വെജിറ്റേറിയൻ വിഭവങ്ങളിൽ ബേബികോൺ താരമാകാൻ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ നമുക്കാവശ്യമായ ബേബികോൺ പൂർണ്ണമായും അയൽ സംസ്ഥാനങ്ങളുടെ സംഭാവനയാണ്. അടുക്കളത്തോട്ടത്തിൽ അനായാസമായി വളർത്താൻ പറ്റുന്ന മക്കച്ചോളത്തിന്റെ മൂപ്പെത്താത്ത കതിരാണ് ബേബികോൺ.
ഇരുമ്പ്,സിങ്ക്,നാരുകൾ,ജീവകം ബി, സി എന്നിവയാൽ സമ്പുഷ്ടമായ ബേബികോൺ നമ്മുടെ മണ്ണിൽ നന്നായി വളരും, ഏത് കാലാവസ്ഥയിലും വളരുന്ന മക്കച്ചോളം ബേബികോണിനായി കൃഷിചെയ്യുമ്പോൾ ഹ്രസ്വ വിള ദൈർഘ്യവും കുറച്ചുസമയത്തിനുള്ളിൽ കൂടുതൽ കതിർ വരുന്ന ഇനവുമായി കൃഷി ചെയ്യേണ്ടതാണ്.
ഒന്നര മുതൽ 2 മീറ്റർ ഉയരത്തിൽ വളരുന്ന മക്കച്ചോളം പച്ചക്കറി കൃഷിയിലെ ബോർഡർ വിളയായി വളർത്തിയാൽ കീടബാധ കുറയ്ക്കാം. ആൺ പൂക്കൾ അഥവാ ടാസ്സൽസ് ചെടിയുടെ അഗ്രഭാഗത്തായാണ് കാണുക. അടിഭാഗത്ത് ഇലയുടെ കക്ഷങ്ങളിലാണ് പെൺപൂവായ കതിർ അഥവാ കോബ്സ്ഉണ്ടാകുന്നത്. ബേബികോണിനായി വളർത്തുമ്പോൾ ആൺ പൂക്കൾ വെളിയിൽ വരുമ്പോൾ തന്നെ അവ മുറിച്ചുമാറ്റണം.
രണ്ട് അടി അകലത്തിലായി എടുക്കുന്ന ചാലുകളിൽ ഒരടി അകലത്തിലായി ഒന്നോ രണ്ടോ വിത്ത് വിതയ്ക്കും. ഒരു സെന്റ് കൃഷിക്ക് 40 കിലോ ചാണകപൊടിയും അര കിലോഗ്രാം യൂറിയ, 100 ഗ്രാംപൊട്ടാഷ്, ഒരു കിലോ രാജ്ഫോസ് എന്നിവ അടിവളമാക്കാം. ഒരു മാസത്തിനു ശേഷം വീണ്ടും അരകിലോഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേർത്ത് മണ്ണ് കൂട്ടണം.
ഒന്നര മാസത്തിൽ ചോളം പൂക്കാൻ തുടങ്ങും. പെൺ പൂക്കളിൽ നിന്നും പട്ട് പുറത്തു ചാടി 3 ദിവസത്തിനുളളിൽ ബേബികോൺ മുറിച്ചെടുക്കാം. 5 മുതൽ 10 സെന്റിമീറ്റർ നീളവും 5 മുതൽ 15 മില്ലിമീറ്റർ വ്യാസവുമാണ് ബേബികോണിന്റെ അഴകളവ്.
ഇളം പ്രായത്തിൽ തന്നെ ബേബികോൺ വിളവെടുപ്പ് പൂർത്തിയാക്കാം. വിളയവശിഷ്ടം ഒന്നാന്തരം കാലിത്തീറ്റയാണ്.
Content highlights: Baby corn, Agriculture, Organic farming