ഒന്നിനും സമയം തികയാറില്ല. അപ്പോഴാണോ അടുക്കളത്തോട്ടം എന്ന് ചിന്തിക്കാൻ വരട്ടെ.അൽപം മനസ്സുവച്ചാൽ ആർക്കും വീട്ടിലൊരു ഗംഭീര പച്ചക്കറിത്തോട്ടം നിർമ്മിക്കാം.
എന്തൊക്കെ നടാം
അടുപ്പിലിരിക്കുന്ന പാത്രത്തിലെ തിളച്ച എണ്ണയിലേക്കിട്ട് കടുക് പൊട്ടുമ്പോഴായിരിക്കും പലരും കറിവേപ്പില ഇല്ലല്ലോ എന്നോർക്കുന്നത്. അപ്പോൾ ഇല പൊട്ടിച്ചെടുക്കാൻ പാകത്തിന് ഒരു കറിവേപ്പ് അടുത്തുണ്ടെങ്കിലോ? കറിവേപ്പ്, മാത്രമല്ല,കാന്താരി മുളക്, ചീര, തക്കാളി തുടങ്ങി അവശ്യം വേണ്ടവയും അടുത്തു തന്നെ ഉണ്ടെങ്കിൽ സംഗതി എളുപ്പമായി.
എവിടെ നടാം
കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ളവ ദീർഘകാലം വിളവുതരും. ഇവയ്ക്ക് വീട്ടുവളപ്പിൽ പ്രത്യേകം സ്ഥലം കൊടുക്കണം.
അധികം വെയിൽ ആവശ്യമില്ലാത്ത ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവ ഇടവിളയായി കൃഷി ചെയ്യാം. ഇവ ചാക്കിലും നടാവുന്നതാണ്.കിഴങ്ങുവിളകൾ ചാക്കിൽ നട്ടാലും വിളവ് കുറയില്ല.ഇവയ്ക്കിടയിൽ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം.
ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവയ്ക്കെല്ലാം നല്ല വെയിൽ വേണം. അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
ടെറസിൽ തട്ടൊരുക്കാം
ഇനി നിലത്ത് തീരെ സ്ഥലമില്ല എന്നാണെങ്കിൽ വിഷമിക്കേണ്ട. പച്ചക്കറി നടാൻ ടെറസായാലും മതി.
ടെറസ്സിൽ കൃഷി ചെയ്യാൻ ഗ്രോ ബാഗുകളോ ചാക്കുകളോ എടുക്കാം. ഉപയോഗശൂന്യമായ പാത്രങ്ങൾ, ബക്കറ്റുകൾ, പാട്ടകൾ, ചെടിച്ചട്ടികൾ തുടങ്ങി ഒരു ചെടിക്ക് നിലനിൽക്കാനാവശ്യമായ ഏതു വസ്തുവിലും കൃഷിയൊരുക്കാം.
ഇരുമ്പ് പൈപ്പു കൊണ്ട് തട്ടൊരുക്കി ഇവ വയ്ക്കുന്നതാണ് ഉചിതം. അതാകുമ്പോൾ ടെറസുമായി നേരിട്ട് ബന്ധമുണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ ഈർപ്പം കെട്ടി നിന്ന് മേൽക്കൂരയ്ക്ക് ദോഷമുണ്ടാകുമെന്ന ഭയവും വേണ്ട.
ഇരുമ്പ് പൈപ്പുകൊണ്ട് തട്ടൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ചുടുകല്ലോ ഹോളോബ്രിക്സ് കട്ടയോ നിരത്തി അതിനു മുകളിൽ ചട്ടികളോ പാത്രങ്ങളോ സഞ്ചിയോ വയ്ക്കാം.
മണ്ണൊരുക്കാം
മണ്ണും ചാണകപ്പൊടിയും ചാരവും ചേർത്ത മിശ്രിതമാണ് നിറയ്ക്കേണ്ടത്. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകൾ പാകുകയോ നാല്- അഞ്ച് ഇലകൾ വിരിഞ്ഞ തൈകൾ പറിച്ചു നടുകയോ ആകാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകൾ. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനയ്ക്കണം.
വിത്തിടാം
ചീര, വഴുതന എന്നിവയുടെ വിത്തുകൾ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി മഞ്ഞൾപ്പൊടി, തരിയായി പൊടിച്ച അരി, റവ എന്നിവയുമായി കൂട്ടിക്കലർത്തി വിതറുന്നതാണ് നല്ലത്.
തൈകൾ പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലിൽ തൈകൾക്ക് രണ്ട് മൂന്ന് ദിവസം തണൽ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
സംരക്ഷിക്കാം
ആഴ്ചയിലൊരിക്കൽ ചാണകപ്പൊടിയോ മുട്ടത്തോട് പൊടിച്ചതോ ഇട്ടുകൊടുത്താൽ ചെടികൾ കരുത്തോടെ വളരും.
ചിട്ടയായി ആവശ്യത്തിനു വെള്ളം നനയ്ക്കണം. ചാക്കിൽ നിന്നോ ചട്ടിയിൽ നിന്നോ വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്.
ഒരേ ചാക്കിലുംചട്ടിയിലും തുടർച്ചയായി കൃഷി ചെയ്യരുത്. ഫലം കുറയും. മൂന്നോ നാലോ തവണ വിളവെടുത്തശേഷം അടുത്ത തവണ ചെടി നടാറാകുമ്പോൾ ചാക്കിൽ നിന്നോ ചട്ടിയിൽ നിന്നോ മണ്ണ് തട്ടിയിളക്കി ചാരവും ചാണകപ്പൊടിയും മുട്ടത്തോട് പൊടിച്ചതും ചേർത്ത് ഇളക്കി വീണ്ടും നിറയ്ക്കണം.
ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കിൽ മികച്ച വിളവ് ലഭിക്കും.