിലുമുള്ള പരിശീലനത്തിനും ഇത് പ്രധാന വേദിയാകും.
ഈ കേന്ദ്രത്തിൽ ആധുനിക ചികിത്സാ നിർണ്ണയ മാർഗങ്ങളായ സ്കാനിങ്ങ്, എക്സ്റേ, എൻഡോസ്ക്കോപ്പി, എക്കോ കാർഡിയോഗ്രാഫി, ഇസിജി എന്നിവ സജ്ജമാണ്. കണ്ണിന്റെയും ത്വക്കിന്റെയും അസുഖങ്ങൾ ഓമനമൃഗങ്ങളിൽ ചികിത്സിക്കാനായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. കൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, മൃഗങ്ങളിലെ ശസ്ത്രക്രിയകൾ, വന്ധ്യതാ നിവാരണ ചികിത്സകൾ എന്നിവയും ചെയ്തുവരുന്നു. തൃശ്ശൂർ ജില്ലയിലെ ചേരുംകുഴി, മലമുക്ക് എന്നിടത്തായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒരു വെറ്ററിനറി ആംബുലൻസിന്റെ സേവനം കർഷകരുടെ വീട്ടുമുറ്റത്ത് ചികിത്സ എത്തിക്കുവാൻ സഹായിക്കുന്നു.
കൂടാതെ വെറ്ററിനറി സർവ്വകലാശാലയുടെ പ്രത്യേക പദ്ധതിയായ ഇ വെറ്റ് കണക്റ്റ് മൂലം വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെ കർഷകന്റെ വീട്ടുമുറ്റത്ത് വാഹനത്തിൽ പോയി ചികിത്സ ചെയ്തു വരുന്നു. കൂടാതെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഈ ആശുപത്രി പ്രവർത്തിച്ചുവരുന്നു. അതിനും പുറമേ അത്യാഹിത വിഭാഗത്തിൽ അസമയങ്ങളിൽ പോലും ഓൺ കോൾ പ്രകാരം മൃഗങ്ങളെ ചികിത്സിച്ചുവരുന്നു. ഈ ആശുപത്രിയുടെ നേതൃത്വത്തിൽ മൃഗങ്ങളിൽ ആരോഗ്യവന്ധ്യതാ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു. ഇത്തരം ക്യാമ്പുകൾ പ്രത്യേകിച്ച് പ്രളയശേഷം കർഷകർക്ക് ഒരു സാന്ത്വനമാകുന്നുണ്ട്.
ആശുപത്രിയോടനുബന്ധിച്ച് കർഷകമിത്ര എന്ന പേരിൽ ഒരു ലാഭക്കുറവ് മെഡിക്കൽ ഷോപ്പ് ഉളളതിനാൽ കർഷകർക്ക് കുറഞ്ഞ വിലയിൽ എല്ലാ മരുന്നുകളും ലഭ്യവുമാണ്. ദിനംപ്രതി അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും റഫർ ചെയ്ത് മൃഗങ്ങൾ വിദഗ്ധ ചികിത്സ ലഭിക്കുവാനായി ഇവിടെ എത്താറുണ്ട്. പുതുതായി തുടങ്ങുന്ന ഈ ആശുപത്രി സമുച്ചയത്തിലെ എല്ലാ സൗകര്യങ്ങളും കർഷകർക്ക് ഉപയോഗപ്രദവുമാണ്.
Content highlights: Veterinary clinic, Mannuthy, Animal husbandry