Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

അഡീനിയം നടുമ്പോള്‍ ചട്ടിയില്‍ ചേര്‍ക്കേണ്ട മണ്ണിന്റെ കൂട്ടും വളങ്ങളും അഡീനിയം നടുമ്പോള്‍ ചട്ടിയില്‍ ചേര്‍ക്കേണ്ട മണ്ണിന്റെ കൂട്ടും വളങ്ങളും

$
0
0
വായനക്കാരുടെ സംശയങ്ങൾക്ക് സുരേഷ് മുതുകുളം മറുപടി നൽകുന്നു

1. എന്റെ വീട്ടു വളപ്പിലെ ബേർ ആപ്പിൾ നിറയെ കായ് പിടിക്കാറുണ്ടെങ്കിലും പൂർണ്ണ വലിപ്പമെത്തുന്നതിന് മുമ്പ് ശിഖരവും ഇലകളും വാടിക്കരിഞ്ഞുണങ്ങുന്നു. ഒപ്പം കായ്കളും വാടി മഞ്ഞനിറമാകുന്നു. എന്താണ് പ്രതിവിധി?

സാരംഗ് ശ്രീനിവാസ്, ബാലുശ്ശേരി

കുമിൾ ബാധയാണ് ഇല കരിയാനും കായ്കൾ വാടി മഞ്ഞ നിറമാകാനും കാരണം. ഉണങ്ങിക്കരിഞ്ഞ ഇലകളും ശിഖരങ്ങളും നീക്കി നശിപ്പിക്കുക. തുടർന്ന് ഒരു ശതമാനം വീര്യമുളള ബോർഡോ മിശ്രിതം തളിക്കുക. അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി ഇലകളിലും ശിഖരങ്ങളിലും തളിക്കുക.

മരുന്നു തളിച്ചതിനു ശേഷം പാകമാകുന്ന കായ്കൾ വിളവെടുത്താൽ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതോടൊപ്പം തന്നെ കൃഷിയിടത്തിലെ മണ്ണ് പരിശോധന നടത്തുകയും വേണം.


2. അഡീനിയം, അസേലിയ, ബോഗൻ വില്ല തുടങ്ങിയ ചെടികൾ നടുമ്പോൾ ചട്ടിയിൽ ചേർക്കേണ്ട മണ്ണിന്റെ കൂട്ടും വളങ്ങളും എന്തൊക്കെയാണ്?

ഷൈനി, അമ്പലപ്പുഴ

ചാണകം/കമ്പോസ്റ്റ്, മണൽ, മേൽമണ്ണ് എന്നിവ തുല്യയളവിൽ (1:1:1 എന്ന അനുപാതത്തിൽ) കലർത്തിയൊരുക്കുന്നതാണ് മികച്ച പോട്ടിങ് മിശ്രിതം. ഇതിൽ ചേർക്കുന്ന ചാണകം ട്രൈക്കോഡെർമ ചേർത്തെടുത്തതായാൽ നല്ല വളർച്ചയും രോഗപ്രതിരോധ ശേഷിയും കിട്ടും.

കൂടാതെ 250 ഗ്രാം എല്ലുപൊടി, 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവയും ചേർക്കാം. ഒരു ഗ്രോബാഗിൽ 2 ടീസ്പൂൺ സ്യൂഡോമോണസും ചേർക്കാവുന്നതാണ്. ഏതു ചെടിയുടേയും കരുത്തുളള വളർച്ചയ്ക്ക് ഈ വളർച്ചാ മാധ്യമം സഹായകമാകും.

Content highlights:Adenium, Gardening, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>